ഇത് കേരളത്തിലെ സ്ത്രീകളോടുള്ള വെല്ലുവിളിയാണ്

ഇത് കേരളത്തിലെ സ്ത്രീകളോടുള്ള വെല്ലുവിളിയാണ്
Published on
Summary

പി.കെ ശശിക്കെതിരായി ആര്‍ക്കും ഒരു പരാതിയോ, അപ്രിയമോ ഇല്ല എന്ന് ജനങ്ങളോട് പറയാതെ പറയുകയാണ് ഈ നിയമനത്തിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്. അത് ഇവിടുത്തെ ജനങ്ങളോടുള്ള, സ്ത്രീകളോടുള്ള വെല്ലുവിളിയാണ്. സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന സ്ത്രീ സുരക്ഷ വെറും നാട്യമാണെന്ന് നമ്മളെ ബോധ്യപ്പെടുത്തുന്ന സംഭവം കൂടിയാണിത്. സാമൂഹ്യ പ്രവര്‍ത്തകയും എഴുത്തുകാരിയുമായ പി. ഗീത എഴുതുന്നു

പി.കെ ശശിയെ കെ.ടി.ഡി.സി ചെയര്‍മാനായി നിയമിച്ചുകൊണ്ടുള്ള സര്‍ക്കാര്‍ തീരുമാനം ജനങ്ങളെ പരസ്യമായി വെല്ലുവിളിക്കുന്ന നടപടിയാണ് എന്നാണ് ഒരു സ്ത്രീ എന്ന നിലയില്‍ എന്റെ അഭിപ്രായം. അതേ പാര്‍ട്ടിക്കകത്ത് തന്നെയുള്ള ഒരു പെണ്‍കുട്ടിയുടെ പരാതിയെ ഒട്ടും പരിഗണിക്കാതെയാണ് സര്‍ക്കാരിന്റെ ഈ നീക്കം. സ്ത്രീ സുരക്ഷയെക്കുറിച്ച് പറഞ്ഞുകൊണ്ട് അധികാരത്തിലെത്തിയ ഇടതുപക്ഷ സര്‍ക്കാര്‍ തന്നെയാണ് പുതിയ നടപടിയും കൈക്കൊണ്ടിരിക്കുന്നത്.

പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതി തീവ്രത കുറഞ്ഞ പീഡനമാണ് എന്നായിരുന്നു പാര്‍ട്ടി നിയമിച്ച അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. പീഡന തീവ്രത അളക്കാനുള്ള മാപിനി കണ്ടു പിടിച്ചതുപോലെയാണ് തീവ്രത കുറഞ്ഞ പീഡനമാണ് എന്നൊക്കെ പറയുന്നത്. ഏത് നിയമത്തിലാണ് സ്ത്രീകളുടെ പീഡനത്തിന്റെ തീവ്രതയുടെ അളവ് എഴുതി വെച്ചിരിക്കുന്നത് എന്ന് അറിഞ്ഞുകൂട.

പി.കെ ശശിക്കെതിരായ ലൈംഗിക പീഡന പരാതി തീവ്രത കുറഞ്ഞ പീഡനമാണ് എന്നായിരുന്നു പാര്‍ട്ടി നിയമിച്ച അന്വേഷണ കമ്മീഷന്റെ കണ്ടെത്തല്‍. പീഡന തീവ്രത അളക്കാനുള്ള മാപിനി കണ്ടു പിടിച്ചതുപോലെയാണ് തീവ്രത കുറഞ്ഞ പീഡനമാണ് എന്നൊക്കെ പറയുന്നത്. ഏത് നിയമത്തിലാണ് സ്ത്രീകളുടെ പീഡനത്തിന്റെ തീവ്രതയുടെ അളവ് എഴുതി വെച്ചിരിക്കുന്നത് എന്ന് അറിഞ്ഞുകൂട. ഇവര്‍ തന്നെ കമ്മീഷനെ വെക്കുന്നു, ഇവര് തന്നെ അന്വേഷിക്കുന്നു, ഇവര് തന്നെ വിധി പ്രഖ്യാപിക്കുന്നു. ജനാധിപത്യ സംവിധാനത്തിലെ കോടതിയും മറ്റു സംവിധാനങ്ങളും വിചാരണകളും, നിയമങ്ങളും, എന്തിന് ഭരണഘടനപോലും ആവശ്യമില്ലാത്തതു പോലെയാണ് പി.കെ ശശിയുടെ വിഷയത്തില്‍ പെണ്‍കുട്ടിയുടെ പരാതിയിന്മേല്‍ പാര്‍ട്ടിയുടെ സമീപനം.

