ജാതീയതയോട് ക്വിറ്റ് ഇന്ത്യ പറയാതെ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍

ജാതീയതയോട് ക്വിറ്റ് ഇന്ത്യ പറയാതെ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍
Published on
Summary

'നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 1990-2020 കാലയളവില്‍ ദളിത്-ആദിവാസി അട്രോസിറ്റി കേസുകള്‍ക്ക് 300% വര്‍ദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. സ്ത്രീ പീഡനം, ജാതിക്കൊലകള്‍, മെറിറ്റ് പീഡനങ്ങള്‍ തുടങ്ങി എല്ലാം ഇതിലുള്‍പ്പെടും. ഇതിന്റെ ഏറ്റവും അവസാനത്തെ ഇരയാണ് രാജസ്ഥാനില്‍ അധ്യാപകനാല്‍ ഇപ്പോള്‍ കൊല്ലപ്പെട്ട 9 വയസ്സുകാരനും'. അനന്തു രാജ് എഴുതുന്നു.

'സാമൂഹിക നവീകരണം ഇല്ലാതെ, രാഷ്ട്രീയ നവീകരണം കൊണ്ട് മാത്രം എന്ത് കാര്യം?' സോഷ്യല്‍ കോണ്‍ഫറന്‍സിന്റെ തകര്‍ച്ചയില്‍ അപലപിച്ചുകൊണ്ട് സംസാരിക്കുന്ന സമയത്ത് ഡോ. ബി. ആര്‍ അംബേദ്കര്‍ മുന്നോട്ട് വച്ച പ്രധാന ചോദ്യവും ആശങ്കയും ഇതായിരുന്നു.

സാമൂഹികപരമായി ജൈവ ഇഴയില്ലാത്ത (Organic string) ഇന്ത്യന്‍ സമൂഹത്തിന് എങ്ങനെയാണ് സ്വതന്ത്ര സമൂഹമാവാന്‍ സാധിക്കുക. 75-മത് സ്വാതന്ത്ര്യദിനം ആചരിക്കുമ്പോഴും സ്വാതന്ത്ര്യമോ ജനാധിപത്യവും നല്‍കുന്ന അവകാശങ്ങളോ, തുല്യതയോ ലഭിക്കാത്ത ഒട്ടനേകം മനുഷ്യരും വിഭാഗങ്ങളും ഇവിടെ ഉണ്ട്.

വിവിധ മേഖലകളില്‍ ദളിത്-ആദിവാസി വിഭാഗങ്ങളിലെ മനുഷ്യര്‍ അനുഭവിക്കുന്ന മനുഷ്യത്വരഹിതമായ ഹിംസകള്‍ക്ക് ഇനിയും ഒരയവ് വന്നിട്ടില്ല എന്ന് പറയാതിരിക്കാനാവില്ല.
ജാതീയതയോട് ക്വിറ്റ് ഇന്ത്യ പറയാതെ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍
ഈ യുദ്ധത്തിൽ നമ്മൾ സൽമാൻ റുഷ്ദിക്കൊപ്പമാണ് നിലകൊള്ളേണ്ടത്

ജാതിപരമായി നിലനില്‍ക്കുന്ന അസമത്വങ്ങള്‍ക്കും, കൊലപാതകങ്ങള്‍ക്കും, മറ്റ് വയലസുകള്‍ക്കും പുറകില്‍ ഒരേ പോലെ സമൂഹത്തിനും ഭരണകൂടത്തിനും പങ്കുണ്ട്. ഓണ്‍ലൈന്‍ വിദ്യാഭ്യാസ സമയത്തെ ദേവിക എന്ന പെണ്‍കുട്ടിയുടെ മരണം ഇത്തരത്തില്‍ സ്റ്റേറ്റിന്റെ ജാതിപരമായ പ്രവര്‍ത്തനത്തിന്റെ ഭാഗമായി ഉണ്ടായതാണ്. വികാസ് കുമാര്‍ ജാദവ് എന്ന 17കാരനായ ദലിത് ബാലനെ അമ്പലത്തില്‍ കയറി എന്നാരോപിച്ച് നാല് സവര്‍ണ്ണര്‍ യു.പിയില്‍ വെടിവെച്ചു കൊന്നത് ഈ അടുത്ത വര്‍ഷങ്ങളില്‍ ആയിരുന്നല്ലോ. എം. സുധാകര്‍ എന്നയാള്‍ തന്റെ 'ഉയര്‍ന്ന'ജാതിക്കാരിയായ ഭാര്യയെ കാണാന്‍ ചെന്നതിന് ഭാര്യാപിതാവ് ചെന്നൈയില്‍ തല്ലിക്കൊന്നതും ഇക്കഴിഞ്ഞ ലോക്ഡൗണിന് ആയിരുന്നു. താന്‍ പഠിക്കുന്ന മുംബൈയിലുള്ള മെഡിക്കല്‍ വിദ്യാഭ്യാസ സ്ഥാപനത്തില്‍ ജാതിപരമായ ഉപദ്രവം അനുഭവിക്കുന്നത് മൂലം ഡോ. പായല്‍ തഡ്വി എന്ന ദളിത് പെണ്‍കുട്ടി മരിച്ചതും വളരെ അടുത്ത വര്‍ഷത്തിലാണ്. ഇത്തരത്തില്‍ വിവിധ മേഖലകളില്‍ ദളിത്-ആദിവാസി വിഭാഗങ്ങളിലെ മനുഷ്യര്‍ അനുഭവിക്കുന്ന മനുഷ്യത്വരഹിതമായ ഹിംസകള്‍ക്ക് ഇനിയും ഒരയവ് വന്നിട്ടില്ല എന്ന് പറയാതിരിക്കാനാവില്ല.

