കോവിഡ് ജെഎന്‍.1: ലോക്ക് ഡൗണ്‍ ഉടന്‍ വേണ്ട, ബേസിക് ഇമ്മ്യൂണിറ്റി ഇപ്പോള്‍ ഉണ്ട്

കോവിഡ് ജെഎന്‍.1: ലോക്ക് ഡൗണ്‍ ഉടന്‍ വേണ്ട, ബേസിക് ഇമ്മ്യൂണിറ്റി ഇപ്പോള്‍ ഉണ്ട്
Published on

കോവിഡ് ഒരു സൈക്ലിക്കല്‍ ഡിസീസ് ആണ്. എന്നുവെച്ചാല്‍ ഒരു ഇടവേളക്കുശേഷം വീണ്ടും വന്നുകൊണ്ടേയിരിക്കും. വീണ്ടും വരുമ്പോള്‍ അതിന് രൂപമാറ്റം സംഭവിച്ചിട്ടുണ്ടാകും. അതാണ് കോവിഡിന്റെ രീതി. ഇന്ത്യയെ സംബന്ധിച്ചിടത്തോളം നമ്മുടെ ലാസ്റ്റ് വേവ് എന്ന് പറയുന്നത് 2023 ഏപ്രില്‍ ആണ്. അന്ന് വലിയ രീതിയില്‍ അത് പടര്‍ന്ന് പിടിച്ചെങ്കിലും അധികംപേരെ അപായപ്പെടുത്താനോ ആശുപത്രിയില്‍ ആക്കാനോ സാധിച്ചിട്ടില്ല എന്നത് നല്ലൊരു കാര്യമാണ്. അതിനു തുടര്‍ച്ചയായിട്ടുള്ള മറ്റൊരു തരംഗമാണ് ഇപ്പോള്‍ ഉണ്ടായിട്ടുള്ളത്. ഏകദേശം ഡിസംബര്‍ തുടക്കം മുതലാണ് ഇതിന്റെ ഒരു കയറ്റം തുടങ്ങിയിട്ടുള്ളത്. 1% അതിനുശേഷം 9 % ഇപ്പോള്‍ ഡിസംബര്‍ മാസം എത്തി നില്‍കുമ്പോള്‍ 30% ആണ് ആ തോത്. അതായത് ഈ ഫ്‌ലുവീന് സമാനമായിട്ടുള്ള അല്ലെങ്കില്‍ ഇപ്രകാരമുള്ള ലക്ഷണങ്ങള്‍ ഉള്ള ടെസ്റ്റ് ചെയ്യുമ്പോള്‍ അതില്‍ മൂന്നില്‍ ഒരു ടെസ്റ്റ് പോസിറ്റീവ് ആകുന്നു. അത് ധാരാളം കമ്മ്യൂണിറ്റിയില്‍ ഉണ്ട്. മിക്കവരും തന്നെ ലക്ഷണങ്ങള്‍ ഇല്ലാത്തവരോ വെറും ജലദോഷം ഉള്ളവരോ ആണ്. ഡിസംബര്‍ ഹോളിഡേ സീസണ്‍ ആണ്. നിരവധിപേര്‍ പല രാജ്യത്തുനിന്നും അങ്ങോട്ടുമിങ്ങോട്ടും ഒക്കെ യാത്ര ചെയ്യുന്നതാണ്. ഇത് എവിടെ വരെ എത്തുമെന്ന് എത്രത്തോളം കൂടുമെന്നോ പറയാന്‍ പറ്റില്ല.

ഇപ്പോള്‍ ജപ്പാനില്‍ ഒമ്പത് ഫേസ് കഴിഞ്ഞു. ഒമ്പതാമത്തെ ഫേസ് കഴിഞ്ഞാല്‍ അതില്ലാതാകും എന്ന് നമുക്ക് വിശ്വസിക്കാന്‍ പറ്റില്ല. അതുകൊണ്ടുതന്നെ ഇതിങ്ങനെ തന്നെ പോകാനാണ് സാധ്യത. ഇതൊരു ഓള്‍ ന്യൂ ഡിസീസ് ആണ്. ഭൂലോകത്തേക്ക് പൊട്ടിവീണ ഒരു സംഗതിയാണ്. ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഗതി ഉണ്ടായി വരുന്നത്. അതുകൊണ്ടുതന്നെ അതിന്റേതായ ഒരു സ്ഥാനം കൊടുക്കേണ്ടിയിരിക്കുന്നു. അതിന്റെ രീതികള്‍ സൂക്ഷ്മമായി നിരീക്ഷിക്കുകയും വേണം. എന്നാല്‍ പേടിച്ചിരിക്കേണ്ടതില്ല. നല്ലതുപോലെ പഠിക്കേണ്ടിയിരിക്കുന്നു. അല്ലാതെ എനിക്ക് എല്ലാം അറിയാം എന്ന ധാര്‍ഷ്ട്യത്തോടെ നില്‍ക്കാന്‍ പാടില്ല. അത് ചില ഡോക്ടര്‍മാര്‍ക്ക് വന്നിട്ടുണ്ട്. ഈ സിറ്റുവേഷനും നമ്മള്‍ നിരീക്ഷിച്ചു കൊണ്ടിരിക്കണം. അതിന് കൃത്യമായ ടെസ്റ്റിംഗ് വേണം. അതിന്റെ ഡേറ്റ ഷെയര്‍ ചെയ്യണം. മറ്റു രാജ്യങ്ങളുമായി നെറ്റ്വര്‍ക്ക് ഉണ്ടാകണം. അങ്ങനെയുള്ള ഒരു ലൈന്‍ അപ്പ് ആണ് വേണ്ടത്.

