ഏഷ്യാനെറ്റ് ന്യൂസ് അവതാരകര്‍ക്ക് വീഴ്ചയുണ്ടായില്ല, മഹാരാജാക്കന്‍മാരുടെ കാലമല്ല, ജനാധിപത്യമല്ലേ: എംജി രാധാകൃഷ്ണന്‍ അഭിമുഖം


ഏഷ്യാനെറ്റ് ന്യൂസ്
അവതാരകര്‍ക്ക് വീഴ്ചയുണ്ടായില്ല, മഹാരാജാക്കന്‍മാരുടെ കാലമല്ല, ജനാധിപത്യമല്ലേ: എംജി രാധാകൃഷ്ണന്‍ അഭിമുഖം
Published on

ബിജെപി എംപി രാജീവ് ചന്ദ്രശേഖരന്റെ രാഷ്ട്രീയമല്ല ഏഷ്യാനെറ്റ് ന്യൂസിന്റേതെന്ന് എഡിറ്റര്‍ ഇന്‍ ചീഫ് എം.ജി രാധാകൃഷ്ണന്‍. ചാനല്‍ ബഹിഷ്‌കരണത്തിന് സിപിഐഎം ഉന്നയിച്ച വാദങ്ങളെയും എംജി രാധാകൃഷ്ണന്‍ തള്ളുന്നു. ദ ക്യു അഭിമുഖത്തിലാണ് എഷ്യാനെറ്റ് ന്യൂസ് ചാനല്‍ എഡിറ്ററുടെ പ്രതികരണം.

ചാനലിനെതിരെ ദേശാഭിമാനി മുഖപ്രസംഗത്തിലും എംബി രാജേഷിന്റെ അഭിമുഖത്തില്‍ ഉന്നയിക്കപ്പെട്ട ആരോപണങ്ങള്‍ക്കും എംജി രാധാകൃഷ്ണന്‍ പ്രതികരിക്കുന്നു.

ഏഷ്യാനെറ്റ് ന്യൂസ് അവറില്‍ സിപിഐഎം പ്രതിനിധികളെ സംസാരിക്കാന്‍ അനുവദിക്കുന്നില്ലെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും എംജി രാധാകൃഷ്ണന്‍. സ്പീക്കര്‍ക്ക് സഭയിലെ പ്യൂണ്‍ ആകാനുള്ള യോഗ്യതയില്ലെന്ന വിനു വി ജോണിന്റെ പരാമര്‍ശം കേവല പ്രയോഗമാണ്. ഏഷ്യാനെറ്റിനെ മഞ്ഞപ്പത്രമെന്ന് വിമര്‍ശിച്ചപ്പോഴാണ് ദേശാഭിമാനി പത്രാധിപര്‍ മാന്യതയും അമാന്യതയും പഠിപ്പിക്കേണ്ടെന്ന് അവതാരകന്‍ പറഞ്ഞതെന്നും എംജി രാധാകൃഷ്ണന്‍.

സ്പീക്കര്‍ക്ക് സഭയിലെ പ്യൂണ്‍ ആകാനുള്ള യോഗ്യതയില്ലെന്ന വിനു വി ജോണിന്റെ പരാമര്‍ശം കേവല പ്രയോഗമാണ്. ഏഷ്യാനെറ്റിനെ മഞ്ഞപ്പത്രമെന്ന് വിമര്‍ശിച്ചപ്പോഴാണ് ദേശാഭിമാനി പത്രാധിപര്‍ മാന്യതയും അമാന്യതയും പഠിപ്പിക്കേണ്ടെന്ന് അവതാരകന്‍ പറഞ്ഞതെന്നും എംജി രാധാകൃഷ്ണന്‍.

ഡല്‍ഹി കലാപത്തിന്റെ പശ്ചാത്തലത്തില്‍ ഏഷ്യാനെറ്റ് ന്യൂസിന്റെ സംപ്രേഷണ നിരോധനം പിന്‍വലിച്ചത് മാപ്പെഴുതി നല്‍കിയാണെന്ന സിപിഐഎം ആരോപണം അടിസ്ഥാന രഹിതമാണെന്നും എംജി രാധാകൃഷ്ണന്‍

രാജീവ് ചന്ദ്രശേഖറിന്റെ രാഷ്ട്രീയം ഒരു തരത്തിലും ഏഷ്യാനെറ്റ് ന്യൂസിനെ സ്വാധീനിച്ചിട്ടില്ല. ബിജെപി ഔദ്യോഗികമായി ബഹിഷ്‌കരിച്ച ചാനലാണ് ഏഷ്യാനെറ്റ് ന്യൂസ്. ശബരിമല സംഘര്‍ഷകാലത്ത് സംഘപരിവാര്‍ ഏഷ്യാനെറ്റിനെ അതിനിശിതമായി വിമര്‍ശിച്ചിട്ടുണ്ട്.

ഏഷ്യാനെറ്റ് ന്യൂസ് ബഹിഷ്‌കരണത്തിന് പിന്നാലെ സിപിഐഎം അനുഭാവികള്‍ അതിരുവിട്ടതും മാന്യതയുടെ കണികയില്ലാത്തതുമായ സൈബര്‍ ആക്രമണം തനിക്കെതിരെ നടത്തുന്നതായും എംജി രാധാകൃഷ്ണന്‍. വ്യക്തിപരമായ കടന്നാക്രമണം ഈ തൊഴിലിന്റെ ഭാഗമാണെന്ന് കരുതുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in