ആസിഡ് ആക്രമണത്തെ അതിജീവിച്ചവളുടെ ഛപാക്ക്, ദീപികയുടെ ചിത്രങ്ങള്‍

ആസിഡ് ആക്രമണത്തെ അതിജീവിച്ചവളുടെ ഛപാക്ക്, ദീപികയുടെ ചിത്രങ്ങള്‍

Published on

ഡല്‍ഹിയില്‍ ആസിഡ് ആക്രമണത്തിന് ഇരയായ ലക്ഷ്മി അഗര്‍വാളിന്റെ ജീവിതം ആസ്പദമാക്കി നിര്‍മ്മിക്കപ്പെട്ട ചിത്രമാണ് ഛപാക്ക്. ദീപികാ പദുക്കോണ്‍ ആസിഡ് ആക്രമണത്തെ അതീജീവിച്ച കഥാപാത്രമാകുന്നതിലൂടെ സിനിമ ഇതിനോടകം വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.

ഛപാക്ക് ജനുവരി 10 ന് പ്രദര്‍ശനത്തിനെത്തും. സിനിമയില്‍ സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമങ്ങള്‍ മാത്രമല്ലാതെ അവരിലെ കരുണ,ശക്തി, ആത്മവിശ്വാസം എന്നീ വിഷയങ്ങളെ കുറിച്ചും പ്രതിപാദിക്കപ്പെടുന്നുണ്ടത്രെ.

ഛപാക്കില്‍ നായികയായി കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച ദീപിക പദുക്കോണ്‍ ചിത്രത്തിന്റെ നിര്‍മ്മാതാവ് കൂടിയാണ്. ഫോക്‌സ് സ്റ്റാര്‍ സ്റ്റുഡിയോസും ദീപികാ പദുകോണും സംയുക്തമായിട്ടാണ് ഛപാക്ക് നിര്‍മ്മിച്ചിരിക്കുന്നത്.

' റാസി ' എന്ന ശ്രദ്ധേയമായ സിനിമ അണിയിച്ചൊരുക്കിയ മേഘ്‌ന ഗുല്‍സാറാണ് ഛപാക്ക് സംവിധാനം ചെയ്തത്. വിക്രാന്ത് മാഷിയാണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

logo
The Cue
www.thecue.in