മഹാമാരി, മഴക്കെടുതി ദുരന്തങ്ങളേക്കാള്‍ പ്രാധാന്യം നല്‍കുന്നത് സ്വര്‍ണക്കടത്ത് കേസിന്, അജണ്ട സ്ഥാപിക്കലെന്ന് സംശയം: ശശികുമാര്‍

മഹാമാരി, മഴക്കെടുതി ദുരന്തങ്ങളേക്കാള്‍ പ്രാധാന്യം നല്‍കുന്നത് സ്വര്‍ണക്കടത്ത് കേസിന്, അജണ്ട സ്ഥാപിക്കലെന്ന് സംശയം: ശശികുമാര്‍
Published on

മഹാമാരി, മഴക്കെടുതി ദുരന്തങ്ങളേക്കാള്‍ മാധ്യമങ്ങള്‍ സ്വര്‍ണക്കടത്ത് കേസിന് പ്രാധാന്യം നല്‍കുന്നത് സര്‍ക്കാരിനെതിരെ പ്രത്യേക അജണ്ട സ്ഥാപിക്കലല്ലേയെന്ന് സംശയിക്കുന്നതായി മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍ . ഈ സാഹചര്യത്തിലാണ് സംസ്ഥാനത്ത് അപ്രഖ്യാപിത വിമോചന സമരത്തിനുള്ള ഒരുക്കമാണെന്ന് തോന്നിപ്പോകുന്നതായി പരാമര്‍ശിച്ചതെന്നും അദ്ദേഹം ദ ക്യുവിനോട് പറഞ്ഞു. 'മാധ്യമ സ്വാതന്ത്ര്യവും വ്യക്തിഹത്യയു'മെന്ന വിഷയത്തില്‍ ചൊവ്വാഴ്ച കൈരളി ടിവിയില്‍ എംഡി ജോണ്‍ ബ്രിട്ടാസ് നയിച്ച ന്യൂസ് എന്‍ വ്യൂസിലായിരുന്നു ശശികുമാര്‍ ഇങ്ങനെ പറഞ്ഞത്.

മഹാമാരി, മഴക്കെടുതി ദുരന്തങ്ങളേക്കാള്‍ പ്രാധാന്യം നല്‍കുന്നത് സ്വര്‍ണക്കടത്ത് കേസിന്, അജണ്ട സ്ഥാപിക്കലെന്ന് സംശയം: ശശികുമാര്‍
'ഭ്രഷ്ടോ,പ്രാകൃതമോ അല്ല,ബഹിഷ്‌കരണം ജനാധിപത്യരീതി';ശശികുമാര്‍ അഭിമുഖം

ശശികുമാര്‍ ദ ക്യുവിനോട്

വിമോചനസമരത്തില്‍ മാധ്യമങ്ങള്‍ക്കും പങ്കുണ്ടായിരുന്നു എന്ന കാര്യത്തില്‍ ആര്‍ക്കും സംശയമില്ലല്ലോ. വിമോചന സമരത്തിന്റെ സ്വഭാവം അങ്ങനെയായിരുന്നു. അതിന്റെ കെട്ടിലും മട്ടിലുമൊക്കെ അത് പ്രകടമായിരുന്നു. അത്തരമൊരു പ്രവണത ഇപ്പോഴുമില്ലേ എന്ന എന്റെ സംശയമാണ് പങ്കുവെച്ചത്. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥയാണെന്ന് നാം പറയാറുണ്ട്. അങ്ങനെയുണ്ടെന്നും ഇല്ലെന്നും വാദിക്കാം. പക്ഷേ രാജ്യത്ത് അത്തരത്തിലൊരു ഭീതി നിലനിലനില്‍ക്കുന്നുണ്ട്. മാധ്യമങ്ങള്‍ക്ക് എല്ലാം തുറെന്നഴുതാവുന്ന, ചോദിക്കാവുന്ന, പറയാവുന്ന സാഹചര്യമാണോ എന്നെല്ലാമുള്ള പ്രശ്‌നങ്ങളുണ്ട്. മറ്റൊരു കാര്യം, ദേശീയ സുരക്ഷാ നിയമം ചുമത്തി മനുഷ്യാവകാശ പ്രവര്‍ത്തകരെയടക്കം ഭരണകൂടം ജയിലില്‍ അടയ്ക്കുന്ന സാഹചര്യമാണ്. ഇത് ഓരോ സംസ്ഥാനങ്ങളിലും വെവ്വേറെ രീതികളിലാണ് നടപ്പാക്കുന്നത്. കാശ്മീരില്‍ അത് രൂക്ഷമാണ്. ഉത്തര്‍പ്രദേശിലും ബിഹാറിലും മറ്റൊരു രീതിയിണ്. ദക്ഷിണേന്ത്യയില്‍ അതുപക്ഷേ അത്ര പ്രകടമായിരിക്കില്ല. ഇങ്ങനെയൊരു അന്തരീക്ഷം രാജ്യത്ത് നിലനില്‍ക്കുന്നതുകൊണ്ടാണ് അപ്രഖ്യാപിത അടിയന്തരാവസ്ഥയുണ്ടെന്ന് പറയുന്നത്.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

