മുന്നണികള്‍ വിജയികളെ വിദഗ്ധ പരിശീലനത്തിനായി രണ്ടുമാസത്തേക്കെങ്കിലും കിഴക്കമ്പലം പഞ്ചായത്തില്‍ അയയ്ക്കണമെന്ന വാദവുമായി സംവിധായകന്‍ ജോയ് മാത്യു. 35 ലക്ഷം കടത്തില്‍ ഓടിയിരുന്ന കിഴക്കമ്പലം പഞ്ചായത്തിനെ പതിമൂന്നരക്കോടി മിച്ചത്തിലെത്തിക്കുന്ന മാനേജ്മെന്റ് രീതി ഇതര പഞ്ചായത്തുകള്‍ കണ്ടുപഠിക്കണമെന്നാണ് ജോയ് മാത്യു പറയുന്നത്.
'രാഷ്ട്രീയ ജീര്‍ണ്ണതക്കേറ്റ പ്രഹരമാണ് കിഴക്കമ്പലം മാതൃക എന്ന കാര്യത്തില്‍ രാഷ്ട്രീയക്കാര്‍ക്ക് പോലുമില്ല രണ്ടുപക്ഷം .പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യാഥാര്‍ത്ഥത്തില്‍ വിജയിച്ചത് കിഴക്കമ്പലം മോഡല്‍ ട്വന്റി ട്വന്റി ആണെന്ന് ഞാന്‍ പറയും.കാലഹരണപ്പെട്ട രാഷ്ട്രീയ വിശ്വാസസംഹിതകളെ തൊഴിച്ചുമാറ്റി ആധുനിക മാനേജ്മെന്റ് സാധ്യതകള്‍ ജനോപകാരപ്രദമായ രീതിയില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞതാണ് കിഴക്കമ്പലം നമുക്ക് കാണിച്ചുതരുന്ന മാതൃക .രാഷ്ട്രീയ ധാര്‍മ്മികത തെല്ലുമില്ലാതെ ജാതിയുടെയും സമുദായത്തിന്റെയും മതത്തിന്റെയും അവിശുദ്ധ കൂട്ടുകെട്ടിലൂടെ വിജയം കൊയ്തു എന്ന് മേനിനടിക്കുന്ന മുന്നണികള്‍, തങ്ങളുടെ വിജയികളായ പഞ്ചായത്ത് അംഗങ്ങളെ വിദഗ്ധ പരിശീലനത്തിനായി കിഴക്കമ്പലത്തേക്ക് ഒരു രണ്ടുമാസത്തേക്കെങ്കിലും അയക്കേണ്ടതാണ്.മുപ്പത്തിയഞ്ചു ലക്ഷം രൂപ കടത്തില്‍ ഓടിയിരുന്ന കിഴക്കമ്പലം പഞ്ചായത്തിനെ പതിമൂന്നരക്കോടി മിച്ചമുണ്ടാക്കുന്ന മാനേജ്മെന്റ് രീതികളാണ് നമ്മുടെ ഇതര പഞ്ചായത്തുകള്‍ കണ്ടുപഠിക്കേണ്ടത്' - ജോയ് മാത്യു ഫെയ്‌സ്ബുക്കില്‍ കുറിച്ചു.
