ഐ എഫ് എഫ് കെ: ചലച്ചിത്രമേളയുടെ ലക്ഷ്യം മനസിലാക്കാത്ത അക്കാദമി 

ഐ എഫ് എഫ് കെ: ചലച്ചിത്രമേളയുടെ ലക്ഷ്യം മനസിലാക്കാത്ത അക്കാദമി 

Published on
ലോക സിനിമകളുടെ ഈച്ച കോപ്പി ആകേണ്ടതില്ല കേരള മേള എന്നൊക്കെയുള്ള ഉട്ടോപ്യൻ നിലപാടുകൾ വെച്ച് പുലർത്തുന്ന അക്കാദമി അംഗങ്ങൾ ആണ് കേരള മേളയുടെ നിലവാര തകർച്ചയ്ക്ക് ആക്കം കൂട്ടുന്നത് . റിലീസ് ചെയ്ത ഒരു സിനിമ മേളയിൽ മികച്ച സിനിമയ്ക്കുള്ള പുരസ്കാരം നേടിയാൽ പോലും ആ സിനിമയ്ക്ക് ലോകത്തെ പ്രധാനപ്പെട്ട ഒരു മേളകളിലേക്കും പിന്നീട് സെലക്ഷൻ ലഭിക്കില്ല എന്നതാണ് സത്യം

2010 ല്‍ മാതൃഭൂമി ആഴ്ചപ്പതിപ്പില്‍ ഒരു ദീര്‍ഘമായ ലേഖനം എഴുതിയിരുന്നു. കേരള ചലച്ചിത്ര മേള കൊണ്ട് മലയാള സിനിമയ്ക്ക് എന്താണ് ഗുണം എന്നതായിരുന്നു ആ ലേഖനത്തിന്റെ വിഷയം. ഒന്‍പത് വര്‍ഷങ്ങള്‍ കഴിയുമ്പോഴും അതില്‍ മാറ്റം ഒന്നുമില്ല. അതേ വിഷയങ്ങള്‍ തന്നെ നിലനില്‍ക്കുന്നു. മലയാളത്തിലെ സമാന്തര പരീക്ഷണ സിനിമകള്‍ക്ക് വെള്ളവും വളവും നല്‍കേണ്ട ഐ എഫ് എഫ് കെ ആ ലക്ഷ്യത്തില്‍ നിന്നും അകന്ന് മലയാളത്തിലെ മുഖ്യധാരാ സിനിമകളെ പുണരുന്ന കാഴ്ചയാണ് നിരന്തരം കണ്ടു വരുന്നത്. ചലച്ചിത്ര അക്കാദമിയെ നയിക്കുന്നത് മുഖ്യധാരാ സിനിമാ വക്താക്കള്‍ ആണെന്നത് കൊണ്ട് അക്കാദമിയുടെ കാര്യത്തില്‍ ഏതായാലും വലിയ പ്രതീക്ഷ പണ്ടേ ഇല്ല. അത് നന്നാവുന്ന ലക്ഷണം തീരെ ഇല്ല.

അട്ടിമറിക്കപ്പെട്ട രണ്ടാമത്തെ നിർദ്ദേശം ഐ എഫ് എഫ് കെ യിലേക്ക് സിനിമകൾ തിരഞ്ഞെടുക്കുന്ന പ്രീ സെലക്ഷൻ ജൂറിക്ക് കൃത്യമായ യോഗ്യതകളും മാനദണ്ഡവും ഉണ്ടായിരിക്കണം എന്നും , ഒരു വർഷം ഏതെങ്കിലും വിഭാഗത്തിൽ ഒരു സെലക്ഷൻ കമ്മിറ്റി അംഗമായാൽ പിന്നെ രണ്ടു വർഷം സെലക്ഷൻ കമ്മിറ്റി അംഗം ആകാൻ പറ്റില്ല എന്നതും മലയാള സിനിമകൾ തിരഞ്ഞെടുക്കുന്ന സെലക്ഷൻ കമ്മിറ്റിയിൽ ചെയർമാൻ ഉൾപ്പെടെ രണ്ടു പേര് എങ്കിലും മലയാളത്തിന് പുറത്തു നിന്നുള്ളവർ ആയിരിക്കണം എന്നതും ആയിരുന്നു.

