അഫ്ഗാനില്‍ നിന്ന് അമേരിക്കന്‍ സൈന്യം പൂര്‍ണമായും പിന്‍വാങ്ങിയ വാര്‍ത്ത മാധ്യമം ദിനപത്രം റിപ്പോര്‍ട്ട് ചെയ്ത രീതി വലിയ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. 'അധിനിവേശം ഒഴിഞ്ഞു സ്വതന്ത്ര അഫ്ഗാന്‍' എന്നായിരുന്നു തലക്കെട്ട്. എന്നാല്‍ താലിബാന്‍ അഫ്ഗാന്‍ പിടിച്ചടക്കിയതോടെ അഭയാര്‍ത്ഥികളായി മാറിയ, ക്യാമ്പുകളില്‍ ദുരിത പൂര്‍ണമായ ജീവിതം നയിക്കുന്ന ജനതയെക്കുറിച്ച് പറയുകയാണ് ഹിജാസ് അഹമ്മദ്.
മറിയം നൗജ എന്ന 25കാരി, കാബൂള്‍ ഹോസ്പിറ്റലിലെ നഴ്‌സ് ആണ്. 4 മാസം ഗര്‍ഭിണിയാണ്. വെളുത്തു സുന്ദരിയായ അവളുടെ കണ്ണുകള്‍ കരഞ്ഞു കലങ്ങി തളര്‍ന്നു. ആദ്യം മിണ്ടാതെ ഇരുന്ന അവള്‍ പതുക്കെ എന്നോട് സംസാരിച്ചു തുടങ്ങി. അവളുടെ ആദ്യ ചോദ്യം എന്റെ നാട് എവിടെയെന്നാണ്. ഇന്ത്യയെന്ന് പറഞ്ഞപ്പോള്‍ അവളുടെ മുഖത്തു വലിയൊരു ആശ്വസം എനിക്ക് കാണാനായി. ഈ ചോദ്യം ഞാന്‍ പിന്നെ പലരില്‍ നിന്നും കേട്ടു.
അവള്‍ പറഞ്ഞു തുടങ്ങി. ' കുഞ്ഞിന് മൂന്നാലു ദിവസമായി അനക്കമില്ല. എന്തെങ്കിലും പറ്റിയോ എന്ന് അറിയില്ല. എയര്‍പോര്‍ട്ടില്‍ നിന്നും അല്പം അകലെയായിരുന്നു വീട്. എയര്‍പോര്‍ട്ടിലേക്ക് വരുംവഴി കുടുംബത്തെ താലിബാന്‍ തടഞ്ഞു നിര്‍ത്തി. ഭര്‍ത്താവ് അമേരിക്കന്‍ പട്ടാളത്തിനൊപ്പം
ഇന്റെര്‍ലൊകേറ്റര്‍ ആയിരുന്നു (പഷ്തോ ഭാഷ ഇംഗ്ലീഷിലേക്കും തിരിച്ചും തര്‍ജ്ജമ ചെയ്യുന്ന ജോലി). ഒരു കുഞ്ഞടക്കമുള്ള കുടുംബത്തെ ഒരു ദിവസം മുഴുവന്‍ അവര്‍ തടഞ്ഞുവെച്ചു. ഭര്‍ത്താവിന്റെ മുതുകത്തു വടികള്‍ കൊണ്ടും തോക്കുകള്‍ കൊണ്ടും മര്‍ദിച്ചു. ഞങ്ങള്‍ ഇഴഞ്ഞാണ് എയര്‍പോര്‍ട്ടില്‍ എത്തിയത് എന്ന് വേണമെങ്കില്‍ പറയാം. അത്രയ്ക്ക് നരകിച്ചു. പിന്നെ എയര്‍പോര്‍ട്ടില്‍ തിക്കും തിരക്കും. എന്റെ കുഞ്ഞിന് എന്തെങ്കിലും പറ്റിയോ എന്ന് അറിയില്ല. നാല് ദിവസത്തിനിടെ ആഹാരം കഴിച്ചത് രണ്ടു തവണ മാത്രം.'
