എന്തുകൊണ്ട് ഈ യുദ്ധം പുടിൻ ഇപ്പൊഴേ തോറ്റു കഴിഞ്ഞു

എന്തുകൊണ്ട് ഈ യുദ്ധം പുടിൻ ഇപ്പൊഴേ തോറ്റു കഴിഞ്ഞു
Published on
Summary

ദ ​ഗാർഡിയനിൽ യുവാൽ നോവ ഹരാരി എഴുതിയ ലേഖനത്തിന്റെ സ്വതന്ത്ര വിവർത്തനം

യുദ്ധം തുടങ്ങി ഒരാഴ്ച പിന്നിടുന്നതിന് മുൻപ് വ്ളാഡ്മിർ പുടിൻ ചരിത്രപരമായ തോൽവിയിലേക്ക് അടുക്കുകയാണെന്ന സൂചനയാണ് വരുന്നത്. അദ്ദേഹം ഒരു പക്ഷേ എല്ലാ സംഘട്ടനങ്ങളിലും വിജയിച്ചേക്കാം പക്ഷേ യുദ്ധത്തിൽ പരാജയപ്പെടും.

യുക്രൈൻ ഒരു യഥാർത്ഥ രാജ്യമല്ലെന്നും യുക്രൈൻ ജനത യഥാർത്ഥ പൗരന്മാരല്ലെന്നുമുള്ള നുണയിലാണ് റഷ്യൻ സാമ്രാജ്യത്വം പുനർനിർമ്മിക്കാനുള്ള പുടിന്റെ സ്വപ്നങ്ങൾ ശയിച്ചിരുന്നത്.

കീവിലെയും കാർകിവിലെയും ലിവീവിലെയും ജനത മോസ്കോ ഭരണം ആ​ഗ്രഹിക്കുന്നവരെന്നും പുടിൻ പറഞ്ഞു. ഇതെല്ലാം സമ്പൂർണ നുണകളാണ്- ആയിരക്കണക്കിന് വർഷങ്ങളുടെ ചരിത്രമുള്ള രാജ്യമാണ് യുക്രൈൻ, മോസ്കോ ഒരു ​ഗ്രാമം പോലും അല്ലാതിരുന്ന കാലത്ത് കീവ് ഒരു മെട്രോപൊളിറ്റൻ ന​ഗരമയിരുന്നു. പക്ഷേ റഷ്യൻ സ്വേച്ഛാധിപതി തന്റെ നുണ പലതവണ ആവർത്തിച്ചു, ആയാൾ അത് സ്വയം വിശ്വസിക്കുന്ന വിധം.

എന്തുകൊണ്ട് ഈ യുദ്ധം പുടിൻ ഇപ്പൊഴേ തോറ്റു കഴിഞ്ഞു
യുദ്ധം നീണ്ടാൽ പ്രൊപ്പ​ഗൻഡ വാർ
പക്ഷേ ഈ പദ്ധതിയിൽ പുടിന് അറിയാത്ത ഒരു വലിയ കാര്യമുണ്ടായിരുന്നു. അഫ്​ഗാനിസ്ഥാനിൽ സോവിയറ്റ് പഠിച്ചതും, ഇറാഖിൽ അമേരിക്ക പഠിച്ചതുമായ കാര്യം, ഒരു രാജ്യത്തെ പിടിച്ചെടുക്കാൻ എളുപ്പമാണ്, പക്ഷേ നിലനിർത്തുന്നത് അങ്ങനെയല്ല.

യുക്രൈനിലെ തന്റെ അധിനിവേശം ആരംഭിക്കുമ്പോൾ പുടിന് അറിയാവുന്ന അനേകം കണക്കുകൂട്ടലുണ്ടായിരുന്നു. സൈനികപരമായി റഷ്യയ്ക്ക് എത്രയോ പിന്നിലാണ് യുക്രൈൻ, യുക്രൈനെ സഹായിക്കാൻ നാറ്റോ ട്രൂപ്പുകളെ അയക്കില്ല, റഷ്യൻ എണ്ണയേയും വാതകത്തെയും ആശ്രയിക്കുന്ന ജർമ്മനിയെ പോലുള്ള യൂറോപ്പിലെ പല രാജ്യങ്ങളും റഷ്യയ്ക്ക് മേൽ കടുത്ത ഉപരോധം മുന്നോട്ട് വെക്കാൻ മടിക്കുമെന്നും അയാൾക്കറിയാമായിരുന്നു.