കഴിഞ്ഞ വര്‍ഷം ഐ എഫ് എഫ് കെ യുടെ നിയമാവലി പരിഷ്‌കരിക്കുന്നതിനായി സര്‍ക്കാര്‍ ഒരു ഏഴംഗ കമ്മിറ്റി രൂപീകരിച്ചിരുന്നു അതില്‍ ഞാനും അംഗമായിരുന്നു. കമ്മിറ്റിയുടെ ഡ്രാഫ്റ്റില്‍ കുറെ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിരുന്നു. മലയാള സിനിമകളുടെ എണ്ണം 14 ആക്കി ഉയര്‍ത്തുക അതില്‍ 6 എണ്ണം നിര്‍ബന്ധമായും ആദ്യ രണ്ടു സിനിമകള്‍ ചെയ്ത പുതു സംവിധായകര്‍ക്ക് മാത്രമാക്കുക എന്ന നിര്‍ദ്ദേശം അതില്‍ പ്രധാനപ്പെട്ട ഒന്നായിരുന്നു. ഫിയാപ്ഫ് അംഗീകാരമുള്ള ലോകത്തെ പ്രധാന ചലച്ചിത്ര മേളകളില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്ന മലയാള ഇന്ത്യന്‍ സിനിമകള്‍ പ്രദര്‍ശിപ്പിക്കാനായി ഫെസ്റ്റിവല്‍ കലിഡോസ്‌കോപ് എന്ന പ്രത്യേക വിഭാഗം തുടങ്ങുക എന്നതായിരുന്നു മറ്റൊരു പുതിയ നിര്‍ദ്ദേശം . ഞാന്‍ എന്റെ നിര്‍ദ്ദേശങ്ങള്‍ അടങ്ങിയ ഡ്രാഫ്റ്റ് നല്‍കിയ ശേഷം പിന്നീട് മറ്റുള്ളവരുടെ നിര്‍ദ്ദേശങ്ങളും കൂട്ടിച്ചേര്‍ത്ത ഡ്രാഫ്റ്റ് തിരിക കണ്ടപ്പോള്‍ ഞാന്‍ നല്‍കിയത്തില്‍ മുന്‍പ് പറഞ്ഞത് കൂടാതെ നല്‍കിയ പ്രധാനപ്പെട്ട രണ്ടു നിര്‍ദ്ദേശങ്ങള്‍ ഒഴിവാക്കിയതായി ശ്രദ്ധയില്‍ പെട്ടു . നിയമാവലിയുടെ പൂര്‍ണ്ണമായ രൂപം ഡ്രാഫ്റ്റ് ചെയ്യുന്നതില്‍ പ്രധാന പങ്ക് വഹിച്ച ആള്‍ എന്ന നിലയില്‍ ഈ കാര്യത്തില്‍ ഏറെ നിരാശ ഉണ്ട് .

ഐ എഫ് എഫ് കെ: ചലച്ചിത്രമേളയുടെ ലക്ഷ്യം മനസിലാക്കാത്ത അക്കാദമി 
സനല്‍കുമാറിന്റെ ചോല വെനീസ് ഫിലിം ഫെസ്റ്റിവലില്‍, ഒറിസോണ്ടി മത്സരവിഭാഗത്തിലെ ഏക ഇന്ത്യന്‍ സിനിമ

ആദ്യത്തെ നിര്‍ദ്ദേശം ഐ എഫ് എഫ് കെ യിലേക്ക് സിനിമകള്‍ തിരഞ്ഞെടുക്കുന്ന പ്രീ സെലക്ഷന്‍ ജൂറിക്ക് കൃത്യമായ യോഗ്യതകളും മാനദണ്ഡവും ഉണ്ടായിരിക്കണം എന്നും, ഒരു വര്‍ഷം ഏതെങ്കിലും ഒരു വിഭാഗത്തില്‍ സെലക്ഷന്‍ കമ്മിറ്റി അംഗമായാല്‍ പിന്നെ രണ്ടു വര്‍ഷം സെലക്ഷന്‍ കമ്മിറ്റി അംഗം ആകാന്‍ പറ്റില്ല എന്നതും മലയാള സിനിമകള്‍ തിരഞ്ഞെടുക്കുന്ന സെലക്ഷന്‍ കമ്മിറ്റിയില്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ രണ്ടു അംഗങ്ങള്‍ എങ്കിലും മലയാളത്തിന് പുറത്തു നിന്നുള്ളവര്‍ ആയിരിക്കണം എന്നതും ആയിരുന്നു.

അക്കാദമിയിലെ മുഖ്യ ധാരാ സിനിമാ വക്താക്കളും സമാന്തര സിനിമാ നിരൂപക സംവിധായകരും ഒരേ പോലെ ചോദിക്കുന്നത് സിനിമ റിലീസ് ചെയ്യുന്നത് കുറ്റമാണോ എന്നതാണ് . അതൊരു കുറ്റമല്ല എന്നും അത് വിനോദ ബിസിനസ്സ് ആണെന്നും ചലച്ചിത്ര മേളയുടെ ലക്‌ഷ്യം വേറെ ആണെന്നും ഉള്ള ചലച്ചിത്ര മേളാ സാക്ഷരത ഇവർക്കില്ലാതെ പോയതിന്റെ പരിണിത ഫലം ആണ് ഈ ന്യായം . 

