ചരക പ്രതിജ്ഞ നിര്‍ബന്ധമാക്കുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ട

ചരക പ്രതിജ്ഞ നിര്‍ബന്ധമാക്കുന്നത് ബി.ജെ.പിയുടെ രാഷ്ട്രീയ അജണ്ട
Published on
Summary

രോഗിയുടെ സ്വകാര്യത മാനിക്കണമെന്നതും ഒരു സമ്മര്‍ദ്ദത്തിനും ഭീഷണിക്കും വഴങ്ങി മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും ലംഘിക്കില്ലെന്നുമാണ് പ്രതിജ്ഞയില്‍ പറയുന്നത്. ഇതിനെ മാറ്റി ചരക സംഹിതയിലേക്ക് മാറുന്നത് മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് പഴയ യുഗത്തിലേക്കുള്ള തിരിച്ച് പോക്കാണ്.

കെ പി അരവിന്ദന്‍ എഴുതുന്നു.

മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ക്ക് ചരക പ്രതിജ്ഞ നിര്‍ബന്ധമാക്കിയതിലൂടെ ദേശീയ മെഡിക്കല്‍ കമ്മീഷന്‍ വെസ്റ്റേണ്‍ ആയിട്ടുള്ള ഹിപ്പോക്രാറ്റിക് പ്രതിജ്ഞ മാറ്റി ഇന്ത്യക്കാരുടെ പ്രതിജ്ഞ കൊണ്ടുവരാന്‍ ആണ് ഉദ്ദേശിക്കുന്നത്. ആധുനിക വൈദ്യശാസ്ത്രം പല ഉറവിടങ്ങളില്‍ നിന്നും വന്നതാണ്.

ഗ്രീക്ക് മെഡിസിനില്‍ നിന്നും നേരെ വന്നതല്ല അത്. ഗ്രീക്ക് മെഡിസിന്‍ പോലെ തന്നെ ആയൂര്‍വേദത്തിനും ചൈനീസ് മെഡിസിനുമെല്ലാം അതില്‍ അവകാശമുണ്ട്. ആ അര്‍ത്ഥത്തില്‍ നോക്കുമ്പോള്‍ ഹിപ്പോക്രാറ്റിക് പ്രതിജ്ഞ തന്നെ എടുക്കണമെന്ന് പറയുന്നതില്‍ കാര്യമില്ല, ചരക പ്രതിജ്ഞയുമാവാം എന്ന് പറയുന്നതില്‍ തെറ്റുണ്ടെന്ന് തോന്നില്ല. എന്നാല്‍ ഇപ്പോള്‍ ലോകവ്യാപകമായി മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ എടുക്കുന്ന ശപഥത്തിന് ഹിപ്പോക്രാറ്റിക് എന്ന പേര്‍ പലരും ഇപ്പോഴും ഉപയോഗിക്കുന്നു എന്നു മാത്രമേയുള്ളൂ.

മനുഷ്യാവകാശങ്ങള്‍ക്ക് പ്രധാന്യം നല്‍കി കൊണ്ടുള്ള പ്രതിജ്ഞയാണ് ഇപ്പോഴുള്ളത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം രോഗികളുടെ സ്വയംനിര്‍ണായ അവകാശം മാനിക്കുന്നതിനെക്കുറിച്ചാണ്. നാസി ജര്‍മ്മനിയിലുണ്ടായ പ്രശ്നങ്ങള്‍ക്ക് പിന്നാലെ രോഗി-ഡോക്ടര്‍ ബന്ധം എങ്ങനെയായിരിക്കണമെന്ന നിയമങ്ങളുണ്ടാക്കിയതിന്റെ തുടര്‍ച്ചയാണിത്.

