ടി. പത്മനാഭന്‍ നമ്മള്‍ ഏറെ ബഹുമാനിക്കുന്ന വ്യക്തിയാണ്. പക്ഷേ അദ്ദേഹം ഇന്നലെ നടന്ന പുസ്തക പ്രകാശന ചടങ്ങില്‍ സംസാരിച്ച വാചകങ്ങള്‍ കേരളത്തിലെ ഒരു സ്ത്രീയും അംഗീകരിക്കുമെന്ന് എനിക്ക് തോന്നുന്നില്ല. അങ്ങേയറ്റം സ്ത്രീവിരുദ്ധമാണ് അദ്ദേഹത്തിന്റെ പ്രസ്താവന.
സന്യാസ സഭയ്ക്കുള്ളിലെ ബുദ്ധിമുട്ടുകള്‍ മഠം വിട്ട് ഇറങ്ങിയവരോ അതിനകത്ത് ഇപ്പോഴും ജീവിക്കുന്നവരോ ആയ സ്ത്രീകള്‍ പറയുമ്പോള്‍ അവര്‍ എത്ര പ്രയാസങ്ങളെ തരണം ചെയ്താണ് ഇതെല്ലാം പറയുന്നതെന്ന് ഓര്‍ക്കണം. സന്യാസം അസുസരണം എന്ന് പറഞ്ഞാണല്ലോ ഒരു തരത്തില്‍ ഞങ്ങളെയൊക്കെ തളച്ചിടുന്നത്.
സ്ത്രീകള്‍ അശ്ലീലമെഴുതിയ പുസ്തകം ചൂടപ്പം പോലെ വിറ്റുപോകും, അത് കന്യാസ്ത്രീകളാണെങ്കില്‍ പ്രത്യേകിച്ചും എന്നൊക്കെ പറയുന്നത് കൊണ്ട് എന്താണ് അദ്ദേഹം ഉദ്ദേശിക്കുന്നത്. ഈ പ്രായത്തില്‍ ഇത്തരമൊരു വീക്ഷണമാണ് അദ്ദേഹം സ്ത്രീകള്‍ക്കും, സ്ത്രീകളുടെ രചനക്കും കൊടുക്കുന്നതെങ്കില്‍ അദ്ദേഹത്തിന്റെ യഥാര്‍ത്ഥത്തിലുള്ള സ്റ്റാന്‍ഡേര്‍ഡ് എന്തായിരിക്കുമെന്ന് നമുക്ക് ഊഹിക്കാം.
സന്യാസ സഭയ്ക്കുള്ളിലെ ബുദ്ധിമുട്ടുകള്‍ മഠം വിട്ട് ഇറങ്ങിയവരോ അതിനകത്ത് ഇപ്പോഴും ജീവിക്കുന്നവരോ ആയ സ്ത്രീകള്‍ പറയുമ്പോള്‍ അവര്‍ എത്ര പ്രയാസങ്ങളെ തരണം ചെയ്താണ് ഇതെല്ലാം പറയുന്നതെന്ന് ഓര്‍ക്കണം. സന്യാസം അസുസരണം എന്ന് പറഞ്ഞാണല്ലോ ഒരു തരത്തില്‍ ഞങ്ങളെയൊക്കെ തളച്ചിടുന്നത്.
സഭയ്ക്കുള്ളിലെ ഉച്ചനീചത്വങ്ങളും ലൈംഗിക ചൂഷണങ്ങളും തിരുത്തപ്പെടാന്‍ ഇടയാകുമെന്ന് കരുതി വളരെ പ്രതീക്ഷയോടെയാണ് ഞങ്ങള്‍ ഇത് പുറത്ത് പറയുന്നത്.