രണ്ടാമത്തെ നിര്‍ദ്ദേശം. വരും വര്‍ഷങ്ങളില്‍ അന്താരാഷ്ട്ര മത്സര വിഭാഗത്തില്‍ ഉള്‍പ്പെടുത്തുന്ന മലയാള സിനിമകള്‍ (രണ്ടെണ്ണം) കേരളത്തിലെ ആദ്യ പ്രദര്‍ശനം ആയിരിക്കണം എന്നതും മലയാള സിനിമ ഇന്ന് എന്ന വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന സിനിമകള്‍ക്ക് കേരളാ പ്രീമിയര്‍ മുന്‍ഗണന നല്‍കണം എന്നതായിരുന്നു . ഈ രണ്ടു നിര്‍ദ്ദേശങ്ങളും ഫൈനല്‍ ഡ്രാഫ്റ്റില്‍ ഒഴിവായത് കണ്ടപ്പോള്‍ അക്കാദമി ചെയര്‍മാനെയും ആര്‍ട്ടിസ്റ്റിക് ഡയറക്ടറേയും വിളിച്ചു അന്വേഷിച്ചു ഈ നിയമം നടപ്പായില്ലെങ്കില്‍ കമ്മിറ്റി റിപ്പോര്‍ട്ടില്‍ എന്റ്റെ വിയോജന കുറിപ്പ് രേഖപ്പെടുത്തണം എന്ന് ഞാന്‍ ആവശ്യപ്പെട്ടു . അവര്‍ നല്‍കിയ മറുപടി ഇതായിരുന്നു . ഈ വര്‍ഷം മുന്‍കൂട്ടി അറിയിക്കാന്‍ സമയം കിട്ടാഞ്ഞതിനാല്‍ ആണ് മത്സര വിഭാഗത്തിലെ മലയാള സിനിമകള്‍ക്ക് കേരളത്തിലെ ആദ്യ പ്രദര്‍ശനം വേണം എന്ന നിബന്ധന ഏര്‍പ്പെടുത്താന്‍ സാധിക്കാത്തത് അടുത്ത വര്ഷം മുതല്‍ തീര്‍ച്ചയായും ഈ നിയമം ഉള്‍പ്പെടുത്താം എന്ന് അക്കാദമി ചെയര്‍മാന്‍ ഉറപ്പ് നല്‍കുകയും അതിനാല്‍ വിയോജന കുറിപ്പ് രേഖപ്പെടുത്തേണ്ടതില്ല എന്ന് വാക്ക് നല്‍കുകയും ചെയ്തതാണ് . ഫൈനല്‍ ഡ്രാഫ്റ്റ് കമ്മിറ്റി അംഗങ്ങള്‍ ഒപ്പിട്ടു നല്കിയിരുന്നതുമില്ല എന്ന കാര്യവും ശ്രദ്ധേയം . ഈ വര്ഷം ഐ എഫ് എഫ് കെ നിയമാവലിയിലും ആ നിയമം ഉള്‍പ്പെട്ടില്ല . അക്കാദമി കൗണ്‍സില്‍ അംഗങ്ങള്‍ മുഴുവന്‍ ഇതിന് എതിരാണ് അതുകൊണ്ട് ഈ നിയമം നടപ്പിലാക്കാന്‍ സാധിക്കുന്നില്ല എന്നാണ് ഭാഷ്യം . അക്കാദമിയിലെ മുഖ്യ ധാരാ സിനിമാ വക്താക്കളും സമാന്തര സിനിമാ നിരൂപക സംവിധായകരും ഒരേ പോലെ ചോദിക്കുന്നത് സിനിമ റിലീസ് ചെയ്യുന്നത് കുറ്റമാണോ എന്നതാണ് . അതൊരു കുറ്റമല്ല എന്നും അത് വിനോദ ബിസിനസ്സ് ആണെന്നും ചലച്ചിത്ര മേളയുടെ ലക്ഷ്യം വേറെ ആണെന്നും ഉള്ള ചലച്ചിത്ര മേളാ സാക്ഷരത ഇവര്‍ക്കില്ലാതെ പോയതിന്റെ പരിണിത ഫലം ആണ് ഈ ന്യായം . ലോകത്തെ എല്ലാ പ്രധാന മേളകളിലും ഇതാണ് നിയമം . ഇന്ത്യയില്‍ പോലും കല്‍ക്കട്ട , മുംബൈ ,മേളകളില്‍ കാണിക്കുന്ന എല്ലാ സിനിമകളും ഇന്ത്യയില്‍ തന്നെ ആദ്യ പ്രദര്‍ശനം വേണം എന്നാണ് നിബന്ധന . ഇവിടെ കുറഞ്ഞ പക്ഷം കേരളാ പ്രീമിയര്‍ എങ്കിലും നിര്‍ബന്ധം ആക്കേണ്ടതുണ്ട് .

ഐ എഫ് എഫ് കെ: ചലച്ചിത്രമേളയുടെ ലക്ഷ്യം മനസിലാക്കാത്ത അക്കാദമി 
മുള്‍മുനയില്‍ ! ; ‘ജല്ലിക്കട്ട്’ അമ്പരപ്പിക്കുന്നതെന്ന് ടൊറന്റോ ഫിലിം ഫെസ്റ്റിവല്‍ പ്രേക്ഷകര്‍