യഥാര്‍ത്ഥത്തില്‍ അത് വേള്‍ഡ് മെഡിക്കല്‍ അസോസിയേഷന്‍ ആഗോള 1948ല്‍ ജനീവയില്‍ വെച്ചു നടന്ന ഹെല്‍ത്ത് അസംബ്ലിയില്‍ പാസാക്കിയിട്ടുള്ളതാണ്. 'ഡിക്ലറേഷന്‍ ഒഫ് ജനീവ (Declaration of Geneva) എന്നാണതിന്റെ യഥാര്‍ത്ഥ പേര്. ഇതു പോലും പിന്നീട് പല തവണ ചെറിയ മാറ്റങ്ങള്‍ക്ക് വിധേയമായിട്ടുണ്ട്. അതുകൊണ്ടു തന്നെ വളരെ ആധുനികമായിട്ടുള്ള ആശയങ്ങളാണ് അതിലുള്ളത്. ഹിപ്പോക്രറ്റിസിന്റെ പ്രതിജ്ഞയ്ക്കും ചരകന്റെ പ്രതിജ്ഞയ്ക്കും ഈ ആധുനികത അവകാശപ്പെടാന്‍ കഴിയില്ല.

മനുഷ്യാവകാശങ്ങള്‍ക്ക് പ്രധാന്യം നല്‍കി കൊണ്ടുള്ള പ്രതിജ്ഞയാണ് ഇപ്പോഴുള്ളത്. അതില്‍ ഏറ്റവും പ്രധാനപ്പെട്ട കാര്യം രോഗികളുടെ സ്വയംനിര്‍ണായ അവകാശം മാനിക്കുന്നതിനെക്കുറിച്ചാണ്. നാസി ജര്‍മ്മനിയിലുണ്ടായ പ്രശ്നങ്ങള്‍ക്ക് പിന്നാലെ രോഗി-ഡോക്ടര്‍ ബന്ധം എങ്ങനെയായിരിക്കണമെന്ന നിയമങ്ങളുണ്ടാക്കിയതിന്റെ തുടര്‍ച്ചയാണിത്.

വംശം, ജാതി, മതം, ലിംഗം, ലൈംഗിക ആഭിമുഖ്യം, രാഷ്ട്രീയം എന്നിങ്ങനെയുള്ള ഒരു വിവേചനവും രോഗികളോട് കാണിക്കില്ലെന്ന് പ്രതിജ്ഞയില്‍ പറയുന്നു. അതുപോലെ രോഗിയുടെ സ്വകാര്യത മാനിക്കണമെന്നതും ഒരു സമ്മര്‍ദ്ദത്തിനും ഭീഷണിക്കും വഴങ്ങി മനുഷ്യാവകാശങ്ങളും പൗരാവകാശങ്ങളും ലംഘിക്കില്ലെന്നും പ്രത്ജ്ഞയില്‍ പറയുന്നു. ഇതിനെ മാറ്റി ചരക സംഹിതയിലേക്ക് മാറുന്നത് മെഡിക്കല്‍ വിദ്യാര്‍ത്ഥികളെ സംബന്ധിച്ച് പഴയ യുഗത്തിലേക്കുള്ള തിരിച്ച് പോക്കാണ്.

ചരക സംഹിതയില്‍ പ്രതിഫലിക്കുന്ന സാമൂഹ്യ മൂല്യങ്ങളല്ല ഇപ്പോള്‍ ഇന്നത്തെ സമൂഹത്തിനും വൈദ്യശാസ്ത്രത്തിന് ആവശ്യം. വേള്‍ഡ് ഹെല്‍ത്ത് അസംബ്ലി അംഗീകരിച്ച മോഡേണ്‍ ആയിട്ടുള്ള പ്രതിജ്ഞ തുടരുകയാണ് വേണ്ടത്. അത് മാറ്റുന്നത് തെറ്റാണ്. പ്രതിജ്ഞയ്ക്ക് പേരെന്ത് വേണമെങ്കിലും കൊടുത്തോട്ടെ.

ചരക സംഹിതയുടെ മൂല പതിപ്പില്‍ ഒരുപാട് പ്രശ്നങ്ങള്‍ നിലനില്‍ക്കുന്നു. അതില്‍ ദൈവ ഭക്തിയ്ക്കും ബ്രാഹ്‌മണഭക്തിക്കുമൊക്കെ പ്രാധാന്യം കൊടുക്കുന്നത് ഇപ്പോള്‍ മാറ്റുമായിരിക്കാം. എന്നാല്‍ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ട ഗുരുഭക്തിയൊക്കെ അതേപടി നിലനിര്‍ത്തുന്ന പ്രതിജ്ഞ ഫ്യൂഡല്‍ ആശയങ്ങള്‍ക്കാണ് പ്രാധാന്യം നല്‍കുന്നത്.

