താലിബാന്റെ കയ്യിലുള്ള അഫ്ഗാൻ; കേരളത്തിലെ അഫ്ഗാൻ വിദ്യാർത്ഥി പറയുന്നു|INTERVIEW

താലിബാന്റെ കയ്യിലുള്ള അഫ്ഗാൻ; കേരളത്തിലെ അഫ്ഗാൻ വിദ്യാർത്ഥി പറയുന്നു|INTERVIEW
Published on
Q

പുതിയ റിപ്പോർട്ടുകൾ പ്രകാരം, താങ്കളുടെ പ്രവിശ്യയായ ഹെറാത്തിൽ അഫ്ഗാൻ സേനയും താലിബാനും തമ്മിലുള്ള യുദ്ധം രൂക്ഷമാണ്. ഈ സ്ഥിതിവിശേഷത്തെ താങ്കൾ എങ്ങനെ നോക്കിക്കാണുന്നു?

A

നിങ്ങൾ പറഞ്ഞപോലെ, കഴിഞ്ഞ കുറച്ച് മാസങ്ങളായി ഹെറാത്തിൽ രൂക്ഷമായ യുദ്ധം നടക്കുകയാണ്. ഇത്രയും സമയത്തിനുള്ളിൽ തന്നെ, സാഹചര്യം നല്ലവണ്ണം മാറിയിട്ടുണ്ട്. മൂന്ന് ദിവസം മുന്നേ ഞാൻ അവിടെ ഉണ്ടായിരുന്നു. ഭയങ്കര യുദ്ധമുണ്ടായിരുന്നു. ഭയവും ദുരിതവും ഉണ്ടായിരുന്നു. താലിബാൻ ഇപ്പോൾ കൂടുതൽ മേഖലകൾ കയ്യടക്കിയിരിക്കുകയാണ്. ഹെറാത്ത് ഇപ്പോൾ പൂർണമായും താലിബാന്റെ കീഴിലാണ് . ഇത് കടുത്ത സാമ്പത്തികനഷ്ടത്തിനും, ഒരുപാട് മരണങ്ങൾക്കും ഇടയാക്കുന്നു. യുദ്ധം എങ്ങനെയാകുമെന്ന് ഞാൻ പറയേണ്ട കാര്യമില്ലല്ലോ, അവ ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ എല്ലാവർക്കും അറിയാവുന്നതുമാണ്.

ഹെറാത്ത് ഇപ്പോൾ പൂർണമായും താലിബാന്റെ കീഴിലാണ് . ഇത് കടുത്ത സാമ്പത്തികനഷ്ടത്തിനും, ഒരുപാട് മരണങ്ങൾക്കും ഇടയാക്കുന്നു.
Q

അഫ്‌ഗാനിൽ യുദ്ധം മൂലം പൊതുജീവിതം എങ്ങനെയാണ് ബാധിക്കപ്പെട്ടിരിക്കുന്നത് ?

A

സാഹചര്യം വളരെ മോശമാണ്. യുദ്ധം കാരണം എല്ലായിടവും ഭയവും ആശങ്കയുമാണ്. ആരും പുറത്തിറങ്ങുന്നതുപോലുമില്ല. പുറത്തു പോയി ജോലി ചെയ്തിരുന്നവർ വരെ ഇപ്പോൾ വീട്ടിൽ ഇരിക്കുകയാണ്. നഗരങ്ങളിലേക്ക് യുദ്ധം എത്തിയതുകാരണം അവർക്കെല്ലാം ജോലിക്ക് പോകാൻ പേടിയാണ്. ഭാവിയെക്കുറിച്ചുള്ള ആശങ്കയിലാണ് അവരെല്ലാം. ഇതൊരു ആഭ്യന്തര യുദ്ധമാണ്. രണ്ട് രാജ്യങ്ങൾ തമ്മിലുള്ള യുദ്ധമല്ല.

അവർ വീടുകളിൽ ജോലിയെടുത്താൽ മതിയെന്നായിരുന്നു. പഠിക്കാനോ, ജോലിക്ക് പോകാനോ അവകാശമില്ലായിരുന്നു. താലിബാൻ വീണ്ടും വരാനുള്ള സാധ്യത കാണുന്നതോടെ, സ്ത്രീകളുടെ കാര്യം എന്താകുമെന്ന് ഒരു പിടിയുമില്ല.
Q

യഥാർത്ഥത്തിൽ സ്ത്രീകളാണ് അഫ്ഗാനിസ്ഥാനിൽ കൂടുതൽ ദുരിതമനുഭവിക്കുന്നത്, എങ്ങനെയാണ് അവരുടെ മൊത്തത്തിലുള്ള ഒരു സാഹചര്യത്തെ താങ്കൾ നോക്കിക്കാണുന്നത്?

