'ഉത്തമ സാഹിത്യത്തിനല്ല, അശ്ലീല സാഹിത്യത്തിനാണ് ഇന്ന് മലയാളത്തില്‍ വില്‍പനയുള്ളത്. ഒരു സ്ത്രീ എഴുതിയാല്‍ ചൂടപ്പം പോലെ വിറ്റഴിയും. ഒരു ക്രിസ്തീയ സന്യാസിനി അവരുടെ സഭാവസ്ത്രമൊക്കെ ഊരി വെച്ച് തിക്താനുഭവങ്ങള്‍, മഠത്തില്‍ നിന്നുണ്ടായ ചീത്ത അനുഭവങ്ങള്‍ എഴുതിയാല്‍ അതിലും വലിയ ചെലവാണ്' എന്ന ടി. പദ്മനാഭന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് സിസ്റ്റര്‍ ജെസ്മിയുടെ മറുപടി.
ടി. പദ്മനാഭന്റെ പരാമര്‍ശം, യഥാര്‍ത്ഥത്തില്‍ ജഗതി പറയുന്നത് പോലെ, എന്നെ തന്നെ ഉദ്ദേശിച്ചാണ്, എന്നെ മാത്രം ഉദ്ദേശിച്ചാണ് എന്ന് എനിക്ക് പറയേണ്ടിവരും. കാരണം, വര്‍ഷങ്ങള്‍ക്ക് മുമ്പ് സമാനമായ രീതിയില്‍ അദ്ദേഹം കണ്ണൂര് വെച്ചും ഇതുപോലെ പറഞ്ഞിട്ടുണ്ട്. അത് ഏകദേശം 10 വര്‍ഷം മുമ്പാണ്. അത് അവിടുത്തെ പത്രങ്ങളിലേ വന്നിട്ടുള്ളു. അദ്ദേഹം ഉദ്ദേശിച്ചത് ആമേന്‍ എഴുതിയ എന്നെത്തന്നെയാണ്. ഇദ്ദേഹം മാത്രമല്ല, മറ്റു ചില എഴുത്തുകാരും ആ കാലഘട്ടത്തില്‍ ഇങ്ങനെ പറഞ്ഞിരുന്നു.
ആദ്യത്തെ പുസ്തകം 500 കോപ്പി ഇറക്കിയിട്ട് കുറേ നാള്‍ ഇടവേള ഉണ്ടായിരുന്നു. അവിടെ തന്നെ ജോലി ചെയ്യുന്ന ഒരാള്‍ എനിക്ക് സൂചന തന്നു, എഴുത്തുകാരുടെ ഇടയില്‍ ഒരു കോക്കസ് ഉണ്ട്. അതിലെ നേതാവാണ് പുനത്തില്‍ കുഞ്ഞബ്ദുള്ള. ഇതുപോലെ കുറേ എഴുത്തുകാരുണ്ട്, അവര്‍ വിളിച്ച് പറഞ്ഞു, ഇനി പുസ്തകം പ്രിന്റ് ചെയ്താല്‍ ഞങ്ങള്‍ ഞങ്ങളുടെ ആരുടെയും പുസ്തകങ്ങള്‍ തരില്ല എന്ന്. അങ്ങനെ ഒരു കോക്കസ് എഴുത്തുകാര്‍ക്കിടയില്‍ ഉണ്ടെന്ന് ഒരു ഞെട്ടലോടെയാണ് ഞാന്‍ കേട്ടത്. പബ്ലിഷറെ ഭീഷണിപ്പെടുത്തി എന്നാണ് അതില്‍ നിന്ന് മനസിലാക്കുന്നത്. എന്തായാലും പുസ്തകത്തിന്റെ പ്രിന്റിങ്ങില്‍ ഒരു ഗ്യാപ്പ് ഉണ്ടായിരുന്നു. 500 കോപ്പി ഇറങ്ങിയിട്ട് പിന്നെ കുറേ കാലത്തേക്ക് 'ആമേന്‍' ഇറങ്ങിയേ ഇല്ല.