ഇത് പറയുമ്പോള്‍ അവളുടെ കണ്ണുകള്‍ നിറഞ്ഞു ഒഴുകുന്നുണ്ടായിരുന്നു.
ഞാന്‍ കണ്ട അഫ്ഗാന്‍ അഭയാര്‍ത്ഥികളില്‍ ഏറിയ പങ്കും പ്രൊഫഷണല്‍സ് ആയിരുന്നു. തങ്ങളുടെ നാടിനെ കെട്ടിപ്പടുക്കാന്‍ നിന്ന, താലിബാന്റെ കൈകളില്‍ നിന്നും നാടിനെ രക്ഷിക്കാന്‍ പൊരുതിയ മനുഷ്യര്‍. ഡോക്ടര്‍, എന്‍ജിനീയറിംഗ് പ്രൊഫഷണല്‍സ്, മിലിട്ടറി ഉദ്യോഗസ്ഥര്‍,പോലിസ് ഉദ്യോഗസ്ഥര്‍, പൈലറ്റ്, അഫ്ഗാന്‍ സര്‍ക്കാരിലെ ഉയര്‍ന്ന ഉഗ്യോഗസ്ഥര്‍, ജഡ്ജിമാര്‍, കോളേജ് പ്രൊഫസര്‍, വേള്‍ഡ് ബാങ്ക് അഫ്ഗാന്‍ പ്രൊജക്ടുകളില്‍ ജോലിചെയ്യുന്ന ഉദ്യോഗസ്ഥര്‍, കുക്ക്, ഡ്രൈവര്‍, മെക്കാനിക്ക് തുടങ്ങി, നിരവധി ആളുകള്‍. അതില്‍ പകുതിയോളം പെണ്‍കുട്ടികള്‍. കൂടാതെ ഒരുപാട് ഉമ്മമാരോടും സംസാരിച്ചു.
പതിറ്റാണ്ടുകള്‍ കൊണ്ട് നെയ്‌തെടുത്ത സ്വപ്നങ്ങളെ ഒറ്റയാഴ്ച്ചയില്‍ നഷ്ടപെടുത്തിയവരാണ് ഇവര്‍. മരിക്കാതിരിക്കാന്‍ വേണ്ടി എല്ലാം ഇട്ടെറിഞ്ഞു ഓടിയ മനുഷ്യര്‍. അവരോട് ആരും ചെന്ന് സ്വാതന്ത്യത്തിന്റെ കഥ വിളമ്പരുത്.
മുഹമ്മദെന്ന പതിനൊന്നുകാരനുണ്ട് അഭയാര്‍ത്ഥി ക്യാംപില്‍. എപ്പോഴും ചിരിയാണ് അവന്റെ മുഖത്ത്. അവന്റെ വയറില്‍ വെടിയുണ്ട തുളച്ചുകയറി പിന്നിലൂടെ പോയി. വയറിന്റെ താഴെ ഇടതു ഭാഗത്തും, പിന്നിലും വെടിയുണ്ട കൊണ്ടുള്ള മുറിവുണ്ട്. നെഞ്ചിനു താഴെ മുതല്‍ അടിവയറുവരെ ശസ്ത്രക്രിയ നടത്തി തുന്നികെട്ടിയ മുറിവും. വയറിന്റെ താഴെ ഇടതു ഭാഗത്തെ മുറിവിന് അണുബാധയുണ്ടായിട്ടുണ്ട്. ഇപ്പോഴും ഓരോന്ന് ചോദിക്കുമ്പോള്‍ അവന്‍ ചിരിക്കും.