കുറിപ്പിന്റെ പൂര്‍ണരൂപം
കിറ്റിനും കിറ്റെക്‌സിനും ഇടയിലൂടെയോടുന്ന ആധുനിക ജനാധിപത്യം
----------------------------------------------------------------------------------------------
രാഷ്ട്രീയ ജീര്‍ണ്ണതക്കേറ്റ പ്രഹരമാണ് കിഴക്കമ്പലം മാതൃക എന്ന കാര്യത്തില്‍ രാഷ്ട്രീയക്കാര്‍ക്ക് പോലുമില്ല രണ്ടുപക്ഷം .പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ യാഥാര്‍ത്ഥത്തില്‍ വിജയിച്ചത് കിഴക്കമ്പലം മോഡല്‍ ട്വന്റി ട്വന്റി ആണെന്ന് ഞാന്‍ പറയും.കാലഹരണപ്പെട്ട രാഷ്ട്രീയ വിശ്വാസസംഹിതകളെ തൊഴിച്ചുമാറ്റി ആധുനിക മാനേജ്മെന്റ് സാധ്യതകള്‍ ജനോപകാരപ്രദമായ രീതിയില്‍ നടപ്പിലാക്കാന്‍ കഴിഞ്ഞതാണ് കിഴക്കമ്പലം നമുക്ക് കാണിച്ചുതരുന്ന മാതൃക .രാഷ്ട്രീയ ധാര്‍മ്മികത തെല്ലുമില്ലാതെ ജാതിയുടെയും സമുദായത്തിന്റെയും മതത്തിന്റെയും അവിശുദ്ധ കൂട്ടുകെട്ടിലൂടെ വിജയം കൊയ്തു എന്ന് മേനിനടിക്കുന്ന മുന്നണികള്‍,
തങ്ങളുടെ വിജയികളായ പഞ്ചായത്ത് അംഗങ്ങളെ വിദഗ്ധ പരിശീലനത്തിനായി കിഴക്കമ്പലത്തേക്ക് ഒരു രണ്ടുമാസത്തേക്കെങ്കിലും അയക്കേണ്ടതാണ്.മുപ്പത്തിയഞ്ചു ലക്ഷം രൂപ കടത്തില്‍ ഓടിയിരുന്ന കിഴക്കമ്പലം പഞ്ചായത്തിനെ പതിമൂന്നരക്കോടി മിച്ചമുണ്ടാക്കുന്ന മാനേജ്മെന്റ് രീതികളാണ് നമ്മുടെ ഇതര പഞ്ചായത്തുകള്‍ കണ്ടുപഠിക്കേണ്ടത്.ദുര്‍വ്യയം ,പൊതുമുതല്‍ കയ്യിട്ടുവാരല്‍ ഇജ്ജാതി വിപ്ലവങ്ങള്‍ ജീവിത വ്രതവുമാക്കിയ നമ്മുടെ രാഷ്ട്രീയക്കാര്‍ക്ക് കിഴക്കമ്പലം ശരിക്കും ഒരു ബാലികേറാമലയായിരിക്കും
മുഷ്യന് അവന്റെ വളരെ പരിമിതമായ ജീവിതകാലത്തിനുള്ളില്‍ ലഭിക്കേണ്ടതായ ജീവിത സൗകര്യങ്ങളും സ്വസ്ഥതയും ഒരു പഞ്ചായത്തിന് നല്കാനാകുന്നുണ്ടെങ്കില്‍ അതിലപ്പുറം മനുഷ്യന് എന്താണ് വേണ്ടത് !
തരിശായിക്കിടന്ന ഏക്കര്‍ കണക്കിന് ഭൂമിയില്‍ നെല്ലുവിളയിച്ചും പഴം -പച്ചക്കറി ഉത്പാദനത്തില്‍ സ്വയം പര്യാപ്തത നേടിയും മുന്നേറുന്ന കിഴക്കമ്പലം ഇപ്പോള്‍ അയല്പക്കത്തെ മൂന്നു പഞ്ചായത്തുകളില്‍ക്കൂടി ഈ തെരഞ്ഞെടുപ്പില്‍ വിജയപതാക നാട്ടിയിരിക്കുന്നു .
ഇനി പറയൂ ശരിക്കും ജയിച്ചത് ആരാണ് ?
രാഷ്ട്രീയ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവരോട് ഒന്ന് ചോദിക്കട്ടെ , ജനങ്ങള്‍ക്ക് അര്‍ഹതപ്പെട്ട കിറ്റ് അവര്‍ക്ക് സജന്യമായി
കൊടുക്കുന്നതില്‍ തെറ്റില്ലെങ്കില്‍ കിറ്റെക്‌സിന് അര്‍ഹതപ്പെട്ടത് ജനങ്ങള്‍ തിരിച്ചുകൊടുക്കുന്നത് ശരിയല്ലെന്ന് എങ്ങിനെപറയും?
ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം
വ്യപാരികളില്‍ നിന്നും വ്യവസായികളില്‍ നിന്നും നിര്‍ദാക്ഷിണ്യം സംഭാവന സ്വീകരിച്ചു 'മുന്നേറുന്ന 'രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് ട്വന്റി ട്വന്റി പ്രസ്ഥാനത്തെ വിമര്‍ശിക്കാന്‍ എന്താണാവകാശം എന്ന് സൈദ്ധാന്തിക ബാധ്യകളില്ലാത്ത ഏതൊരു സാധാരണക്കാരനും ചോദിച്ചു പോകില്ലേ ?
Alliances Should Send Their Winners to kizhakkambalam for at least 2 Months for training : Joy Mathew