തനിക്കറിയാവുന്ന ഈ വസ്തുതകൾ വെച്ചുകൊണ്ട് തന്നെ യുക്രൈനെ എത്രയും വേ​ഗത്തിൽ എത്രയും പെട്ടെന്ന് ആക്രമിക്കാനും, യുക്രൈൻ സർക്കാരിന്റെ തലയറുത്ത് കീവിൽ ഒരു പാവ സർക്കാരിനെ പ്രതിഷ്ഠിക്കാനുമായിരുന്നു പുടിന്റെ പദ്ധതി. അതുവഴി പശ്ചാത്യ ഉപരോധത്തെ ഒഴിവാക്കുക.

പക്ഷേ ഈ പദ്ധതിയിൽ പുടിന് അറിയാത്ത ഒരു വലിയ കാര്യമുണ്ടായിരുന്നു. അഫ്​ഗാനിസ്ഥാനിൽ സോവിയറ്റ് പഠിച്ചതും, ഇറാഖിൽ അമേരിക്ക പഠിച്ചതുമായ കാര്യം, ഒരു രാജ്യത്തെ പിടിച്ചെടുക്കാൻ എളുപ്പമാണ്, പക്ഷേ നിലനിർത്തുന്നത് അങ്ങനെയല്ല. യുക്രൈനെ പിടിച്ചെടുക്കാനുള്ള ശക്തി തനിക്കുണ്ടെന്ന് പുടിന് അറിയാം.

എന്തുകൊണ്ട് ഈ യുദ്ധം പുടിൻ ഇപ്പൊഴേ തോറ്റു കഴിഞ്ഞു
ശക്തിപ്പെട്ട് നാറ്റോ, സംഘടിച്ച് യൂറോപ്പ്; ​റഷ്യ-യുക്രൈൻ യുദ്ധം എങ്ങോട്ട്?
ഓരോ ദിവസം പിന്നിടുമ്പോഴും ഒരു കാര്യം വെളിപ്പെട്ടുവരുന്നു. പുടിന്റ ചൂതാട്ടം പരാജയപ്പെടുകയാണ്. തങ്ങളുടെ ഹൃദയം കൊണ്ട് സർവ്വ സന്നാഹവുമൊരുക്കി യുക്രൈൻ ജനത പ്രതിരോധിക്കുകയാണ്, ലോകത്തിന്റെ മുഴുവൻ പ്രകീർത്തനം വാങ്ങികൊണ്ട്
കുഞ്ഞായിരുന്നപ്പോൾ ജർമ്മൻ ക്രൂരതകളുടെയും ലെനിൻ​ഗാർഡിലെ റഷ്യൻ ധീരതയുടെയും കഥ കേട്ടാണ് അയാളും വളർന്നത്. അയാളിപ്പോൾ സമാനമായ കഥയുണ്ടാക്കുകയാണ്. പക്ഷേ സ്വയം ഹിറ്റ്ലറായി പ്രതിഷ്ഠിച്ചുകൊണ്ട്.

പക്ഷേ യുക്രൈൻ ജനത മോസ്കോയുടെ പാവ സർക്കാരിനെ അം​ഗീകരിക്കുമോ? അം​ഗീകരിച്ചേക്കാമെന്ന് പുടിൻ ഊഹക്കണക്കെഴുതി. എല്ലാത്തിലും ഉപരി അയാൾ ആവർത്തിച്ചുകൊണ്ടേയിരുന്നു യുക്രൈൻ ഒരു യഥാർത്ഥ രാജ്യമല്ലെന്നും യുക്രൈനിയൻ ജനത യഥാർത്ഥ ജനതയല്ലെന്നും. 2014ൽ ക്രിമിയൻ ജനത റഷ്യൻ അധിനിവേശത്തെ വലിയ രീതിയിലൊന്നും പ്രതിരോധിച്ചിരുന്നില്ല. പിന്നെങ്ങനെ 2022ൽ അത് സംഭവിക്കും?

ഓരോ ദിവസം പിന്നിടുമ്പോഴും ഒരു കാര്യം വെളിപ്പെട്ടുവരുന്നു. പുടിന്റ ചൂതാട്ടം പരാജയപ്പെടുകയാണ്. തങ്ങളുടെ ഹൃദയം കൊണ്ട് സർവ്വ സന്നാഹവുമൊരുക്കി യുക്രൈൻ ജനത പ്രതിരോധിക്കുകയാണ്, ലോകത്തിന്റെ മുഴുവൻ പ്രകീർത്തനം വാങ്ങികൊണ്ട്. ഇരുണ്ട കുറേ ദിവസങ്ങളാണ് ഇനി മുന്നിലുള്ളത്. യുക്രൈൻ മുഴുവൻ റഷ്യ പിടിച്ചെടുത്തേക്കാം. പക്ഷേ ജയിക്കണമെങ്കിൽ യുക്രൈൻ ജനതയെ കൂടെ നിർത്താനും റഷ്യയ്ക്ക് ആകണം, അത് സാധിക്കണമെങ്കിൽ യുക്രൈൻ ജനത അനുവദിക്കണം. ഇത് അസംഭവ്യമായ ഒന്നായാണ് തോന്നുന്നത്.

