ട്രാന്‍സ് വ്യക്തികള്‍ അനുഭവിക്കുന്ന അടിച്ചമര്‍ത്തല്‍ ഒ.ബി.സി റിസര്‍വേഷന്‍ കൊണ്ട് സാധൂകരിക്കാന്‍ കഴിയില്ല

ട്രാന്‍സ് വ്യക്തികള്‍ അനുഭവിക്കുന്ന അടിച്ചമര്‍ത്തല്‍ ഒ.ബി.സി റിസര്‍വേഷന്‍ കൊണ്ട് സാധൂകരിക്കാന്‍ കഴിയില്ല
Published on
Summary

ട്രാന്‍സ് ജെന്‍ഡര്‍ വ്യക്തികളെ ഒ.ബി.സി വിഭാഗത്തില്‍ ഉള്‍പെടുത്താന്‍ കേന്ദ്ര സര്‍ക്കാര്‍ നടപടികള്‍ തുടങ്ങിയിരുന്നു. വിദ്യാഭ്യാസം, തൊഴില്‍ തുടങ്ങിയവയിലുള്ള സംവരണാനുകൂല്യത്തിനായാണ് ഒ.ബി.സി വിഭാഗത്തില്‍ ട്രാന്‍സ് ജെന്‍ഡര്‍ വിഭാഗത്തെ ഉള്‍പെടുത്താന്‍ ശുപാര്‍ശ ലഭിച്ചത്. എന്നാല്‍ ഒബിസി വിഭാഗത്തില്‍ ഉള്‍പ്പെടുത്തിയതുകൊണ്ട് മാത്രം പരിഹരിക്കപ്പെടുന്നതല്ല ട്രാന്‍സ്‌ജെന്‍ഡറുകള്‍ സമൂഹത്തില്‍ അനുഭവിക്കുന്ന അടിച്ചമര്‍ത്തല്‍ എന്ന് പറയുകയാണ് ട്രാന്‍സ്‌ജെന്‍ഡര്‍ ആക്ടിവിസ്റ്റ് അനുരാധ കൃഷ്ണന്‍.

ഇന്ത്യ പോലൊരു രാജ്യത്ത് ഒരു വ്യക്തിയുടെ സാമൂഹ്യ ജീവിതം പല ഘടകങ്ങള്‍ പരസ്പരം ഇടകലര്‍ന്ന് കിടക്കുന്നതാണ്. ഒരാളുടെ പരിതസ്ഥിതികളും ഇതുമായി ബന്ധപ്പെട്ട് കിടക്കുന്നു. ജാതി, മതം,നിറം,ലിംഗം, ലിംഗത്വം, ലൈംഗികത, സാമ്പത്തികം അങ്ങനെ ധാരാളം ഘടകങ്ങള്‍ ഇതില്‍ ഉള്‍ച്ചേര്‍ന്നിരിക്കുന്നു.

വെര്‍ട്ടിക്കല്‍ റിസര്‍വേഷന്‍ കാറ്റഗറിയില്‍ ട്രാന്‍സ് ജെന്‍ഡേഴ്‌സിനെയും ഉള്‍പെടുത്തിയിരിക്കുന്നതായുള്ള കേന്ദ്ര സര്‍ക്കാര്‍ തീരുമാനം സംബന്ധിച്ച വാര്‍ത്ത കാണുകയുണ്ടായി. ഒ.ബി.സിയ്ക്ക് മാത്രം 27 ശതമാനം റിസര്‍വേഷനാണ് ഉള്ളത്. ആ ഒ.ബി.സി ലിസ്റ്റിലേക്ക് തന്നെയാണ് ട്രാന്‍സ് വ്യക്തികളെയും ഉള്‍പെടുത്തിയിട്ടുള്ളത്. അതുകൊണ്ട് പ്രത്യേകിച്ചെന്തെങ്കിലും ഉപകാരമുണ്ടാവുമെന്ന് കരുതുന്നില്ല.

ട്രാന്‍സ് വ്യക്തികള്‍ അനുഭവിക്കുന്ന അടിച്ചമര്‍ത്തല്‍ ഒ.ബി.സി റിസര്‍വേഷന്‍ കൊണ്ട് സാധൂകരിക്കാന്‍ കഴിയില്ല
ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ ഒബിസി കാറ്റഗറിയില്‍ ഉള്‍പ്പെടുത്താം, ക്യാബിനറ്റ് നോട്ട് തയ്യാറാക്കി കേന്ദ്രം
ട്രാന്‍സ് ജെന്‍ഡര്‍ മനുഷ്യരെ സംബന്ധിച്ചിടത്തോളം അവര്‍ അനുഭവിക്കുന്ന അടിച്ചമര്‍ത്തല്‍ ഒരു റിസര്‍വേഷന്‍ കൊണ്ട് സാധൂകരിക്കാന്‍ പറ്റില്ല.
ട്രാന്‍സ് വ്യക്തികള്‍ അനുഭവിക്കുന്ന അടിച്ചമര്‍ത്തല്‍ ഒ.ബി.സി റിസര്‍വേഷന്‍ കൊണ്ട് സാധൂകരിക്കാന്‍ കഴിയില്ല
ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികളെ ഒബിസി കാറ്റഗറിയില്‍ ഉള്‍പ്പെടുത്താം, ക്യാബിനറ്റ് നോട്ട് തയ്യാറാക്കി കേന്ദ്രം