'സിസ്റ്ററെ, സിസ്റ്ററോട് ഞങ്ങള്‍ കുറേ എഴുത്തുകാര്‍ക്ക് ദേഷ്യമുണ്ട്. കാരണം ഞങ്ങള്‍ ഇത്രയും പേര്‍ ഒരു പാട് പുസ്തകം എഴുതിയിട്ടും ആരും വാങ്ങിക്കുന്നില്ല. സിസ്റ്റര്‍ ഒറ്റ പുസ്തകം എഴുതുമ്പോഴേക്കും പല പല എഡിഷന്‍ വരുന്നു' എന്ന്. ഇപ്പോള്‍ 13 വര്‍ഷം കഴിയുമ്പോഴേക്കും 'ആമേനി'ന്റെ 27-ാമത്തെ റീപ്രിന്റ് ആയി. ഇനി ടി പദ്മനാഭന്റെ പരാമര്‍ശം കാരണം കുറേ കൂടി വിറ്റ് പോകും.
ആ കാലഘട്ടത്തില്‍ എന്നോട് വേറൊരു വലിയ എഴുത്തുകാരന്‍ എറണാകുളത്ത് വെച്ച് ഒരു പരിപാടിയുടെ സ്വാഗത പ്രസംഗത്തില്‍ നേരിട്ട് പറഞ്ഞു, 'സിസ്റ്ററെ, സിസ്റ്ററോട് ഞങ്ങള്‍ കുറേ എഴുത്തുകാര്‍ക്ക് ദേഷ്യമുണ്ട്. കാരണം ഞങ്ങള്‍ ഇത്രയും പേര്‍ ഒരു പാട് പുസ്തകം എഴുതിയിട്ടും ആരും വാങ്ങിക്കുന്നില്ല. സിസ്റ്റര്‍ ഒറ്റ പുസ്തകം എഴുതുമ്പോഴേക്കും പല പല എഡിഷന്‍ വരുന്നു' എന്ന്. ഇപ്പോള്‍ 13 വര്‍ഷം കഴിയുമ്പോഴേക്കും 'ആമേനി'ന്റെ 27-ാമത്തെ റീപ്രിന്റ് ആയി. ഇനി ടി പദ്മനാഭന്റെ പരാമര്‍ശം കാരണം കുറേ കൂടി വിറ്റ് പോകും. സ്വാതന്ത്ര്യ ദിനത്തിന് എനിക്ക് കിട്ടിയ ഒരു ഗിഫ്റ്റ് ആണിത്. കുറേ പേരൊക്കെ എന്നെ മറന്ന് പോയിരിക്കുമ്പോള്‍ ഞാന്‍ ഉയര്‍ച്ചയിലേക്ക് വന്നു എന്ന് വേണം കരുതാന്‍.
അന്ന് ടി. പദ്മനാഭന്‍ പറഞ്ഞപ്പോള്‍ അശ്ലീലം എന്നതിനല്ല പ്രാധാന്യം കൊടുത്തിരുന്നത്. ഒരു സിസ്റ്റര്‍ മഠത്തില്‍ നിന്ന് ഇറങ്ങിപോന്നിട്ടും സിസ്റ്റര്‍ എന്ന പേര് വെച്ചിരിക്കുന്നു എന്നാണ് പറഞ്ഞത്. അന്ന് അവിടെ പറഞ്ഞപ്പോഴും, കൂടുതല്‍ പ്രാമുഖ്യം അതിനായിരുന്നു. ആ സ്ത്രീ ആണെങ്കില്‍ തോന്നിയ വസ്ത്രങ്ങളും, സ്വര്‍ണ ചെയിനും ഒക്കെ ഇട്ട് നടക്കുന്നുണ്ട്. എന്നിട്ടും സിസ്റ്റര്‍ എന്ന് പേരും വെച്ച് നടക്കുകയാണ് എന്നാണ് അന്ന് പറഞ്ഞത്.