കേരളത്തില്‍ റിലീസ് ചെയ്ത ഒരു മലയാള സിനിമ , ഡി വി ഡി യും ഓണ്‍ലൈനും ഒക്കെ അവൈലബിള്‍ ആയ ഒരു സിനിമ ചലച്ചിത്ര മേളയില്‍ ആളൊഴിഞ്ഞ കസേരകള്‍ക്ക് കാണുവാനായി തിരഞ്ഞെടുക്കുന്നത് എന്തിനാണ്, അതുകൊണ്ട് എന്താണ് പ്രയോജനം എന്ന് ചിന്തിക്കുവാനുള്ള മിനിമം കോമണ്‍ സെന്‍സ് പോലും അക്കാദമി അംഗങ്ങള്‍ക്ക് ഇല്ല എന്നത് അതിശയപ്പെടുത്തുന്നു . ലോക സിനിമകളുടെ ഈച്ച കോപ്പി ആകേണ്ടതില്ല കേരള മേള എന്നൊക്കെയുള്ള ഉട്ടോപ്യന്‍ നിലപാടുകള്‍ വെച്ച് പുലര്‍ത്തുന്ന അക്കാദമി അംഗങ്ങള്‍ ആണ് കേരള മേളയുടെ നിലവാര തകര്‍ച്ചയ്ക്ക് ആക്കം കൂട്ടുന്നത് . റിലീസ് ചെയ്ത ഒരു സിനിമ മേളയില്‍ മികച്ച സിനിമയ്ക്കുള്ള പുരസ്‌കാരം നേടിയാല്‍ പോലും ആ സിനിമയ്ക്ക് ലോകത്തെ പ്രധാനപ്പെട്ട ഒരു മേളകളിലേക്കും പിന്നീട് സെലക്ഷന്‍ ലഭിക്കില്ല എന്നതാണ് സത്യം . കഴിഞ്ഞ വര്‍ഷം പുരസ്‌കാരം കിട്ടിയത് റിലീസ് ചെയ്യപ്പെട്ട ഒരു സിനിമയ്ക്ക് ആയിരുന്നു . ആ സെമി മുഖ്യധാര സിനിമയുടെ പ്രവര്‍ത്തകര്‍ക്ക് പ്രൈസ് മണി കിട്ടി എന്നതൊഴിച്ചാല്‍ ആ സിനിമ കേരള ഫെസ്റ്റിവലില്‍ നിന്നും പിന്നീട് ലോകത്തെ ഏതെങ്കിലും പ്രധാന മേളകളിലേക്ക് തിരഞ്ഞെടുക്കപ്പെട്ടോ എന്ന് പരിശോധിച്ചാല്‍ മനസ്സിലാകും . അതെ സമയം റിലീസ് ചെയ്യാത്ത ഡി വി ഡി, ഓണ്‍ലൈന്‍ ഇല്ലാത്ത സിനിമയ്ക്കാണ് പുരസ്‌കാരം കിട്ടുന്നതെങ്കില്‍ ആ സിനിമ പിന്നീട് വളരെയേറെ അന്താരാഷ്ട്ര പ്രശസ്തമായ മേളകളിലേക്ക് തിരഞ്ഞെടുക്കാനുള്ള സാധ്യത കൂടുതല്‍ ആണ് . ഇത് കൊണ്ടാണ് എല്ലാ മേളകളിലും അന്താരാഷ്ട്ര മത്സര വിഭാഗം പ്രീമിയര്‍ ആകണം എന്ന നിബന്ധന വെയ്ക്കുന്നത് . റിലീസ് ചെയ്ത മലയാള സിനിമകള്‍ക്ക് അവ നല്ലതാണെങ്കില്‍ ന്യൂ മലയാളം സിനിമ എന്ന വിഭാഗത്തില്‍ തിരഞ്ഞെടുക്കാനുള്ള അവസരം ഉണ്ടല്ലോ . അതുമല്ലെങ്കില്‍ റിലീസ് ചെയ്യപ്പെട്ട മുഖ്യ ധാരാ സിനിമകളോട് അക്കാദമിക്ക് ഇത്രയേറെ സ്‌നേഹം ഉണ്ടെങ്കില്‍ അവയ്ക്കായി ഒരു പ്രേത്യേക വിഭാഗം ആരംഭിച്ചാല്‍ മതിയല്ലോ . ഫിയാപ്ഫ് അംഗീകാരമുള്ള ഫെസ്റ്റിവല്‍ എന്ന നിലയില്‍ അന്താരാഷ്ട്ര മത്സര വിഭാഗവും മലയാള സിനിമാ മത്സര വിഭാഗവും അന്താരാഷ്ട്ര നിയമങ്ങള്‍ക്ക് അനുസരിച്ചു തന്നെയാകണം വേണ്ടത് . അല്ലെങ്കില്‍ ആരെങ്കിലും ഫിയാപ്ഫില്‍ മാസ്സ് റിപ്പോര്‍ട്ട് ചെയ്താല്‍ ഈ മേളയുടെ അഫിലിയേഷന്‍ റദ്ദ് ചെയ്യപ്പെടും എന്നത് ഓര്‍മയിലിരിക്കുന്നത് നന്ന് . ചലച്ചിത്ര മേളയില്‍ മത്സര വിഭാഗത്തില്‍ ഉള്‍പ്പെടണം എന്ന് താല്പര്യമുള്ള ചിത്രങ്ങള്‍ കേരള മേളയില്‍ ആദ്യ പ്രദര്‍ശനത്തിനായി കാത്തിരിക്കുന്ന തരത്തില്‍ കേരള മേളയുടെ പ്രസക്തി വര്‍ധിപ്പിക്കുക ആണ് വേണ്ടത് . മുഖ്യധാരാ സിനിമാ പ്രവര്‍ത്തകര്‍ക്ക് കേരള ചലച്ചിത്ര മേളയില്‍ തങ്ങളുടെ സിനിമകള്‍ മത്സരിക്കാന്‍ താല്പര്യം ഉണ്ടെങ്കില്‍ മേളയില്‍ ആദ്യ പ്രദര്‍ശനം നടത്താനായി കാത്തിരിക്കുക തന്നെ ചെയ്യണം . ലോകത്തെ എല്ലാ മേളകളും ചെയ്യുന്നത് ആ സെല്‍ഫ് ഐഡന്റ്റിറ്റി നിലനിര്‍ത്തുന്നു എന്നതാണ് . നമ്മള്‍ മാത്രം നേരെ തിരിച്ചാണ് ചിന്തിക്കുന്നത് . ഫിലിം ഇന്‍ഡസ്ട്രിയുടെ കച്ചവട വഴിയാണല്ലോ നമുക്ക് എപ്പോഴും മാര്‍ഗ്ഗ നിര്‍ദ്ദേശം . ഏറ്റവും വലിയ തമാശ സമാന്തര സിനിമാ നിരൂപകര്‍ , സംവിധായകര്‍ എന്ന് അവകാശപ്പെടുന്നവര്‍ പോലും മൗലികമല്ലാത്ത മുഖ്യ ധാരാ സിനിമാ വാഴ്ത്തുകളിലും അതിന്റ്‌റെ ഗ്‌ളാമറിലും അഭിരമിച്ചു തുടങ്ങുകയും തീര്‍ത്തും മൗലികമായ പരീക്ഷണ രാഷ്ട്രീയ സിനിമകളെ പുച്ഛത്തോടെ നോക്കി കാണുകയും ചെയ്യുന്ന ഒരു സംസ്‌കാരം രൂപപ്പെട്ടിരിക്കുന്നു എന്നതാണ് . ലോകത്തെ പ്രധാന മേളകളില്‍ ഇടം നേടുന്ന മലയാളത്തിലെ പരീക്ഷണ സമാന്തര സിനിമകളോടും ഇവര്‍ക്ക് കടുത്ത പുച്ഛമാണ്. ചരിത്രത്തിന്റെ ക്രൂരമായ ഒരു തമാശ ആണിത് .