എന്തുകൊണ്ട് ഈ യുദ്ധം പുടിൻ ഇപ്പൊഴേ തോറ്റു കഴിഞ്ഞു
പുടിന്‍ നമ്മള്‍ക്കറിയാത്ത ആളല്ല..

ഓരോ റഷ്യൻ ടാങ്കറുകൾ തകർക്കപ്പെടുമ്പോഴും, ഓരോ റഷ്യൻ പട്ടാളക്കാരൻ കൊല്ലപ്പെടുമ്പോഴും പ്രതിരോധിക്കാനുള്ള യുക്രൈന്റെ ആർജവം വർദ്ധിക്കുകയാണ്. ഓരോ യുക്രൈൻ പൗരൻ കൊല്ലപ്പെടുമ്പോഴും അധിനിവേശക്കാരോട് യുക്രൈൻ ജനതയ്ക്കുള്ള വിദ്വേഷവും ആഴത്തിലാകുന്നു.

വിദ്വേഷമാണ് ഏറ്റവും മോശമായ വികാരം. പക്ഷേ അടിച്ചമർത്തപ്പെട്ട രാഷ്ട്രങ്ങൾക്ക് അതൊരു നിധിയാണ്. ഹൃദയത്തിന്റെ ആഴത്തിൽ കുഴിച്ചിട്ട നിധി. അത് തലമുറകളോളം നിലനിൽക്കും, പ്രതിരോധം തീർക്കും.

റഷ്യൻ സാമ്രാജ്യം പുനഃസ്ഥാപിക്കുന്നതിന് പുടിന് താരതമ്യേന രക്തരഹിതമായ വിജയം ആവശ്യമാണ്. അത് താരതമ്യേന വിദ്വേഷരഹിതമായ അധിനിവേശത്തിലേക്ക് നയിക്കും. യുക്രൈൻ കാരുടെ ചോര വീഴ്ത്തും തോറും തന്റെ സ്വപ്നം ഒരിക്കലും യാഥാർത്ഥ്യമാകില്ലെന്ന് പുടിൻ ഉറപ്പുവരുത്തുകയാണ്.

റഷ്യൻ സാമ്രാജ്യത്വത്തിന്റെ മരണ സർട്ടിഫിക്കറ്റിൽ ​മിഖായേൽ ​ഗോർബച്ചേവിന്റെ പേരായിരിക്കില്ല പുടിന്റെ പേരായിരിക്കും എഴുതപ്പെടുക. റഷ്യക്കാരിലും യുക്രൈൻകാരിലും സഹോദരർ കണക്കൊരു വികാരമുണ്ടാക്കിയാണ് ​ഗോർബച്ചേവ് പോയത്. പുടിൻ അവരെ ശത്രുക്കളാക്കി. യുക്രൈനിയൻ ദേശം റഷ്യയ്ക്ക് എതിരായി നിൽക്കുമെന്ന് ഉറപ്പാക്കി.

വ്ലാദിമിര്‍ പുടിന്‍

എല്ലാ രാഷ്ട്രങ്ങളും കഥകളിലൂടെയാണ് ആത്യന്തികമായി നിർമ്മിക്കപ്പെടുന്നത്. ഓരോ ദിവസം ചെല്ലുതോറും പുതിയ കഥകൾ കൂട്ടിച്ചേർന്നുകൊണ്ടിരിക്കും. മുന്നിലേക്കുള്ള കറുത്ത ദിനങ്ങളിൽ മാത്രമായിരിക്കില്ല യുക്രൈൻകാർ ആ കഥ പറയുക, അടുത്ത ദശാബ്ദങ്ങളിലും വരാനിരിക്കുന്ന തലമുറയോടും പറയും.

തലസ്ഥാന ന​ഗരിയിൽ നിന്ന് ഓടിപ്പോകാൻ വിസമ്മതിച്ച പ്രസിഡന്റ് അമേരിക്കയോട് പറഞ്ഞത് തനിക്ക് ആയുധമാണ് വേണ്ടത് ഒരു യാത്രയല്ല എന്നാണ് പറഞ്ഞത്. യുക്രൈൻ സൈന്യം റഷ്യൻ പട്ടാളക്കാരോട് പോയി തുലയാനാണ് പറയുന്നത്, റഷ്യൻ പട്ടാളക്കാരുടെ വഴി തടഞ്ഞ് നിൽക്കുന്ന യുക്രൈൻ ജനതയും അത് തന്നെയാണ് പറയുന്നത്. ഈ കഥകളിലൂടെയാണ് രാഷ്ട്രങ്ങൾ നിർമ്മിക്കപ്പെടുന്നത്. വരും കാലങ്ങളിൽ ഏത് ടാങ്കറുകളേക്കാളും എണ്ണപ്പെടുക ഈ കഥകൾ തന്നെയാണ്.