ഡല്‍ഹിയിലൊക്കെ സഭയിലുള്ള കന്യാസ്ത്രീമാരെല്ലാം സാധാരണക്കാരെ പോലെ വസ്ത്രം ധരിച്ചാണ് നടക്കുന്നത്. അദ്ദേഹം ഡല്‍ഹിയിലൊക്കെ ഒന്ന് പോയി സഭയെയും കന്യാസ്ത്രീമാരെയും ഒക്കെ ഒന്ന് കണ്ടിട്ട് വന്നാല്‍ നല്ലതായിരുന്നു. എന്റെ പേര് സിസ്റ്റര്‍ ജസ്മി എന്ന് ഗസറ്റില്‍ പബ്ലിഷ് ചെയ്തതാണ്. അതാണെന്റെ ഔദ്യോഗികമായ പേര്. ന്യായമായും നിയമപരമായും ഞാന്‍ ഉപയോഗിക്കേണ്ടത് സിസ്റ്റര്‍ ജസ്മി എന്ന് തന്നെയാണ്. അന്ന് അക്കാര്യങ്ങളെല്ലാം ചേര്‍ത്ത് അദ്ദേഹത്തിന് മറുപടി നല്‍കിയതാണ്.
മഠം വിട്ട് പോന്ന കന്യാസ്ത്രീ ഞാന്‍ ആണ്. ലൂസി കളപ്പുരയല്ല. സിസ്റ്റര്‍ ഇപ്പോഴും മഠത്തിനകത്താണ്. സിസ്റ്റര്‍ ആദ്യം വിചാരിച്ചത് സിസ്റ്ററെക്കുറിച്ചാണ് എന്നാണ്. സിസ്റ്ററും എഴുതിയിട്ടുണ്ടല്ലോ.
ഒരു കെ.എല്‍.എഫിന് ഞാനും ഒരു ചര്‍ച്ചയ്ക്ക് പങ്കെടുത്തിരുന്നു. അവിടെ വെച്ച് ടി. പദ്മനാഭനെ കണ്ടു. അന്ന് ഞാന്‍ അദ്ദേഹത്തോട് ചോദിച്ചു, സാറെ എന്നെ പറ്റി ഇങ്ങനെ കണ്ണൂര് വെച്ച് എന്തൊക്കെയോ പറഞ്ഞു എന്നുള്ളത് ഞാന്‍ അറിഞ്ഞിരുന്നു. നമുക്ക് നേരിട്ട് സംസാരിച്ചുകൂടെ എന്ന്. ആള് ഞെട്ടി പോയി. അന്നേരം അദ്ദേഹം ആകെ ഉരുണ്ട് കളിച്ചു. അത് തന്നെ ഒരു വക്രതയാണ്. എന്നോട് വിരോധമുണ്ട് എന്നുണ്ടെങ്കില്‍ അദ്ദേഹത്തിന് എന്നോട് നേരിട്ട് അത് പറയാമല്ലോ. എന്നിട്ട് ഇപ്പോള്‍ എല്ലാ സ്ത്രീകളെയും പറഞ്ഞിട്ട്, കന്യാസ്ത്രീകള്‍ക്ക് ഊന്നല്‍ കൊടുത്തുകൊണ്ട് സംസാരിക്കുന്നു. മഠം വിട്ട് പോന്ന കന്യാസ്ത്രീ ഞാന്‍ ആണ്. ലൂസി കളപ്പുരയല്ല. സിസ്റ്റര്‍ ഇപ്പോഴും മഠത്തിനകത്താണ്. സിസ്റ്റര്‍ ആദ്യം വിചാരിച്ചത് സിസ്റ്ററെക്കുറിച്ചാണ് എന്നാണ്. സിസ്റ്ററും എഴുതിയിട്ടുണ്ടല്ലോ. ഞാന്‍ ഇതൊരു തമാശയായി മാത്രം എടുക്കുകയാണ്. കാരണം ചിലര്‍ നമുക്ക് പ്രശസ്തി ഇങ്ങോട്ട് കൊണ്ടു തരും.