മുഖ്യധാരാ സിനിമകള്‍ ഐ എഫ് എഫ് കെ യില്‍ കൂടുതലായി തിരഞ്ഞെടുക്കപ്പെടുമ്പോള്‍ സംഭവിക്കുന്ന മറ്റൊരു കാര്യം മേളയില്‍ തെരഞ്ഞെടുക്കപ്പെടുന്ന സിനിമകള്‍ക്ക് ചലച്ചിത്ര അക്കാദമി നല്‍കുന്ന സബ്സിഡിയും ഈ വന്‍ ചിത്രങ്ങള്‍ക്ക് തന്നെ ലഭിക്കുകയാണ് ചെയ്യുന്നത് എന്നതാണ് . കുറഞ്ഞ ചിലവില്‍ നിര്‍മ്മിക്കപ്പെട്ട, വലിയ തോതില്‍ തീയേറ്റര്‍ റിലീസുകള്‍ക്ക് സാഹചര്യങ്ങളില്ലാത്ത സ്വതന്ത്ര സിനിമാധാരയിലെ ഒട്ടനവധി സിനിമകള്‍ക്ക് കേരളത്തിലെ ഗൗരവമുള്ള ചലച്ചിത്ര പ്രേക്ഷകരിലേക്ക് എത്താന്‍ കഴിയുന്ന ഒരേ ഒരു വേദിയാണ് ഐ എഫ് എഫ് കെയില്‍ നിന്നും ഇത്തരം സിനിമകളെ മാറ്റി നിര്‍ത്തപ്പെടുന്നതിലൂടെ ചലച്ചിത്ര അക്കാദമി കൊട്ടിയട്ക്കുന്നത്. തീയേറ്റര്‍ പ്രദര്‍ശനത്തിലൂടെ കാണികളിലേക്ക് സിനിമ എത്തിക്കുന്നതിനുള്ള സാഹചര്യങ്ങള്‍ കേരളത്തില്‍ ഇല്ല എന്നത് ഒരു വസ്തുത ആയതിനാല്‍ ഐ എഫ് എഫ് കെ യിലെ അവസരനിഷേധത്തോടെ പല മികച്ച സിനിമകളും കാണികള്‍ക്ക് അപ്രാപ്യമാക്കപ്പെടുകയാണ് ചെയ്യുന്നത് . കൈരളി-ശ്രീ തീയേറ്റര്‍ ശൃംഖലകളിലൂടെ കുറഞ്ഞ ചിലവില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നതിനുള്ള അവസരം പോലും ഇവിടെ നിലനില്‍ക്കുന്നില്ല എന്നത് അക്കാദമികളുടെ തലപ്പത്തിരിക്കുന്നവര്‍ മറക്കരുത്.