പുതിയ വകഭേദത്തിന്റെ സ്‌പ്രെഡ്ഡിംഗ് കപ്പാസിറ്റി കൂടുതലാണ്. കാരണം ഇതുവരെ അരങ്ങുവാണിരുന്നത് എക്‌സ് ബി ബി സീരീസില്‍പ്പെട്ട ഒമിക്രോണ്‍ ആയിരുന്നു. കോവിഡിന്റെ 2021 മുതലുള്ള ഒരു വകഭേദമാണ് ഒമിക്രോണ്‍. ഇതിന്റെ ഉപശാഖയാണ് എക്‌സ് ബി ബി. ഇന്ത്യയില്‍ ഉള്‍പ്പെടെയുള്ള പല രാജ്യങ്ങളിലും ഡോമിനേറ്റ് ചെയ്തിരുന്നത് 99 ശതമാനവും ഇതുതന്നെയായിരുന്നു. കേരളത്തില്‍ നിന്ന് ധാരാളം ജിനോമിക്‌സുകള്‍ ഏപ്രില്‍ മാസം സബ്മിറ്റ് ചെയ്തിട്ടുണ്ട്. അതില്‍ എല്ലാം എക്‌സ് ബി ബി തന്നെയാണ് കണ്ടെത്തിയത്. ഈ എക്‌സ് ബി ബി അരങ്ങു വാണിരുന്ന ഒരു കാലഘട്ടത്തില്‍ മറികടന്ന് അതിനെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി അതിന്റെ സ്ഥാനം ഏറ്റെടുക്കുകയാണ്. അതുകൊണ്ടുതന്നെ വ്യാപനശേഷി വളരെയധികം കൂടുതലാണിതിന്.

ഇപ്പോള്‍ തല്‍ക്കാലം ഇത് വ്യാപിക്കുന്നത് അത്യാവശ്യം ആരോഗ്യമുള്ള ചെറുപ്പക്കാരിലാണ്. ചെറുപ്പക്കാരെന്ന് ഉദ്ദേശിക്കുന്നത് വാര്‍ദ്ധക്യത്തിലേക്ക് കടക്കാത്തവരെയാണ്. അവരില്‍ പൊതുവേ ഒറിജിനൽ കോവിഡ് മരണ നിരക്ക് കുറവായിരുന്നു. 40 വയസ്സിനു മുകളിലേക്കുള്ളവര്‍ക്കാണ് മരണനിരക്ക് കൂടിയിരുന്നത്. അത് ബയോളജിക്കല്‍ ഡിഫറന്‍സ് ആണ്. ഇപ്പോള്‍ ഈ സീരിസ് കണ്ടുവരുന്നത് ചെറുപ്പക്കാരിലാണ്. അവരാണ് കൂടുതല്‍ സഞ്ചരിക്കുന്നത്. അവരിലുള്ള രോഗസ്വഭാവം അത്ര സീരിയസ് ആയിട്ടുള്ളതല്ല. ആശുപത്രി അഡ്മിഷന്‍ വേണ്ട രീതിയിലുള്ള രോഗമല്ല അവരില്‍ കണ്ടുവരുന്നത്. മൂക്കൊലിപ്പ്, തൊണ്ട വേദന സൈനസൈറ്റിസ് ഇതെല്ലാം ആണ് ലക്ഷണങ്ങള്‍. പക്ഷേ ഇനി അടുത്ത സ്റ്റേജില്‍ ഇവര്‍ വീട്ടില്‍ ചെന്ന് പ്രായമുള്ളവരോ മറ്റുള്ളവരുമോ ആയി ഇടപഴകുമ്പോള്‍ അവരില്‍ അനുബന്ധ രോഗങ്ങള്‍ ധാരാളമുണ്ടാകും. അതുകൊണ്ട് തന്നെ അവരെ ഇത് നന്നായി ബാധിച്ചേക്കാം. പ്രായം ചെന്ന ഒരാളെ കാണുമ്പോള്‍ പലപ്പോഴും നമ്മള്‍ മറന്നു പോകുന്നത് പലര്‍ക്കും അതിജീവിക്കാന്‍ സാധിക്കാത്ത പലതരത്തിലുള്ള അസുഖങ്ങളെ അതിജീവിച്ചാണ് അവര്‍ ആ പ്രായത്തിലെത്തുന്നത്. അങ്ങനെയുള്ളവരിലേക്ക് ഈ വൈറസ് ചെന്നുപ്പെടുമ്പോള്‍ അവര്‍ക്ക് ആള്‍റെഡി ഉള്ള ചില അനുബന്ധ രോഗങ്ങള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അപ്പോള്‍ അവരില്‍ കുറച്ചു പേരെങ്കിലും ഹോസ്പിറ്റലില്‍ ആയേക്കാം. അതില്‍ കുറച്ചുപേര്‍ക്ക് വഷളാകാനുള്ള സാധ്യതയും കാണുന്നുണ്ട്. അപ്പോള്‍ പല സ്റ്റേജ് ആയിട്ടാണ് ഈ അസുഖം വരാന്‍ പോകുന്നത്. അതുകൊണ്ടാണ് നമ്മുടെ ആരോഗ്യവകുപ്പും കേന്ദ്രമന്ത്രാലയവും ഊര്‍ജ്ജിതമായി ചില തടകള്‍ ഇടുന്നത്. അല്ലാതെ ആളുകളെ ഭയപ്പെടുത്താന്‍ വേണ്ടിയല്ല.