പി. കെ ശശി
പി. കെ ശശി
നിയമവിധേയമായി ഒന്നും തന്നെ ചെയ്യാതെ പാര്‍ട്ടി തന്നെ കോടതിയായി മാറി, പാര്‍ട്ടി തന്നെ പൊലീസായി മാറി, പാര്‍ട്ടി തന്നെ ഭരണഘടനയായി മാറുകയും ചെയ്യുന്ന ജനാധിപത്യ വിരുദ്ധമായ ഒരു സമീപനമാണ് ഈ കേസില്‍ ഉണ്ടായിട്ടുള്ളത്.

പെണ്‍കുട്ടി പുറത്ത് പരാതി നല്‍കിയിട്ടില്ല എന്ന സാങ്കേതിക ന്യായമാണ് പാര്‍ട്ടി പറയുന്നത്. അതേ സാങ്കേതിക ന്യായം പറഞ്ഞിട്ടുള്ള ആളുകള്‍ തന്നെയാണ് വനിതാ കമ്മീഷന്‍ ചെയര്‍പെഴ്‌സണ്‍ പോലുള്ള പദവികളിലേക്ക് എത്തുന്നതും. ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ കിട്ടുന്ന പരാതി നിയമപരമാക്കുന്നതിനുള്ള ധാര്‍മിക ബാധ്യതയുണ്ട് എന്ന് പോലും കരുതാത്ത മനുഷ്യരെയാണ് ഇത്തരം പദവികളിലേക്ക് എത്തിക്കുന്നത്.

നിയമവിധേയമായി ഒന്നും തന്നെ ചെയ്യാതെ പാര്‍ട്ടി തന്നെ കോടതിയായി മാറി, പാര്‍ട്ടി തന്നെ പൊലീസായി മാറി, പാര്‍ട്ടി തന്നെ ഭരണഘടനയായി മാറുകയും ചെയ്യുന്ന ജനാധിപത്യ വിരുദ്ധമായ ഒരു സമീപനമാണ് ഈ കേസില്‍ ഉണ്ടായിട്ടുള്ളത്.

ഇത് കേരളത്തിലെ സ്ത്രീകളോടുള്ള വെല്ലുവിളിയാണ്
ടൂറിസം തലപ്പത്ത് പി.കെ ശശി, കെ.ടി.ഡി.സി ചെയര്‍മാന്‍

പരാതി ഉന്നയിച്ചിരിക്കുന്ന പെണ്‍കുട്ടി ഇവരുടെ തന്നെ സഹപ്രവര്‍ത്തകയാണ്. സ്ത്രീപീഡനത്തിന്റെ, തൊഴിലിടത്തിലെ പീഡനത്തിന്റെ തുടങ്ങി വ്യത്യസ്ത തലങ്ങളുള്ള ഒരു പീഡന പരാതിയാണ് പി.കെ ശശിക്കെതിരെ അന്ന് ഉയര്‍ന്നത്. ആ കുട്ടി നിയമത്തിന്റെ മുന്നില്‍ വന്നില്ല എന്ന സാങ്കേതിക ന്യായമാണ് അപ്പോഴും അവര്‍ ഉന്നയിച്ചത്.

സിസ്റ്റത്തിന് വിധേയമായി പ്രവര്‍ത്തിച്ച, പ്രത്യേകിച്ച് സ്വാധീനം ഒന്നുമില്ലാത്ത ഒരു പെണ്‍കുട്ടിക്ക് ഇവിടെ ഒന്നും ചെയ്യാനാവില്ല. എന്നാല്‍ ഇതില്‍ കുറ്റാരോപിതനായ വ്യക്തിയുടെ സ്വാധീനം വ്യക്തമാണ്. പെണ്‍കുട്ടി പരാതി നല്‍കിയതിന് ശേഷവും ഈ വ്യക്തിയെ നവോത്ഥാന സദസ്സുകളുടെ ഉദ്ഘാടകനാക്കിയത് അതിന് ഉദാഹരണമാണ്. സ്ത്രീ വിമോചനപരമായ, സ്ത്രീ സുരക്ഷാപരമായ സദസ്സുകളുടെ ഉദ്ഘാടകനായാണ് ഇയാള്‍ പീന്നീട് മാറിയത്.