ഐ എഫ് എഫ് കെ: ചലച്ചിത്രമേളയുടെ ലക്ഷ്യം മനസിലാക്കാത്ത അക്കാദമി 
‘വൗ’; ‘മൂത്തോന്‍’ കരുത്തുറ്റതെന്ന് ടൊറന്റോ ഫെസ്റ്റിവല്‍ പ്രേക്ഷകര്‍

ഐ എഫ് എഫ് കെ യെ തുടര്‍ന്ന് കേരളത്തിലെമ്പാടും ഫിലിം സൊസൈറ്റികളും മറ്റ് സാംസ്‌കാരിക ഇടങ്ങളിലും നടത്തുന്ന ചലച്ചിത്ര പ്രദര്‍ശനങ്ങള്‍ ഐ എഫ് എഫ് കെ യില്‍ പ്രദര്‍ശിപ്പിച്ച സിനിമകളുടെ പട്ടികയാണ് മിക്കപ്പോഴും പിന്തുടരുന്നത് എന്നതിനാല്‍ അവസരനിഷേധത്തിന്റെ വ്യാപ്തി കൂടുകയാണ്. 'മലയാള സിനിമ ഇന്ന്' എന്ന് പേരു നല്‍കിയിരിക്കുന്ന വിഭാഗത്തില്‍ വാണിജ്യതാത്പര്യത്തോടെ നിര്‍മ്മിക്കപ്പെട്ട സിനിമകള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നതിലൂടെ മലയാള സിനിമയുടെ ചരിത്രത്തില്‍ നിന്നുതന്നെ മറ്റൊരു ധാരയെ മാറ്റിനിര്‍ത്തി, ''ഇതാണ് ഇന്നത്തെ മലയാള സിനിമ'' എന്ന അവാസ്തവവും അനീതി നിറഞ്ഞതുമായ ഒരു പ്രസ്താവനയാണ് ചലച്ചിത്ര അക്കാദമി നടത്തുന്നത്. ഒപ്പം ചലച്ചിത്രം എന്ന മാധ്യമത്തിലുണ്ടാകുന്ന നൂതനമായ പരീക്ഷണങ്ങളെ, വേറിട്ട ആലോചനകളെ, വ്യത്യസ്തമായ രാഷ്ട്രീയ പരിഗണനകളെ റദ്ദുചെയ്യുക കൂടിയാണ് അക്കാദമിയുടെ ഈ നടപടി. അത്തരത്തില്‍ ഒട്ടേറെ മികച്ച സിനിമകളെ ഐ എഫ് എഫ് കെ കഴിഞ്ഞ ഏതാനും വര്ഷങ്ങളായി പുറന്തള്ളിയ ചരിത്രവും നമുക്ക് മുന്‍പില്‍ ഉണ്ട് .തിയറ്ററില്‍ റിലീസ് ചെയ്യുന്ന എല്ലാ സിനിമകളും കാണുവാന്‍ ഇവിടെ പ്രേക്ഷകന് വിപുലമായ അവസരമുണ്ട് . അത്തരം സാധ്യതകള്‍ ഇല്ലാത്ത പരീക്ഷണങ്ങളും രാഷ്ട്രീയവും നിലപാടുകളും പ്രകടിപ്പിക്കുന്ന സിനിമയ്ക്കുള്ള ഇടം ആണ് ഐ എഫ് എഫ് കെ . അതും കേവലം ആളുകളെ രസിപ്പിക്കുന്ന ത്രില്ലടിപ്പിക്കുന്ന മുഖ്യധാരാ സിനിമകള്‍ക്കുള്ള ഇടം ആണെന്നുള്ള തെറ്റിധാരണ പുലര്‍ത്തുന്ന അക്കാദമി അംഗങ്ങള്‍ മലയാള സിനിമയുടെ പരീക്ഷണ ഭാവുകത്വങ്ങളെ കാലങ്ങളോളം പിന്നോട്ട് നയിക്കുക ആണ് .

‘മലയാള സിനിമ ഇന്ന്’ എന്ന് പേരു നല്‍കിയിരിക്കുന്ന വിഭാഗത്തില്‍ വാണിജ്യതാത്പര്യത്തോടെ നിര്‍മ്മിക്കപ്പെട്ട സിനിമകള്‍ക്ക് കൂടുതല്‍ അവസരം നല്‍കുന്നതിലൂടെ മലയാള സിനിമയുടെ ചരിത്രത്തില്‍ നിന്നുതന്നെ മറ്റൊരു ധാരയെ മാറ്റിനിര്‍ത്തി, ‘’ഇതാണ് ഇന്നത്തെ മലയാള സിനിമ’’ എന്ന അവാസ്തവവും അനീതി നിറഞ്ഞതുമായ ഒരു പ്രസ്താവനയാണ് ചലച്ചിത്ര അക്കാദമി നടത്തുന്നത്.

