കിറ്റെക്സ് കമ്പനിക്കെതിരെ നീങ്ങുന്നത് പി.വി.ശ്രിനിജന്‍ എം.എല്‍.എയെന്ന് കിറ്റെക്സ് ഉടമയും ട്വന്റി ട്വന്റി രാഷ്ട്രീയ പാര്‍ട്ടി കോര്‍ഡിനേറ്ററുമായ സാബു എം. ജേക്കബ്. കേരളത്തില്‍ വ്യവസായ സൗഹൃദ അന്തരീക്ഷം ഉണ്ടാകണമെന്ന് ശക്തമായി ആഗ്രഹിക്കുന്ന ആളാണ് മുഖ്യമന്ത്രി പിണറായി വിജയന്. അതിന് വേണ്ട മാറ്റങ്ങള്‍ വരുത്താന്‍ അദ്ദേഹം ശ്രമിച്ചിരുന്നു.
മാറ്റം വരുത്താനുള്ള മുഖ്യമന്ത്രിയുടെ താല്പര്യം ഉദ്യോഗസ്ഥരിലും പ്രവര്ത്തകരിലുമെത്തുന്നില്ലെന്നും സാബു എം.ജേക്കബ് പറഞ്ഞു. 99% വ്യവസായികളും ഉദ്യോഗസ്ഥരില്‍നിന്നു പീഡനം നേരിടുന്നു. എതിര്‍ത്താല്‍ വളഞ്ഞിട്ടാക്രമിക്കുമെന്ന ഭയം കൊണ്ടാണ് ആരും പുറത്തു പറയാത്തതെന്നും സാബു എം.ജേക്കബ്. മനോരമ ന്യൂസില്‍ ജോണി ലൂക്കോസിന് നല്കിയ അഭിമുഖത്തിലാണ് സാബു എം. ജേക്കബ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്.
ഉദ്യോഗസ്ഥരോട് കിറ്റെക്സിനെതിരെ റിപ്പോര്‍ട്ട് നല്കാന് പി.വി. ശ്രീനിജന് ആവശ്യപ്പെട്ടെന്നും സാബു എം.ജേക്കബ്. സിപിഎമ്മിന്റെ പ്രാദേശിക, ജില്ലാ നേതാക്കളും ശ്രീനിജനൊപ്പമാണെന്നും സാബു നേരേ ചൊവ്വേ അഭിമുഖത്തില്‍ പറയുന്നു. രാജ്യദ്രോഹം ചെയ്തതുപോലെയാണ് മന്ത്രി പി. രാജീവ് പ്രതികരിച്ചതെന്നും സാബു എം. ജേക്കബ്