പുടിന് ഇത് മറ്റാരെക്കാളും നന്നായി അറിയാം. കുഞ്ഞായിരുന്നപ്പോൾ ജർമ്മൻ ക്രൂരതകളുടെയും ലെനിൻ​ഗാർഡിലെ റഷ്യൻ ധീരതയുടെയും കഥ കേട്ടാണ് അയാളും വളർന്നത്. അയാളിപ്പോൾ സമാനമായ കഥയുണ്ടാക്കുകയാണ്. പക്ഷേ സ്വയം ഹിറ്റ്ലറായി പ്രതിഷ്ഠിച്ചുകൊണ്ട്.

യുക്രൈൻ ധീരതയുടെ കഥ യുക്രൈൻകാർക്ക് മാത്രമല്ല സമാശ്വാസം നൽകുന്നത്, ലോകത്തിനാകെയാണ്. യൂറോപ്യൻ രാജ്യങ്ങളിലെ ജനങ്ങൾക്ക് അത് ആശ്വാസം നൽകുന്നു, അമേരിക്കൻ ഭരണകൂടത്തിന് ആശ്വാസം നൽകുന്നു. റഷ്യയിലെ അടിച്ചമർത്തപ്പെട്ട ജനവിഭാ​ഗങ്ങൾക്കും അത് സമാശ്വാസമാകുന്നുണ്ട്.

വെറും കയ്യ് കൊണ്ട് യുക്രൈൻ ജനതയ്ക്ക് റഷ്യൻ ടാങ്കറുകൾ നിർത്തിക്കാനാകുന്നുണ്ടെങ്കിൽ ജർമ്മൻ സർക്കാരിന് അവർക്ക് ധൈര്യത്തോടെ ആന്റി -ടാങ്ക് മിസൈലുകൾ നൽകാം. അമേരിക്കയ്ക്ക് ധൈര്യമായി റഷ്യയെ സ്വിഫ്റ്റിൽ നിന്ന് ഒഴിവാക്കാം. റഷ്യൻ പൗരന്മാർക്ക് യുക്തിയില്ലാത്ത യുദ്ധത്തെ ധൈര്യമായി തള്ളിപ്പറായം.

നമുക്കെല്ലാം ധൈര്യത്തോടെ എന്തെങ്കിലും ചെയ്യാം. അത് സംഭാവനയായികൊണ്ടും, അഭയാർത്ഥികളെ സ്വീകരിച്ചുകൊണ്ടും ഒക്കെയാകാം. യുക്രൈനിലെ യുദ്ധം ലോകത്തിന്റെ ഭാവി നിർണയിക്കും. ഏകാധിപത്യവും അക്രമോത്സുകതയേയും ജയിക്കാൻ അനുവദിച്ചാൽ നാം പ്രത്യാഘാതം നേരിടേണ്ടി വരും. നിരീക്ഷകരായി ഇരിക്കുന്നതിൽ കാര്യമൊന്നുമില്ല.

നിർഭാ​ഗ്യവശാൽ ഈ യുദ്ധം നീണ്ടു നിൽക്കുന്നതായിരിക്കും. വ്യത്യസ്ത ഭാവം സ്വീകരിച്ചുകൊണ്ട്, അത് വർഷങ്ങളോളം നീണ്ടേക്കാം. പക്ഷേ പ്രധാനപ്പെട്ട പ്രശ്നം നിശ്ചയിക്കപ്പെട്ട് കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങൾ യുക്രൈൻ ഒരു യഥാർത്ഥ രാജ്യമാണെന്ന് ലോകത്തിന് മുന്നിൽ തെളിയിക്കപ്പെട്ട് കഴിഞ്ഞു. റഷ്യൻ സാമ്രാജ്യത്വത്തിന് കീഴിൽ ജീവിക്കാൻ താത്പര്യമില്ലെന്ന് അവർ വ്യക്തമാക്കി കഴിഞ്ഞു. ക്രംലിനിലെ തടിച്ച ചുവരുകളിൽ ഈ സന്ദേശം ആഴ്ന്നിറങ്ങാൻ എത്രനാളെടുക്കുമെന്നതാണ് യഥാർത്ഥ ചോദ്യം.

Views expressed in this article are personal

Related Stories

No stories found.
logo
The Cue
www.thecue.in