സംസ്ഥാനത്തെ ഇപ്പോഴത്തെ സാഹചര്യം നോക്കാം. മാധ്യമങ്ങള്‍ സ്വര്‍ണക്കടത്തുകേസില്‍ പിടിച്ചിരിക്കുകയാണ്. എന്‍ഐഎ അന്വഷിക്കുന്ന കേസാണ്. അവരുടെ പരിശോധനകള്‍ പുരോഗമിക്കുകയാണ്. അത്രമേല്‍ ഗുരുതരമായ എന്തെങ്കിലും ആരോപണങ്ങള്‍ അവര്‍ പറഞ്ഞിട്ടില്ല. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായ എം ശിവശങ്കറിനെ ചോദ്യം ചെയ്യുകയാണ്. അതിനര്‍ത്ഥം അദ്ദേഹത്തിനെതിരെ എന്തെങ്കിലുമുണ്ടെന്നല്ല എന്നാണ് എന്‍ഐഎ വിശദീകരിച്ചത്. സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുമായി കാഷ്വലായ പരിചയമുണ്ടെന്നാണ് എന്‍ഐഎ പറഞ്ഞത്. പക്ഷേ അത് മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തുമ്പോള്‍ മറ്റൊരു അര്‍ത്ഥമാണ് വരുന്നത്. കാഷ്വല്‍ എന്നുപറഞ്ഞാല്‍ കാഷ്വല്‍ എന്ന അര്‍ത്ഥം തന്നെയാണ് വരേണ്ടത്. അത് തര്‍ജമ ചെയ്തത് ശരിയായ രീതിയിലായിരുന്നോയെന്ന് പരിശോധിക്കേണ്ടതുണ്ട്. കൂടാതെ മുഖ്യമന്ത്രിയുടെ പ്രതിദിന വാര്‍ത്താ സമ്മേളനങ്ങളിലെ ചോദ്യം ഉത്തരം രീതികള്‍ നോക്കൂ. സ്വര്‍ണക്കടത്ത് കേസില്‍ മാധ്യമങ്ങള്‍ക്കുള്ള അമിത താല്‍പ്പര്യം പ്രകടമാണ്. കൊവിഡ് മഹാമാരി ഒരു ഭാഗത്ത്, മഴക്കെടുതി ദുരന്തങ്ങളില്‍ ആളുകള്‍ മരണപ്പെടുന്ന സംഭവങ്ങള്‍ വേറെയും. അത്തരമൊരു സാഹചര്യത്തില്‍ അതിനേക്കാള്‍ ഉപരി പ്രാധാന്യം സ്വര്‍ണക്കടത്ത് കേസിന് വരുമ്പോള്‍ പ്രത്യേക അജണ്ട സെറ്റ് ചെയ്യുകയല്ലേ എന്ന് തോന്നിപ്പോകുന്നുണ്ട്. അത്തരത്തിലാണ് വിമോചന സമരത്തിലും നടന്നത്. അതിനാലാണ് സംസ്ഥാനത്ത് അപ്രഖ്യാപിത വിമോചന സമരത്തിനുള്ള ഒരുക്കമാണോയെന്ന സംശയമുണ്ടെന്ന് പറഞ്ഞതെന്നും ശശികുമാര്‍ ദ ക്യുവിനോട് പറഞ്ഞു.

Related Stories

No stories found.
logo
The Cue
www.thecue.in