ചരക സംഹിതയില്‍ പ്രതിഫലിക്കുന്ന സാമൂഹ്യ മൂല്യങ്ങളല്ല ഇപ്പോള്‍ ഇന്നത്തെ സമൂഹത്തിനും വൈദ്യശാസ്ത്രത്തിന് ആവശ്യം. വേള്‍ഡ് ഹെല്‍ത്ത് അസംബ്ലി അംഗീകരിച്ച മോഡേണ്‍ ആയിട്ടുള്ള പ്രതിജ്ഞ തുടരുകയാണ് വേണ്ടത്. അത് മാറ്റുന്നത് തെറ്റാണ്. പ്രതിജ്ഞയ്ക്ക് പേരെന്ത് വേണമെങ്കിലും കൊടുത്തോട്ടെ.

ബി.ജെ.പിയെ സംബന്ധിച്ചിടത്തോളെ ഇതൊക്കെ ഒരു രാഷ്ട്രീയ പദ്ധതിയുടെ ഭാഗമാണ്. എല്ലാത്തിലേക്കും തിരിച്ചു പോകുകയെന്നതാണ് അവര്‍ മുന്നോട്ട് വെക്കുന്നത്. നമ്മള്‍ അഭിമാനിക്കേണ്ട ഒരു ഭൂതകാലമുണ്ടായിരുന്നുവെന്നും എല്ലാ സയന്‍സും കണ്ടുപിടിത്തങ്ങളും അന്നുണ്ടായിരുന്നുവെന്നുമാണ് അവര്‍ വാദിക്കുന്നത്.

ആറ്റംബോംബും വിമാനങ്ങളുമൊക്കെ ഉണ്ടായിരുന്ന, നഷ്ടപ്പെട്ടുപോയ ആ സുവര്‍ണ കാലം. അതൊരു ഹിന്ദു സംസ്‌കാരമായിരുന്നുവെന്ന് അവര്‍ പറയുന്നു. എന്നാല്‍ നിര്‍ഭാഗ്യവശാല്‍ അവര്‍ തിരിച്ചു കൊണ്ടുവരുന്നത് പഴയ ജാതി വ്യവസ്ഥയും വരേണ്യ വര്‍ഗ്ഗങ്ങളുടെ ആധിപത്യമായിരിക്കും. അതുകൊണ്ട് തന്നെ ഈ നീക്കങ്ങളെ രാഷ്ട്രീയമായി ചെറുക്കേണ്ടതുണ്ട്.

വൈദ്യശാസ്ത്രത്തിന്റെ ചരിത്രം സിലബസിന്റെ ഭാഗമാണ്. അതില്‍ ആയുര്‍വേദം ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് പഠിക്കുന്നുണ്ട്.

വൈദ്യശാസ്ത്രത്തിന്റെ ചരിത്രം സിലബസിന്റെ ഭാഗമാണ്. അതില്‍ ആയുര്‍വേദം ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് പഠിക്കുന്നുണ്ട്. എന്നാല്‍ ആയുര്‍വേദത്തിലെ കാര്യങ്ങള്‍ ആധുനിക വൈദ്യശാസ്ത്ര വിദ്യാര്‍ത്ഥി പഠിക്കണമെന്ന് പറയുന്നത് ശരിയല്ല. എഞ്ചിനീയറിംഗ് കോളേജില്‍ പഴയ വൈമാനിക ശാസ്ത്രം പഠിക്കണമെന്ന് നിര്‍ദേശിച്ച് കരിക്കുലത്തിന്റെ ഭാഗമാക്കുന്നത് പോലെയാകുമത്. ആധുനികമായിട്ടുള്ള വൈദ്യശാസ്ത്ര കരിക്കുലത്തിന്റെ ഭാഗമായിട്ട് ഇത്തരം കാര്യങ്ങള്‍ കൊണ്ടുവരുമ്പോള്‍ അതിന്റെ മൂല്യം കുറയാന്‍ ഇടയാക്കും. ഇങ്ങനെ ഓരോന്നിലേക്കും പഴയ കാര്യങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനെ ചെറുക്കണം.

Related Stories

No stories found.
logo
The Cue
www.thecue.in