A

കഴിഞ്ഞ 2 പതിറ്റാണ്ടുകളായി അഫ്ഗാൻ സ്ത്രീകൾ വിവിധ ജോലികൾ ചെയ്തുവരികയാണ്. താലിബാൻ ഭരണത്തിന്റെ കീഴിൽ അവരെ പുറത്തിറങ്ങാൻ പോലും അനുവദിച്ചിരുന്നില്ല. അവർ വീടുകളിൽ ജോലിയെടുത്താൽ മതിയെന്നായിരുന്നു. പഠിക്കാനോ, ജോലിക്ക് പോകാനോ അവകാശമില്ലായിരുന്നു. താലിബാൻ വീണ്ടും വരാനുള്ള സാധ്യത കാണുന്നതോടെ, സ്ത്രീകളുടെ കാര്യം എന്താകുമെന്ന് ഒരു പിടിയുമില്ല.

ഇന്നത്തെ സാഹചര്യം 1996 ൽ നിന്നും വളരെ വ്യത്യസ്തമാണ്. സ്ത്രീകൾ ഇന്ന് വിദ്യാഭ്യാസമുള്ളവരാണ്, ജോലിയുള്ളവരാണ്. അതുകൊണ്ട് അവരോട് പുറത്തുപോകരുത് എന്നൊന്നും ഇനി പറയാൻ പറ്റില്ല. എന്താണ് സംഭവിക്കുക എന്ന് കണ്ടറിയേണ്ടിയിരിക്കുന്നു.

Q

മീഡിയകളിൽ ഇപ്പോൾ പലായനത്തിന്റെ ഒരുപാട് ചിത്രങ്ങൾ വരുന്നുണ്ട്. അതിർത്തിപ്രദേശങ്ങളിൽ നിന്നൊക്കെ ഒരുപാട് പേർ ഇപ്പോൾ പലായനം ചെയ്തുതുടങ്ങുന്നുണ്ട്. ഇവയെ താങ്കൾ എങ്ങനെയാണ് നോക്കികാണുന്നത്?

A

യുദ്ധം ഒരുപാട് കൂടിയിട്ടുണ്ട്. ദിവസവും ആയിരകണക്കിന് പേർ പലായനം ചെയുന്നു,അത്രയും പേർക്ക് വീടുകൾ നഷ്ടപ്പെടുന്നു. സാമ്പത്തികവും മാനുഷികവുമായ ഒരുപാട് നഷ്ടങ്ങൾ ജനങ്ങൾക്കീ യുദ്ധം വരുത്തിവെച്ചിട്ടുണ്ട്. അവർക്ക് എല്ലാം നഷ്ടപ്പെട്ടു. ഒരു ദിവസം തന്നെ എത്രയോ കുടുംബങ്ങൾ പലായനം ചെയ്യുകയാണ്. വലിയൊരു പ്രശ്നമാണത്. കാരണം ഈ കോവിഡ് കാലത്ത്, ചൂടുകാലത്ത്, വൈദ്യുതി പോലും ഇല്ലാതെയുള്ള അവസ്ഥ ബുദ്ധിമുട്ടാണ്. അവ വിശദീകരിക്കാൻ കഴിയില്ല. ഞാൻ നിസ്സഹായനാണ്.

Q

താങ്കളുടെ അഭിപ്രായത്തിൽ, അഫ്ഗാനിസ്ഥാന്റെ ഭാവി എന്തായിരിക്കും ?

A

ചിലപ്പോൾ കുറച്ച് മാസങ്ങൾക്ക് ശേഷം അഫ്ഗാൻ ഭരണകൂടവും താലിബാനും ഒരു വെടിനിർത്തൽ കരാറിൽ ഏർപ്പെട്ടേക്കാം. സാഹചര്യം ഇങ്ങനെത്തന്നെ തുടരുകയാണെങ്കിൽ, വലിയൊരു ദുരന്തത്തിലേക്ക് അവ നയിക്കും. സാഹചര്യം വളരെ സങ്കീർണ്ണമാണ്. ആർക്കും ഒന്നും പ്രവചിക്കാനാകില്ല.

ചില രാജ്യങ്ങൾക്ക് അഫ്ഗാൻ ജനത സമാധാനത്തോടെ ജീവിക്കുന്നത് ഇഷ്ടമല്ല. യഥാർത്ഥത്തിൽ അവർ അഫ്‌ഗാനിൽ ഒരു പ്രോക്സി യുദ്ധത്തിൽ ഏർപ്പെട്ടിരിക്കുകയാണ്. അവർക്ക് സമാധാനപരമായ ഒരു അഫ്ഗാനിസ്ഥാനിൽ യാതൊരു താല്പര്യവുമില്ല.

താലിബാന്റെ കയ്യിലുള്ള അഫ്ഗാൻ; കേരളത്തിലെ അഫ്ഗാൻ വിദ്യാർത്ഥി പറയുന്നു|INTERVIEW
അഫ്ഗാനില്‍ അമേരിക്ക പരാജയപ്പെട്ടോ?

Related Stories

No stories found.
logo
The Cue
www.thecue.in