ഇത് കേരളത്തിലെ സ്ത്രീകളോടുള്ള വെല്ലുവിളിയാണ്
പ്രതിമയായി നില്‍ക്കാന്‍ വയ്യ, പി കെ ശശിക്കെതിരെ പരാതി നല്‍കിയ യുവതി 
അതിനിടെയാണ് ഇപ്പോള്‍ നവോത്ഥാന സദസ്സുകള്‍ക്ക് പകരം ടൂറിസം വകുപ്പിന്റെ തലപ്പത്ത് തന്നെ അദ്ദേഹത്തെ വാഴിച്ചിരിക്കുന്നത്.
പി. ഗീത
പി. ഗീത

ആനയെ എഴുന്നള്ളിച്ച് കൊണ്ടു പോകുന്ന പോലെയാണ് ഇയാളെ ആനയിച്ച് കൊണ്ടു പോയിട്ടുള്ളത്. അങ്ങനെയൊരാളുടെ മുന്നില്‍ ഒരു സ്വാധീനവുമില്ലാത്ത ഒരു പെണ്‍കുട്ടിയുടെ അധികാരവും ശക്തിയുമെല്ലാം എത്രമാത്രം കുറവാണ് എന്ന കാര്യം ഊഹിക്കാവുന്നതേയുള്ളു.

ഈ പെണ്‍കുട്ടിയുടെ കൂടെ സംഘടനയോ, ഇവിടുത്തെ സ്ത്രീ നേതാക്കളോ ഒന്നുമില്ല. പുറത്തുള്ള ഒരു സംവിധാനത്തില്‍ ഇടപെടാന്‍ പെണ്‍കുട്ടി ഭയക്കുകയും പരിഭ്രമിക്കുകയും ചെയ്യുന്ന സാഹചര്യവും നിലവിലുണ്ട്. അത്രമാത്രം ഭീതിജനകമായിരിക്കുന്ന ഒരു അന്തരീക്ഷമാണ് ഈ കേസിന്റെ പശ്ചാത്തലത്തില്‍ സൃഷ്ടിക്കപ്പെട്ടത്. അതുകൊണ്ടാണ് നിയമം അറിയുന്ന ഒരു പെണ്‍കുട്ടിക്ക് പുറത്ത് വരാന്‍ ധൈര്യം കിട്ടാതിരുന്നത്. അങ്ങനെ പേടിപ്പിച്ച് ഒതുക്കുന്ന ഒരു തലത്തിലേക്ക് അത് പോവുകയും ചെയ്യുന്നു. അതിനിടെയാണ് ഇപ്പോള്‍ നവോത്ഥാന സദസ്സുകള്‍ക്ക് പകരം ടൂറിസം വകുപ്പിന്റെ തലപ്പത്ത് തന്നെ അദ്ദേഹത്തെ വാഴിച്ചിരിക്കുന്നത്.

ഇത് കേരളത്തിലെ സ്ത്രീകളോടുള്ള വെല്ലുവിളിയാണ്
രാജ്യപുരോഗതിക്ക്‌ ഇന്ത്യയെന്നും സോവിയറ്റ് യൂണിയനോടും സ്റ്റാലിനോടും കടപ്പെട്ടിരിയ്ക്കുന്നുവെന്നതിന് ചരിത്രം സാക്ഷി
അത് ഇവിടുത്തെ ജനങ്ങളോടുള്ള, സ്ത്രീകളോടുള്ള വെല്ലുവിളിയാണ്. സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന സ്ത്രീ സുരക്ഷ എന്നത് വെറും നാട്യമാണെന്ന് നമ്മളെ ബോധ്യപ്പെടുത്തുന്ന സംഭവം കൂടിയാണിത്.

ഈ കേസിന്റെ പലതലങ്ങള്‍ എങ്ങനെയാണെന്നത് നമുക്ക് അറിയാവുന്നതാണല്ലോ. അദ്ദേഹത്തിനെതിരായി ഞങ്ങള്‍ക്ക് യാതൊരു പരാതിയോ, അപ്രിയമോ ഇല്ല എന്ന് ജനങ്ങളോട് പറയാതെ പറയുകയാണ് ഈ നിയമനത്തിലൂടെ സര്‍ക്കാര്‍ ചെയ്യുന്നത്. അത് ഇവിടുത്തെ ജനങ്ങളോടുള്ള, സ്ത്രീകളോടുള്ള വെല്ലുവിളിയാണ്. സര്‍ക്കാര്‍ പറഞ്ഞുകൊണ്ടിരിക്കുന്ന സ്ത്രീ സുരക്ഷ എന്നത് വെറും നാട്യമാണെന്ന് നമ്മളെ ബോധ്യപ്പെടുത്തുന്ന സംഭവം കൂടിയാണിത്.

Related Stories

No stories found.
logo
The Cue
www.thecue.in