ഇക്കണോമിക് ടൈംസ് പബ്ലിഷ് ചെയ്ത കണക്കുകള്‍ പ്രകാരം 2018 മുതല്‍ 2020 വരെ ദളിതര്‍ക്ക് എതിരായി ഏകദേശം 1,39,045 കേസുകള്‍ ആണ് രാജ്യത്ത് രജിസ്റ്റര്‍ ചെയ്തത്. 2020ല്‍ കഴിഞ്ഞ വര്‍ഷത്തേക്കാള്‍ ഏകദേശം 10% വര്‍ദ്ധനവ് ആണ് മേല്പറഞ്ഞ കണക്കുകളില്‍ പറയുന്നത്. നാഷണല്‍ ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോയുടെ കണക്കുകള്‍ പ്രകാരം 1990-2020 കാലയളവില്‍ ദളിത്-ആദിവാസി അട്രോസിറ്റി കേസുകള്‍ക്ക് 300% വര്‍ദ്ധനവ് ആണ് ഉണ്ടായിരിക്കുന്നത്. സ്ത്രീ പീഡനം, ജാതിക്കൊലകള്‍, മെറിറ്റ് പീഡനങ്ങള്‍ തുടങ്ങി എല്ലാം ഇതിലുള്‍പ്പെടും. ഇതിന്റെ ഏറ്റവും അവസാനത്തെ ഇരയാണ് രാജസ്ഥാനില്‍ അധ്യാപകനാല്‍ ഇപ്പോള്‍ കൊല്ലപ്പെട്ട 9 വയസ്സുകാരനും.

ഒരു നൂറ്റാണ്ടിന് ഇപ്പുറവും ഇത്തരത്തില്‍ ഒരു സംഭവം നടന്നിരിക്കുമ്പോള്‍ ഇത് നല്‍കുന്ന സന്ദേശം ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടത് തന്നെയാണ്. ജാതി കാലാനുസൃതമായി രൂപഘടന മാറ്റിയിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല, എന്നാല്‍ ജാതി നിര്‍മിക്കുന്ന ക്രൂരതയക്ക് മാറ്റമില്ല എന്നതാണ് മനസ്സിലാക്കേണ്ടത്.
ജാതീയതയോട് ക്വിറ്റ് ഇന്ത്യ പറയാതെ സ്വാതന്ത്ര്യം ആഘോഷിക്കുമ്പോള്‍
കമ്മ്യൂണിസ്റ്റ് കൂട്ടുകുടുംബം

ഭഗവന്‍ ദാസിന്റെ 'ഇന്‍ പഴ്‌സ്യൂട്ട് ഓഫ് അംബേദ്കര്‍' എന്ന കൃതിയില്‍ കഴിഞ്ഞ നൂറ്റാണ്ടിന്റെ ആദ്യപാദത്തില്‍ അദ്ദേഹത്തിന് സമാനമായി ഒരേ പാത്രത്തില്‍ വെള്ളം കുടിക്കാന്‍ സാധിക്കാത്തത് വിവരിക്കുന്നുണ്ട്. ഒരു നൂറ്റാണ്ടിന് ഇപ്പുറവും ഇത്തരത്തില്‍ ഒരു സംഭവം നടന്നിരിക്കുമ്പോള്‍ ഇത് നല്‍കുന്ന സന്ദേശം ചര്‍ച്ചയ്ക്ക് വിധേയമാക്കേണ്ടത് തന്നെയാണ്. ജാതി കാലാനുസൃതമായി രൂപഘടന മാറ്റിയിട്ടുണ്ട് എന്നതില്‍ തര്‍ക്കമില്ല, എന്നാല്‍ ജാതി നിര്‍മിക്കുന്ന ക്രൂരതയക്ക് മാറ്റമില്ല എന്നതാണ് മനസ്സിലാക്കേണ്ടത്. പൊയ്കയില്‍ അപ്പച്ചന്‍ പാടിയതുപോലെ പുലയനും, പറയനും, കുറവനും മാറി ചേരമനും, സാംബവനും, സിദ്ധനാരും ആവുന്നുണ്ടെങ്കിലും അവര്‍ക്കുമേല്‍ ചുമത്തുന്ന പുലയും, പഴിയും, കുറവും മാറുന്നേയില്ല. മനുഷ്യാനന്തരമായ കാലഘട്ടത്തിലും ഇത്തരത്തില്‍ ക്രൂരതകള്‍ നിലനിര്‍ത്തുന്ന ജാതിയും, ജാതിയെ നിലനിര്‍ത്തുന്ന ബ്രാഹ്‌മണിസവും, അതിനെ ഉപയോഗപ്പെടുത്തുന്ന രാഷ്ട്രീയവും ശക്തമായിരിക്കുമ്പോള്‍ എങ്ങനെയാണ് സ്വാതന്ത്ര്യദിനം ആഘോഷിക്കാന്‍ സാധിക്കുക?

2020ല്‍ മാത്രം പൊതു ബാര്‍ബര്‍ ഷോപ്പ് ഉണ്ടായ ഇടുക്കി വട്ടവടയില്‍ പോയി സ്വാതന്ത്ര്യത്തിന്റെ 75 വര്‍ഷങ്ങള്‍ എന്നൊക്കെ പറയുന്ന ലോജിക്. പ്രഹസനങ്ങളുടെ ഹര്‍ ഘര്‍ തിരംഗ കൊണ്ട് ഈ കുഞ്ഞിനെ മൂടികളയാന്‍ ഞാന്‍ ഒരുക്കമല്ല.

Related Stories

No stories found.
logo
The Cue
www.thecue.in