ജോജിക്ക് ശേഷം മാസ് സിനിമ ചെയ്യാന്‍ ആഗ്രഹം, തിയറ്ററിനായുള്ള സിനിമ: ദിലീഷ് പോത്തന്‍ Dileesh Pothan Interview |JOJI

ജോജിക്ക് ശേഷം മാസ് സിനിമ ചെയ്യാന്‍ ആഗ്രഹം, തിയറ്ററിനായുള്ള സിനിമ: ദിലീഷ് പോത്തന്‍ Dileesh Pothan Interview |JOJI
Published on

ഇപ്പോള്‍ ചെയ്യുന്ന സിനിമകളുടെ പാറ്റേണില്‍ നിന്ന് മാറി ഒരു മാസ് സിനിമ അടുത്തതായി ചെയ്യാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് സംവിധായകന്‍ ദിലീഷ് പോത്തന്‍. എല്ലാ ഗണത്തിലുള്ള സിനിമകളും ഫിലിം മേക്കര്‍ എന്ന നിലയില്‍ ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഏതെങ്കിലും ഒരു ശൈലിയില്‍ തളച്ചിടപ്പെടാനും ആഗ്രഹമില്ല. പല സ്വഭാവങ്ങളിലുള്ള സിനിമകള്‍ ചെയ്യാന്‍ താരങ്ങള്‍ക്ക് കിട്ടുന്ന സ്വാതന്ത്ര്യം ഫിലിംമേക്കര്‍ക്കും ഉണ്ടാകണമെന്നും ദ ക്യു അഭിമുഖത്തില്‍ ദിലീഷ് പോത്തന്‍.

ദിലീഷ് പോത്തന്‍ ദ ക്യു'വിനോട്

അടുത്ത സിനിമ മാസ് സ്വഭാവത്തില്‍ തിയറ്ററിന് പറ്റുന്ന രീതിയിലൊന്ന് ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ഇവിടെ ആക്ടേഴ്‌സിന് അങ്ങനെ ഫ്രീഡമുണ്ട്. സൂപ്പര്‍താരങ്ങളായ മമ്മുക്കയും ലാലേട്ടനും ഒരേ വര്‍ഷം തന്നെ മാസ് കമേഴ്‌സ്യല്‍ സിനിമകളും മറുപുറത്ത് അഭിനയപ്രാധാന്യമുള്ള സിനിമകളും ചെയ്യാറുണ്ട്. ആര്‍ട്ടിസ്റ്റിന് കിട്ടുന്ന ഈ സ്വാതന്ത്ര്യം പലപ്പോഴും ഫിലിംമേക്കേഴ്‌സിന് കിട്ടാറില്ല. സിനിമയിലെ എല്ലാ സാധ്യതകളും എക്‌സ്പീരിയന്‍സ് ചെയ്യണമെന്നാണ് ആഗ്രഹം. ജയരാജ് സര്‍ ജോണിവാക്കറും തിളക്കവും ചെയ്യുമ്പോള്‍ തന്നെ കലാമൂല്യം മാത്രം മുന്‍നിര്‍ത്തി കുറേ സിനിമകള്‍ ചെയ്തിട്ടുണ്ട്. എല്ലാ സിനിമകളും ഒരേ പാറ്റേണിലാവരുതെന്ന് നിര്‍ബന്ധമുണ്ട്.

ജോജിയെ ഷേക്സ്പിയറിന്റെ മാക്ബത്തിന്റെ അഡാപ്റ്റേഷനായി കണക്കാകാനാകില്ലെന്ന് ദിലീഷ് പോത്തന്‍. ആ കൃതി മുന്നോട്ടുവെക്കുന്ന ചില ആശയങ്ങള്‍ ഈ കാലഘട്ടത്തില്‍ എത്രമാത്രം പ്രസക്തമാണെന്ന് അന്വേഷിച്ചു നോക്കുകയായിരുന്നു. മാക്ബത്തിന്റെ പ്ലോട്ട് ഒരു തരത്തിലും ഉപയോഗിച്ചിട്ടില്ല. മാക്ബത്ത് നാടകം വായിച്ചപ്പോഴും കണ്ടപ്പോഴും എനിക്ക് കിട്ടിയ അനുഭവം ഒരു സിനിമയിലൂടെ ഉണ്ടാക്കാന്‍ പറ്റുമോ എന്ന ശ്രമമാണ് ജോജി. അങ്ങനെ നോക്കുമ്പോള്‍ ഇതൊരു പരീക്ഷണമാണെന്ന് പറയാം.

Related Stories

No stories found.
logo
The Cue
www.thecue.in