നൂറി ബില്‍ഗേയുടെയും അപിച്ചാറ്റൊങ്ങിന്റെയും ബെലാ ടാറിന്റെയും ഒക്കെ സിനിമകള്‍ നിങ്ങളൊക്കെ കണ്ടതും എഴുതിയതും അവയൊന്നും തിയറ്ററില്‍ റിലീസ് ചെയ്തപ്പോള്‍ കണ്ടതായിരുന്നില്ല . ചലച്ചിത്ര മേളയില്‍ കണ്ടായിരുന്നു എന്നത് ഓര്‍ക്കണം . അവയൊന്നും രസിപ്പിക്കുന്ന സിനിമകള്‍ അല്ല അവരുടെ നാട്ടില്‍ പോലും തിയറ്ററുകളില്‍ വ്യാപകമായി റിലീസ് ചെയ്യപ്പെട്ട സിനിമകള്‍ ആയിരുന്നില്ല . വിദേശ ഫെസ്ടിവലുകളില്‍ പ്രദര്‍ശിപ്പിക്കുന്ന മലയാള സിനിമകളോട് നിങ്ങള്‍ക്ക് ഇപ്പോള്‍ ഉണ്ടായ പുച്ഛവും സിനിമ രസിപ്പിക്കുന്നതും ത്രില്ലടിപ്പിക്കുന്നതും ഹോളിവുഡ് , കൊറിയന്‍ സിനിമകളുടെ ഈച്ച കോപ്പികള്‍ പോലെ മാസ്മരികവും ഒക്കെ ആകണം അല്ലാത്ത സിനിമകള്‍ എല്ലാം ലാഗ് നിറഞ്ഞ വൃത്തികെട്ട സിനിമകള്‍ ആണെന്നും ഒക്കെയുള്ള പുതു സിനിമാ ബുദ്ധിജീവികളുടെ നിലപാട് ഐ എഫ് എഫ് കെ യിലെ മലയാളം സിനിമാ സെലക്ഷനില്‍ ഉണ്ടാക്കിയ അപചയം വളരെ വലുതാണ് . മറ്റൊരു തമാശ എന്തെന്നാല്‍ ഐ എഫ് എഫ് കെ കഴിയുമ്പോള്‍ ഇവരൊക്കെ നേതൃത്വം നല്‍കുന്ന ഫിലിം ഫെസ്റ്റിവലുകളില്‍ കാണിക്കാന്‍ ഈ മുഖ്യ ധാരാ സിനിമകള്‍ അവര്‍ക്ക് വേണ്ട, പകരം മലയാളത്തിലെ ചെറു സമാന്തര സിനിമകള്‍ വേണം താനും. സിനിമ സൗജന്യമായി പ്രദര്‍ശിപ്പിക്കാന്‍ കൊടുക്കണം എന്നത് മാത്രമല്ല അത്തരം സിനിമകളുടെ സംവിധായകര്‍ സ്വന്തം കയ്യില്‍ നിന്നും വണ്ടിക്കൂലി എടുത്ത് ഇവരുടെ മേളകളില്‍ ചര്‍ച്ചകള്‍ക്കും സെമിനാറുകള്‍ക്കുമായി ചെല്ലുകയും വേണം . അതൊക്കെ ഈ സംവിധായകരുടെ ബാധ്യത ആണ്, പകരം ഞങ്ങള്‍ നിങ്ങളുടെ സിനിമകള്‍ കാണിക്കുന്നില്ലേ എന്ന പിതൃത്വം ആണ് ഈ ബുദ്ധിജീവികള്‍ പുലര്‍ത്തുന്നത് . ഒരുപക്ഷെ ഈ സിനിമകളില്‍ ഏതെങ്കിലും ഒക്കെ ഐ എഫ് എഫ് കെ യില്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നുവെങ്കില്‍ രണ്ടു ലക്ഷം രൂപ സബ്സിഡി കിട്ടുന്നത് അവര്‍ക്ക് പുതിയൊരു സിനിമ എടുക്കാന്‍ ഊര്‍ജ്ജം നല്‍കിയേനെ . പകരം 10 കോടി മുടക്കി തിയറ്ററിലും , ടി വി യിലും, ഡി വി ഡി യിലും, ഓണ്‍ലൈനിലും, ഒക്കെ പഴകി പതിഞ്ഞു എല്ലാ ആളുകളും കാണുകയും , മാക്‌സിമം കച്ചവടം നടത്തി തുക വസൂലാക്കുകയും ചെയ്ത സിനിമകള്‍ക്ക് തന്നെ വീണ്ടും അക്കാദമി രണ്ടു ലക്ഷം കൂടി നല്‍കി ജനങ്ങളെ ത്രില്ലടിപ്പിക്കുന്ന ,രസികോന്മത്തരാക്കുന്ന , ഹോളിവുഡ് കൊറിയന്‍ സിനിമകളുടെ പ്രചോദനം ഉള്‍ക്കൊള്ളുന്ന മലയാള സിനിമാ സംസ്‌കാരം കാത്തു സൂക്ഷിക്കാന്‍ ഭഗീരഥ പ്രയത്‌നം നടത്തുകയാണ് ...അട്ടിമറിക്കപ്പെട്ട രണ്ടാമത്തെ നിര്‍ദ്ദേശം ഐ എഫ് എഫ് കെ യിലേക്ക് സിനിമകള്‍ തിരഞ്ഞെടുക്കുന്ന പ്രീ സെലക്ഷന്‍ ജൂറിക്ക് കൃത്യമായ യോഗ്യതകളും മാനദണ്ഡവും ഉണ്ടായിരിക്കണം എന്നും , ഒരു വര്‍ഷം ഏതെങ്കിലും വിഭാഗത്തില്‍ ഒരു സെലക്ഷന്‍ കമ്മിറ്റി അംഗമായാല്‍ പിന്നെ രണ്ടു വര്‍ഷം സെലക്ഷന്‍ കമ്മിറ്റി അംഗം ആകാന്‍ പറ്റില്ല എന്നതും മലയാള സിനിമകള്‍ തിരഞ്ഞെടുക്കുന്ന സെലക്ഷന്‍ കമ്മിറ്റിയില്‍ ചെയര്‍മാന്‍ ഉള്‍പ്പെടെ രണ്ടു പേര് എങ്കിലും മലയാളത്തിന് പുറത്തു നിന്നുള്ളവര്‍ ആയിരിക്കണം എന്നതും ആയിരുന്നു. അക്കാദമി അംഗങ്ങള്‍ എല്ലാവരും ചേര്‍ന്ന് ഒരു മനസ്സോടെയാണ് ആ നിര്‍ദ്ദേശം അട്ടിമറിച്ചത് . കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഐ എഫ് എഫ് കെയിലെ മലയാള സിനിമാ സെലക്ഷന്‍ , ഇന്ത്യന്‍ സിനിമാ സെലക്ഷന്‍ , വേള്‍ഡ് സിനിമാ സെലക്ഷന്‍ കമ്മിറ്റി അംഗങ്ങളെ നോക്കുക . ചില മുഖങ്ങള്‍ സ്ഥിരമായി സെലക്ഷന്‍ അംഗങ്ങളായി ഇരിക്കുന്നത് കാണാം .ഒരു വര്‍ഷം മലയാള സിനിമാ സെലക്ഷന്‍ ജൂറിയില്‍ , അടുത്ത വര്‍ഷം ഉടുപ്പ് മാറ്റി ലോക സിനിമാ സെലക്ഷന്‍ ജൂറിയില്‍, പിന്നത്തെ തവണ വീണ്ടും കുപ്പായം മാറി ഇന്ത്യന്‍ സിനിമാ സെലക്ഷന്‍ കമ്മിറ്റിയില്‍ , ഇടയ്ക്ക് സംസ്ഥാന അവാര്‍ഡ് ജൂറിയിലും ടെലിവിഷന്‍ അവാര്‍ഡ് ജൂറിയിലും ഇവരെ മാറി മാറി കാണാം .. എല്ലാം കുമ്പിടികള്‍ ആണ് കുമ്പിടികള്‍