ഒരു വാക്ക് പോലും സത്യമല്ലാതെ വരരുത് എന്ന് എനിക്ക് നിര്‍ബന്ധമുള്ളതുകൊണ്ട് തന്നെ ജീസസിന്റെ മുന്നിലിരുന്നാണ് ആമേന്‍ മുഴുവന്‍ എഴുതിയത്. അതുകൊണ്ടാണ് ആമേന്‍ വിറ്റു പോയത്. അല്ലാതെ അശ്ലീലം കൊണ്ടല്ല. അശ്ലീലം വേണ്ടവര്‍ക്ക് ഫയര്‍ വായിച്ചാല്‍ പോരെ, ഇത് വായിക്കണോ.
ഈ സംഭവത്തില്‍ എല്ലാ സ്ത്രീകളും പ്രതികരിക്കേണ്ടതാണ്. 150 ലേറെ പേജുള്ള ആത്മകഥയില്‍ വെറും ഒന്നര പേജാണ് ഞാന്‍ ബാംഗ്ളൂര്‍ ഇവന്റ് എഴുതിയിരിക്കുന്നത്. അത് ഒരു പക്ഷേ ഇത്തിരി കൈവിട്ടു പോയി എന്ന് പറയാവുന്നതു പോലെ വിവരിക്കപ്പെട്ടു പോയിട്ടുണ്ട്. അത് ഞാന്‍ ആ സാഹചര്യം വെളിപ്പെടുത്തുകയായിരുന്നു. അന്ന് എഴുതുമ്പോള്‍ ഒരോ തവണയും ഞാന്‍ കരയുകയായിരുന്നു. അതില്‍ നിന്ന് മുക്തി നേടാന്‍ ആയിരുന്നെങ്കില്‍ എനിക്ക് കുഴപ്പമുണ്ടായിരുന്നില്ല. ഒരു വാക്ക് പോലും സത്യമല്ലാതെ വരരുത് എന്ന് എനിക്ക് നിര്‍ബന്ധമുള്ളതുകൊണ്ട് തന്നെ ജീസസിന്റെ മുന്നിലിരുന്നാണ് ആമേന്‍ മുഴുവന്‍ എഴുതിയത്. അതുകൊണ്ടാണ് ആമേന്‍ വിറ്റു പോയത്. അല്ലാതെ അശ്ലീലം കൊണ്ടല്ല. അശ്ലീലം വേണ്ടവര്‍ക്ക് ഫയര്‍ വായിച്ചാല്‍ പോരെ, ഇത് വായിക്കണോ.
സത്യത്തില്‍ ഇതിനെ ഒരു ഭാഗ്യമായി കരുതുന്നു. കാരണം, എം.ടി, കമലാ ദാസ് തുടങ്ങിയ പല എഴുത്തുകാരോടും ടി പദ്മനാഭന് പ്രഫഷണല്‍ ജെലസി ഉണ്ടയിരുന്നതായി കേള്‍ക്കുന്നുണ്ട്. ഇപ്പോള്‍ ഞാനും, അല്ലെങ്കില്‍ ലൂസി കളപ്പുരയും ഒക്കെ അതില്‍ പെടുമ്പോള്‍, ഇത്രയും പോന്ന ഒരു എഴുത്തുകാരന്റെ ജെലസിക്ക് ഞങ്ങളും കാരണമാവുകയാണല്ലോ. അതില്‍ സന്തോഷമുണ്ട്. കാരണം പദ്മനാഭന് ഞങ്ങളെ ഒക്കെ അവഗണിക്കാവുന്നതല്ലേയുള്ളു