കാരണം ജാതിപരമായും മതപരമായും ഒ.ബി.സി ലിസ്റ്റില്‍ നിലവില്‍ ഒരുപാട് വിഭാഗം ആളുകള്‍ ഉണ്ട്. അതില്‍ ഉള്‍പ്പെടുത്തിയതുകൊണ്ട് പ്രാധിനിത്യം ഉറപ്പിക്കാന്‍ കഴിയുമോ? അത് പ്രായോഗികമായും ഒരു പ്രതിസന്ധിയാണ് ഉണ്ടാക്കുന്നത്. മാത്രമല്ല, ട്രാന്‍സ് ജെന്‍ഡര്‍ മനുഷ്യരെ സംബന്ധിച്ചിടത്തോളം അവര്‍ അനുഭവിക്കുന്ന അടിച്ചമര്‍ത്തല്‍ ഒരു റിസര്‍വേഷന്‍ കൊണ്ട് സാധൂകരിക്കാന്‍ പറ്റില്ല.

ട്രാന്‍സ് ജെന്‍ഡേഴ്‌സ് അനുഭവിക്കുന്ന അടിച്ചമര്‍ത്തലുകളില്‍ തന്നെ വ്യത്യസ്തതകളുണ്ട്. ജനറല്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന ട്രാന്‍സ് വ്യക്തികളുടെ ജീവിത സാഹചര്യമോ ജീവിതാനുഭവങ്ങളോ അല്ല ഒരു ദളിത് ട്രാന്‍സ് വ്യക്തിയുടെ ജീവിതാനുഭവങ്ങള്‍ എന്നുപറയുന്നത്.
ട്രാന്‍സ് വ്യക്തികള്‍ അനുഭവിക്കുന്ന അടിച്ചമര്‍ത്തല്‍ ഒ.ബി.സി റിസര്‍വേഷന്‍ കൊണ്ട് സാധൂകരിക്കാന്‍ കഴിയില്ല
രവിചന്ദ്രന്‍, യുക്തിബോധമുള്ള മനുഷ്യര്‍ക്കിടയില്‍ നിങ്ങളൊരു റിവേഴ്‌സ് ഗിയറാണ്

അതുകൊണ്ട് തന്നെ ഹൊറിസോണ്ടല്‍ റിസര്‍വേഷന്‍ ആണ് ട്രാന്‍സ്‌ജെന്‍ഡേഴ്‌സിന് വേണ്ടത്. ട്രാന്‍സ്‌ജെന്‍ഡറുകളില്‍ തന്നെ ദളിത്, മുസ്ലിം, ശാരീരിക ബുദ്ധിമുട്ടുകള്‍ ഉള്ളവര്‍ തുടങ്ങി മറ്റു വിഭാഗങ്ങളില്‍പ്പെടുന്നവരുണ്ട്. അതുകൊണ്ട് തന്നെ അവര്‍ക്ക് നിലവില്‍ ഉള്ള റിസര്‍വേഷനൊപ്പം ഈ റിസര്‍വേഷന്‍ കൂടി ചേര്‍ക്കപ്പെടേണ്ടതാണ്.

ട്രാന്‍സ് ജെന്‍ഡേഴ്‌സ് അനുഭവിക്കുന്ന അടിച്ചമര്‍ത്തലുകളില്‍ തന്നെ വ്യത്യസ്തതകളുണ്ട്. ജനറല്‍ കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന ട്രാന്‍സ് വ്യക്തികളുടെ ജീവിത സാഹചര്യമോ ജീവിതാനുഭവങ്ങളോ അല്ല ഒരു ദളിത് ട്രാന്‍സ് വ്യക്തിയുടെ ജീവിതാനുഭവങ്ങള്‍ എന്നുപറയുന്നത്. അവര്‍ക്ക് കുറച്ചുകൂടി ബുദ്ധിമുട്ട് നേരിടേണ്ടി വരുന്നുണ്ട്. അതുകൊണ്ടുതന്നെ ഇതിനുള്ളിലുള്ള വ്യത്യാസങ്ങളെ അടയാളപ്പെടുത്താതെ റിസര്‍വേഷന്‍ അംഗീകരിച്ചതുകൊണ്ട് ഒരു കാര്യവുമില്ല.

നല്‍സ വിധിയില്‍ രണ്ട് ശതമാനം റിസര്‍വേഷന്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വിഭാഗത്തിന് മാത്രം നല്‍കണമെന്നായിരുന്നു പറഞ്ഞിട്ടുണ്ടായിരുന്നത്. പക്ഷെ 27 ശതമാനത്തിന്റെ വലിയ പട്ടികയിലേക്കാണ് ഇപ്പോള്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. ഇത് യഥാര്‍ത്ഥത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ കമ്യൂണിറ്റികളോട് കാണിക്കുന്ന അനീതിയാണ്. ഈ സമൂഹത്തില്‍ ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ അത്രമേല്‍ അടിച്ചമര്‍ത്തപ്പെടലുകള്‍ അനുഭവിക്കുന്നുണ്ട്. അതുകൊണ്ട് പ്രാധിനിത്യം ഉറപ്പിക്കാന്‍ ട്രാന്‍സ്‌ജെന്‍ഡറുകളെ ഒരു പ്രത്യേക വിഭാഗമായി തന്നെ പരിഗണിച്ച് ഹൊറിസോണ്ടല്‍ റിസര്‍വേഷന്‍ തന്നെ കൊണ്ടു വരണം.

Related Stories

No stories found.
logo
The Cue
www.thecue.in