റേപ്പിസ്റ്റിനെ സെലിബ്രേറ്റ് ചെയ്യുന്നത് തമാശയല്ല

റേപ്പിസ്റ്റിനെ സെലിബ്രേറ്റ് ചെയ്യുന്നത് തമാശയല്ല
Published on

കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വൈറലായി ഓടിക്കൊണ്ടിരിക്കുന്ന വാസു അണ്ണന്‍ ട്രോളുകളെക്കുറിച്ച്.

2002-ലാണ് ദിലീപ്-നവ്യാ നായര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച 'കുഞ്ഞിക്കൂനന്‍' എന്ന സിനിമ ഇറങ്ങുന്നത്. തിയ്യേറ്ററില്‍ വെച്ച് കണ്ട ആ സിനിമയില്‍ എന്നെ പേടിപ്പിച്ച, ഞാന്‍ വെറുത്ത കഥാപാത്രം സായ് കുമാര്‍ അവതരിപ്പിച്ച വാസു ആണ്. ആ കഥാപാത്രത്തെ വില്ലന്‍ എന്ന നിലയില്‍ തന്നെ ആണ് തുടക്കം മുതല്‍ ഒടുക്കം വരെ കാണിച്ചിരിക്കുന്നതും. Rape, victim, abuser, power- എന്നീ വാക്കുകള്‍ ഒന്നും അറിയാത്ത ആ പ്രായത്തിലും ഞാന്‍ ആ കഥാപാത്രത്തെ ഒരു നിമിഷം പോലും ആസ്വദിച്ചിട്ടില്ല.

സിനിമ ഇറങ്ങി 18 കൊല്ലങ്ങള്‍ക്ക് ശേഷം, റേപ്പും റേപ്പ് ജോക്ക്‌സും ഒക്കെ ചര്‍ച്ച ചെയ്യപ്പെടുന്ന; sexist, misogynist കഥാപാത്രങ്ങള്‍, ഡയലോഗുകള്‍ വിമര്‍ശനങ്ങള്‍ക്ക് വിധേയമാകുന്ന ഈ കാലത്ത്, ഒരു റേപ്പിസ്റ്റിനേയും അയാളുടെ വിക്ടിമിനേയും കമിതാക്കളാക്കുന്ന, അവരില്‍ 'പ്രണയം' ആഘോഷിക്കുന്ന പോസ്റ്റുകള്‍ വളരെയധികം ഡിസ്റ്റേര്‍ബിംഗ് ആണ് എന്ന് പറയാതെ വയ്യ.

കാരണം, നിങ്ങള്‍ ആ കഥാപാത്രങ്ങളില്‍ പ്രണയം ആഘോഷിക്കുമ്പോള്‍ അറിഞ്ഞോ അറിയാതെയോ നിങ്ങള്‍, വിക്ടിമിനെ റേപ്പിസ്റ്റിനെ കൊണ്ട് വിവാഹം കഴിപ്പിച്ചു തീര്‍പ്പ് കല്‍പ്പിക്കുന്ന ഒരു വിഭാഗത്തിന്റെ കൂടെ ചേരുന്നു.
റേപ്പിസ്റ്റിനെ സെലിബ്രേറ്റ് ചെയ്യുന്നത് തമാശയല്ല
അനശ്വര രാജന് സൈബർ ആക്രമണം, വേഷം നാടിന്റെ സംസ്കാരത്തിന് യോജിക്കാത്തതെന്ന് കമന്റ്

ഇത് തമാശയല്ലേ, ട്രോള്‍ അല്ലേ, സിനിമയെ സിനിമയായി കണ്ടൂടെ എന്നൊക്കെ ചോദിച്ചാല്‍, ആ സിനിമയില്‍ എവിടെയും വാസു എന്ന കഥാപാത്രത്തെ ഗ്ലോറിഫൈ ചെയ്തിട്ടില്ല. He is arrested for his wrongdoings. He is treated as a rapist, and so is he.

നാളെ സെക്ഷ്വല്‍ പ്രിഡേറ്റര്‍ ആയി ജയിലില്‍ കഴിയുന്ന Harvey Weinstein നെ ഇത് പോലെ സെലിബ്രേറ്റ് ചെയ്ത്, അയാളുടെ പീഡനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്ന മറ്റ് ആര്‍ട്ടിസ്റ്റുകളെ വെച്ച്, അവര്‍ക്കിടയില്‍ പ്രണയവും വിവാഹവും കൂട്ടിച്ചേര്‍ത്തു ട്രോളുകള്‍ ഇറക്കിയാല്‍, അതില്‍ എന്ത് തമാശയാണ് കാണാന്‍ സാധിക്കുക ??

Rape is a crime and rapist, a criminal. He, be a person or a character is not worthy of celebration. He is not funny. And most importantly, CELEBRATING A RAPIST IS NOT A JOKE.

Related Stories

No stories found.
logo
The Cue
www.thecue.in