അപ്പോള്‍ പറഞ്ഞു വന്നത് ഇത്രയുമേ ഉള്ളൂ ലോകത്ത് പല മേളകളും ഉണ്ടാകും പല നിയമങ്ങളും ഉണ്ടാകും പക്ഷെ ഐ എഫ് എഫ് കെ മാറാന്‍ ഉദ്ദേശമില്ല . മലയാള സിനിമയെ പുതിയൊരു കാഴ്ചപ്പാടും സംസ്‌കാരവും രാഷ്ട്രീയവും നിലനിര്‍ത്താന്‍ സഹായിക്കുക എന്നതല്ല ഞങ്ങളുടെ ലക്ഷ്യം മറിച്ചു സിനിമ കേവലം വിനോദ വ്യവസായം തന്നെയാണ് എന്നത് ഉറപ്പു വരുത്തകയാണ് ... 9 കൊല്ലം മുന്‍പ് എഴുതിയ ലേഖനത്തിലെ ഒരു വരി പോലും മാറ്റേണ്ടതില്ലാതെ ഇപ്പോഴും പ്രസക്തമാകുന്നിടത്ത് ഈ ഐ എഫ് എഫ് കെ യെ കുറിച്ച് വീണ്ടും വീണ്ടും പറഞ്ഞും എഴുതിയും നമ്മുടെ സ്വന്തം സമയം നഷ്ടപ്പെടുത്തേണ്ടതുണ്ടോ എന്നതാണ് ഞാന്‍ എന്നോട് തന്നെ ചോദിക്കുന്ന ചോദ്യം. ഇത്രയും സമയം എടുത്തു വായിച്ച നിങ്ങള്‍ക്കും അതെ ചോദ്യം തന്നെ ആകും ഉണ്ടാകുക എന്നുമറിയാം .പക്ഷെ പറയാനുള്ളത് നമ്മള്‍ പറയുക തന്നെ വേണമല്ലോ ..

ഐ എഫ് എഫ് കെ: ചലച്ചിത്രമേളയുടെ ലക്ഷ്യം മനസിലാക്കാത്ത അക്കാദമി 
ഇറ്റലി ഏഷ്യാറ്റിക് ഫിലിം ഫെസ്റ്റിവലില്‍ സജിന്‍ ബാബുവിന്റെ ബിരിയാണിക്ക് അവാര്‍ഡ്

‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in