ഇനിയൊരു ലോക്ക് ഡൗണ്‍ ഉണ്ടാകുമോ?

ലോക്ക്ഡൗണ്‍നെ പറ്റി ചിന്തിക്കേണ്ട ആവശ്യമില്ല. ലോക്ക് ഡൗണ്‍ ഉണ്ടാവാനുള്ള സാഹചര്യം മറ്റൊന്നായിരുന്നു. അന്ന് മനുഷ്യരാശിക്ക് ഈ രോഗവുമായി യാതൊരു ഇമ്മ്യൂണ്‍ മെമ്മറിയുമുണ്ടായിരുന്നില്ല. നമ്മുടെ ഇമ്മ്യൂണ്‍ സിസ്റ്റത്തിനും യാതൊരു മെമ്മറിയും ഇല്ല. അതുകൊണ്ടുതന്നെ 'This virus got free run ,it just caused carnage in millions of people '. അന്ന് ഇതിന് യാതൊരു വിധത്തിലുള്ള ചികിത്സയും ലഭ്യമായിരുന്നില്ല. പലതും പരീക്ഷിക്കപ്പെട്ടിരുന്നു. എങ്കിലും കാര്യമായിട്ടുള്ള ഡെവലപ്‌മെന്റ് ഏറെ മാസത്തേക്ക് ഉണ്ടായിരുന്നില്ല. ആ ചികിത്സകള്‍ ചിട്ടപ്പെടുത്തി എടുക്കാനും കാര്യങ്ങളൊക്കെ പഠിച്ചെടുക്കാനും സമയം തരുക എന്നത് മാത്രമായിരുന്നു ലോക്ക് ഡൗണ്‍ കൊണ്ട് ഉദ്ദേശിച്ചത്. ലോക്ഡൗണ്‍ ഉണ്ടെങ്കില്‍ ഇതിന് സ്‌പ്രെഡ് കുറയ്ക്കാന്‍ സാധിക്കും എന്നും മരണം കുറയ്ക്കാന്‍ സാധിക്കും എന്നും ഉള്ള സാഹചര്യത്തിലാണ് ഇതേര്‍പെടുത്തിയത്. അല്ലാതെ ഈ ഒരു സ്റ്റേജില്‍ എല്ലാവരും വാക്‌സിനേറ്റഡ് ആണ്. നമ്മള്‍ക്ക് പലരിലും രോഗം വന്നു പോയിട്ടുണ്ട്. അതുകൊണ്ടുതന്നെ നമുക്ക് ഒരു ബേസിക് ലെവല്‍ ഓഫ് ഇമ്മ്യൂണിറ്റി ഉണ്ട്. തടുക്കാന്‍ സാധിച്ചില്ലെങ്കിലും വന്നാലും നേരിടാനുള്ള ഇമ്മ്യൂണിറ്റി നമുക്കുണ്ട്. അതുകൊണ്ട്തന്നെ ഇങ്ങനെ ഒരു സാഹചര്യത്തില്‍ ലോക്ക് ഡൗണ്‍ എന്ന ഒരു ചിന്ത പോലും നമുക്കില്ല. ഇനി അടുത്ത ഒരു ജനിതകമാറ്റം ഉണ്ടായി തീവ്ര സ്വഭാവമുള്ള ഒരു വേരിയന്റാണ് സൃഷ്ടിക്കപ്പെടുന്നത്. നമ്മള്‍ ആ സമയത്ത് അതിനെപ്പറ്റി ചിന്തിച്ചാല്‍ മതി. ഇപ്പോള്‍ ഈ വേരിയന്റിനെ സ്വഭാവം മുന്‍പത്തെ എക്‌സ് ബി ബി യുടെ പോലെയാണെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെ ഒരു ഭയാനകമായ അവസ്ഥ സമൂഹത്തില്‍ നിലവില്‍ ഉണ്ടാവുന്നില്ല.

Related Stories

No stories found.
logo
The Cue
www.thecue.in