അവന്റെ അച്ഛന്‍ പട്ടാളത്തില്‍ ആയിരുന്നു. താലിബാന്‍ അധികാരത്തില്‍ വന്നപ്പോള്‍ അച്ഛനെ കൊല്ലാന്‍ വന്നു. താലിബാനികള്‍ വീട്ടില്‍ വന്നപ്പോള്‍ അച്ഛനെ കണ്ടില്ല, അങ്ങനെ അവര്‍ ഈ 11കാരനെ വെടിവെച്ചു. ഭാഗ്യത്തിന് ഒരു ഉണ്ട മാത്രമേ കൊണ്ടുള്ളൂ.
എവിടെയാണ് താലിബാന്‍ മാറിയത്? ഇങ്ങനെ പല അനുഭവങ്ങളും ഇപ്പോഴും ഉള്ളത് കൊണ്ടാണ് താലിബാന്‍ മാറ്റത്തിന്റെ കാര്യം പറയുമ്പോഴും അഫ്ഗാന്‍ പൗരന്മാര്‍ അത് വിശ്വസിക്കാത്തത്.
അമേരിക്കന്‍ ഫ്‌ളൈറ്റിന്റെ ചിറകില്‍ കയറി മരിച്ചുപോയ മനുഷ്യരുണ്ടല്ലോ, അവര്‍ വിഡ്ഢികള്‍ അല്ല. നാഷണല്‍ പ്ലേയറും, എന്‍ജിനീറും തുടങ്ങി അവരും വിവരം ഉള്ള മനുഷ്യര്‍ തന്നെയാണ്. താലിബാനിനെ പേടിച്ചു മരിക്കാതിരിക്കാന്‍ ഓടിയതാണ്. അല്പം ജീവന്‍ ഉണ്ടെങ്കില്‍ എങ്ങനെയെങ്കിലും എവിടെയെങ്കിലും പോയി ജീവിക്കാം എന്ന് കരുതി മരിച്ചവര്‍.
എല്ലാവരെയും പേടിപ്പിക്കുന്ന ഒരു ഘടകം തസ്‌കര ( TAZKARA )യിലെ മുഴുവന്‍ വിവരങ്ങളും താലിബാന് കിട്ടി എന്നതാണ്. TAZKARA എന്നത് അഫ്ഗാനിസ്ഥാനിലെ ബയോമെട്രിക് നാഷണല്‍ ഐഡി കാര്‍ഡ് (Biometric national ID )ആണ്. ഓരോ പൗരനും എവിടെയാണ് ജോലിചെയ്യുന്നത്, സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ ആണോ, പോലീസുകാര്‍ ആണോ എന്ന് വേണ്ട എല്ലാം ഇതില്‍ ഉണ്ട്. ഇത് അനുസരിച്ചു കൊല്ലേണ്ടവരെയും പീഡിപ്പിക്കേണ്ടവരെയും എളുപ്പത്തില്‍ കണ്ടെത്തി നടപ്പാക്കാന്‍ താലിബാന് കഴിയും. അവര്‍ മാറിയെന്നു പറയുമ്പോഴും ഇപ്പോഴും കൊല്ലും എന്ന് അറിയിപ്പുകള്‍ നേരത്തെ തന്നെ പലരെയും തേടി വരുന്നുണ്ട്.
അഫ്ഗാനിയായ ഡോക്ടറാണ് ഡോ. മലീഹ. പ്രഗത്ഭയായ സര്‍ജ്ജന്‍. മലിഹയെ അടക്കം ആശുപത്രിയിലെ 4 പേരെ കൊല്ലുമെന്ന് താലിബാന്‍ നോട്ടീസ് നല്‍കി.ചെയ്ത കുറ്റം മുന്‍പ് ഡോ. മലിഹ അഫ്ഗാന്‍ മിലിറ്ററിയുടെ മെഡിക്കല്‍ ടീമില്‍ ജോലിചെയ്തു. വിവരം കിട്ടിയ അന്ന് തുടങ്ങിയ ഓട്ടമാണ് ഈ സ്ത്രീ.