ഇന്ത്യയ്ക്ക് പുറത്തുള്ള സന്യാസ സഭയ്ക്കുള്ളിലെ സ്ത്രീകളൊക്കെ എത്രയോ കാലം മുമ്പ് പൗരോഹിത്യത്തിന്റെ ലൈംഗിക ചൂഷണങ്ങളുടെ ബുദ്ധിമുട്ടുകളൊക്കെ തുറന്ന് പറഞ്ഞുകൊണ്ട് രംഗത്ത് വന്നിട്ടുണ്ട്. കേസുകളുമുണ്ടായിട്ടുണ്ട്. ഇത്തരം കേസുകളില്‍ കത്തോലിക്കാ സഭ മില്യണ്‍ കണക്കിന് നഷ്ടപരിഹാരം കൊടുത്തിട്ടുണ്ട്. മാര്‍പാപ്പ വരെ അംഗീകരിക്കുന്ന കാര്യമാണിതൊക്കെ. അതുമായി ബന്ധപ്പെട്ട് എഴുത്തുകളും ഉണ്ടായിട്ടുണ്ട്.
ഈ 21ാം നൂറ്റാണ്ടിലാണ് അദ്ദേഹം ഇത് സംസാരിച്ചിരിക്കുന്നത്. കന്യാസ്ത്രീകള്‍ നേരിടുന്ന അല്ലെങ്കില്‍ ഞങ്ങളെപോലുള്ള മറ്റ് സ്ത്രീകള്‍ നേരിടുന്ന ചൂഷണങ്ങള്‍ പുറത്തേക്ക് അറിയിച്ചാല്‍ അതിന് ചൂടപ്പം പോലെ വിറ്റ് പോകുന്ന അശ്ലീല പുസ്തകങ്ങള്‍ എന്നാണ് അദ്ദേഹം പേര് കൊടുത്തിരിക്കുന്നത്. ഇത് സ്ത്രീകളെ അധിക്ഷേപിക്കുന്നതിന് തുല്യമാണ്.
അതുകൊണ്ട് കൂടിയാണ് ഉത്കണ്ഠ നിറഞ്ഞ ഭയത്തോട് കൂടി ഞാനിതിനെ കാണുന്നത്. സത്യങ്ങള്‍ എഴുതിയതിന്റെ പേരില്‍ സ്ത്രീ സമൂഹത്തെ അദ്ദേഹം ആക്ഷേപിക്കുകയാണ്. സത്യത്തെ അശ്ലീലമായി കണ്ട് വായനക്കാരെയും സത്യം എഴുതിയവരെയും അദ്ദേഹം പരിഹസിക്കുകയാണ്.
സ്ത്രീകള്‍ക്ക് രണ്ടാംകിട സ്ഥാനമേ നമ്മുടെ സമൂഹത്തില്‍ ഇപ്പോഴുള്ളൂ. തുല്യനീതി ഇവിടെയില്ല. സ്ത്രീകള്‍ ലൈംഗികമായി ചൂഷണം ചെയ്യപ്പെട്ടത് പരാതിപ്പെട്ടാല്‍ അതിന്റെ പേരില്‍ അവരെ പരിഹസിക്കുന്നതാണ് സമൂഹം. ഞങ്ങളെ പോലുള്ളവര്‍ മഠത്തിന്റെ മതിലുകള്‍ക്കുള്ളില്‍ അടഞ്ഞു പോകുന്നവരാണ്. ഇതിനകത്ത് എന്തെല്ലാം ബുദ്ധിമുട്ടുകളുണ്ട്, ചൂഷണങ്ങളുണ്ട്, മാനസിക രോഗികളാക്കുന്ന സംഭവങ്ങളുണ്ട്, ആത്മഹത്യയിലേക്ക് നയിക്കുന്ന സംഭവങ്ങളുണ്ട്, കൊന്നിടുന്ന സംഭവങ്ങളുണ്ട് എന്നതൊക്കെ വലിയ പോരാട്ടങ്ങളിലൂടെയാണ് ഞങ്ങള്‍ സമൂഹത്തിന് മുന്നില്‍ എത്തിക്കുന്നത്.