അഫ്ഗാനിയായ ഡോക്ടറാണ് ഡോ. മലീഹ. പ്രഗത്ഭയായ സര്‍ജ്ജന്‍. മലിഹയെ അടക്കം ആശുപത്രിയിലെ 4 പേരെ കൊല്ലുമെന്ന് താലിബാന്‍ നോട്ടീസ് നല്‍കി.ചെയ്ത കുറ്റം മുന്‍പ് ഡോ. മലിഹ അഫ്ഗാന്‍ മിലിറ്ററിയുടെ മെഡിക്കല്‍ ടീമില്‍ ജോലിചെയ്തു. വിവരം കിട്ടിയ അന്ന് തുടങ്ങിയ ഓട്ടമാണ് ഈ സ്ത്രീ.
പത്തു ദിവസം മുന്‍പ് ബോംബ് സ്‌ഫോടനത്തില്‍ നിന്നും ഭാഗ്യത്തിന് രക്ഷപെട്ടു. വലതു കാലിന്റെ തുടയില്‍ പൊള്ളലേറ്റു. കാബൂള്‍ എയര്‍പോര്‍ട്ടില്‍ ഉണ്ടായ തിക്കിലും തിരക്കിലും വലത് കണ്ണിന് ഗുരുതര പരുക്ക് പറ്റി. ഈ മനുഷ്യരൊക്കെ എങ്ങനെയാണ് താലിബാന്റെ മാറ്റത്തെ കുറിച്ചും അഫ്ഗാന്റെ സ്വാതന്ത്ര്യത്തെ കുറിച്ചും വിശ്വസിക്കുക.
അഫ്ഗാനിസ്ഥാന്‍ പട്ടാളക്കാരായ നിരവധി പേരെ കണ്ടു. ആദ്യ ചോദ്യം നിങ്ങള്‍ ഏതു നാട്ടുകാരന്‍ ആണെന്ന്. ഇന്ത്യ എന്ന് പറയുമ്പോള്‍ അവര്‍ക്കു സന്തോഷവും അടുപ്പവും ഉണ്ട്. 'ഹം ദോസ്ത്' എന്ന് പറഞ്ഞു തുടങ്ങും. പാകിസ്ഥാനാണ് ഞങ്ങളുടെ നാടിനെ നശിപ്പിച്ചത് എന്നും അവരോടുള്ള അടങ്ങാത്ത ദേഷ്യവും പറഞ്ഞു തീര്‍ക്കും.
പട്ടാളത്തിന് എന്താണ് പറ്റിയത് എന്ന ചോദ്യത്തിനും കൃത്യമായ മറുപടി ഉണ്ട്. 'ഞങ്ങള്‍ താലിബാനെ തോല്‍പിക്കാന്‍ കരുത്തുള്ളവര്‍ ആയിരുന്നു. ആയുധങ്ങളും, അംഗങ്ങളും, മനസും ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. നാടിനു വേണ്ടി മരിക്കാന്‍ തന്നെ മനസുമായി പോരാടിയ ഞങ്ങളെ അഫ്ഗാന്‍ സര്‍ക്കാര്‍ ആണ് തോല്പിച്ചത്.
പട്ടാളത്തിന് എന്താണ് പറ്റിയത് എന്ന ചോദ്യത്തിനും കൃത്യമായ മറുപടി ഉണ്ട്. 'ഞങ്ങള്‍ താലിബാനെ തോല്‍പിക്കാന്‍ കരുത്തുള്ളവര്‍ ആയിരുന്നു. ആയുധങ്ങളും, അംഗങ്ങളും, മനസും ഞങ്ങള്‍ക്ക് ഉണ്ടായിരുന്നു. നാടിനു വേണ്ടി മരിക്കാന്‍ തന്നെ മനസുമായി പോരാടിയ ഞങ്ങളെ അഫ്ഗാന്‍ സര്‍ക്കാര്‍ ആണ് തോല്പിച്ചത്. ഒറ്റ ദിവസം നമുക്ക് മുകളില്‍ ഉള്ള ഉദ്യോഗസ്ഥരില്‍ നിന്നും നിര്‍ദേശങ്ങള്‍ കിട്ടാതെയായി. എന്താണ് ചെയ്യേണ്ടത് എന്നുള്ള വിവരങ്ങള്‍ വരുന്നില്ല. ഇത്രയും നാള്‍ നാട് കാക്കാന്‍ താലിബാനികളെ കൊന്നിട്ടുണ്ട്. ആ പക അവരില്‍ കാണും. ഞങ്ങളെ അവരുടെ മുന്നില്‍ ഇട്ടുകൊടുത്തു സര്‍ക്കാര്‍ മുങ്ങി. അവിടെ ആത്മ വിശ്വാസം ചോര്‍ന്നു ഞങ്ങള്‍ തോറ്റുപോയി' പട്ടാളക്കാര്‍ പറഞ്ഞു.
ഇവിടുത്തെ എന്റെ ഏറ്റവും അടുത്ത സുഹൃത്ത് യമ അമീന്‍ ആണ്. കോളേജ് വിദ്യാത്ഥിയാണ്. അച്ഛനെ പോലെ രാഷ്ടീയം ആയിരുന്നു പ്രിയം. അച്ഛന്‍ മുഹമ്മദ് റഹിം അമിന്‍, ബാറക്കി ബര്‍കയുടെ മുന്‍ ഡിസ്ട്രിക്ട് ഗവര്‍ണര്‍, chairman's adviser at high council of national reconciliation നാണ്. താലിബാന്റെ കൈകളാല്‍ കൊല്ലപ്പെടേണ്ടവരുടെ ലിസ്റ്റില്‍ മുന്നില്‍ അദേഹവുമുണ്ട്. അച്ഛനെ പോലെയാകണം എന്ന സ്വപ്‌നവും, വീടും അവിടത്തെ കാഴ്ചകളും യമ എനിക്ക് കാട്ടിത്തന്നു.
എയര്‍പോര്‍ട്ടില്‍ എത്തുംമുന്‍പ് ചെറിയ ആക്രമണത്തില്‍ യമയുടെ തലപൊട്ടി.
അല്പം ഗുരുതരം ആയെങ്കിലും ഇപ്പോള്‍ കുറവുണ്ട്. ഇനി ജീവിതം എങ്ങനെയെന്ന് അറിയില്ല. എവിടെ ആണേലും തോക്കും വെടിയൊച്ചയുമില്ലാതെ സമാധാനത്തോടെ കഴിയണമെന്നാണ് എന്റെ ആഗ്രഹം.
ഒമര്‍ ഗുല്‍ സ്താനിക്‌സായി എന്ന പൈലറ്റ് പറഞ്ഞ വാക്കുകള്‍ കൃത്യമായ നിരീക്ഷണമായി എനിക്ക് തോന്നി,
'അഫ്ഗാന്‍ സര്‍ക്കാരും , അമേരിക്കയും അഫ്ഗാനിസ്ഥാന്‍ പൗരന്മാരെ താലിബാന് വിറ്റു. അല്ലെങ്കില്‍ വഞ്ചിച്ചു. മരിച്ചു പോയവര്‍ക്കും കൊല്ലപെടുന്നവര്‍ക്കും സമാധാനം ഉണ്ടാകും. ജീവിക്കുന്നവര്‍ക്ക് നരകത്തില്‍ ആയുസ് തീര്‍ക്കാം. കാബൂള്‍ അല്ലാതെ ഉള്‍നാടുകളിലെ കുട്ടികള്‍ സ്‌കൂളുകളില്‍ പോയിരുന്നെങ്കില്‍ അഫ്ഗാനിസ്ഥാന്റെ തലവര മറ്റൊന്ന് ആകുമായിരുന്നു'
അങ്ങനെ എത്രയോ മനുഷ്യര്‍!
ഇവരൊന്നും കാണേണ്ട, ഈ വെറൈറ്റി സ്വാതന്ത്ര്യതലകെട്ട്