ആ ഡിവിഡിയില്‍ എന്റെ ജീവിതം മാറ്റിമറിച്ച നടന്‍, ഇര്‍ഫാനെ കണ്ടില്ലായിരുന്നെങ്കില്‍ ഇവിടെ എത്തില്ലായിരുന്നു

fahadh faasil
fahadh faasil
Published on

കുറേ വര്‍ഷങ്ങള്‍ക്ക് മുന്‍പ്, സത്യമായും വര്‍ഷം ഓര്‍ക്കുന്നില്ല,അമേരിക്കയില്‍ വിദ്യാര്‍ത്ഥിയായിരിക്കുമ്പോഴാണത്. ക്യാംപസില്‍ കഴിഞ്ഞിരുന്ന എനിക്ക് ഇന്ത്യന്‍ സിനിമകള്‍ കാണാന്‍ അവസരമുണ്ടായിരുന്നില്ല. അതുകൊണ്ട് ഞാനും എന്റെ സുഹൃത്ത് നികുഞ്ജും ക്യാംപസിന് അടുത്തുള്ള ഒരു പാകിസ്താനിയുടെ കടയില്‍ പോയി വാരാന്ത്യങ്ങളില്‍ ഇന്ത്യന്‍ സിനിമകളുടെ ഡിവിഡി വാടകയ്ക്ക് എടുക്കുമായിരുന്നു. അത്തരത്തില്‍ ഒരിക്കല്‍ ഖാലിദ് ഭായിയുടെ കടയില്‍ പോയപ്പോള്‍ അദ്ദേഹം 'യൂ ഹോതാ തൊ ക്യാ ഹോത' എന്ന സിനിമ നിര്‍ദേശിച്ചു. ആ ചിത്രം നസറുദ്ദീന്‍ ഷാ സംവിധാനം ചെയ്തതാണ് എന്നതാണ് ഞാന്‍ ആദ്യം ശ്രദ്ധിച്ച കാര്യം. വാരാന്ത്യ ഷോയ്ക്കായി ആ ഡിവിഡിയെടുക്കാന്‍ ഞാന്‍ തീരുമാനിച്ചു. അന്ന് രാത്രി, സിനിമ തുടങ്ങി കുറച്ച് മിനിട്ടുകള്‍ പിന്നിട്ടപ്പോള്‍ സലിം രാജബാലി എന്നൊരു കഥാപാത്രം സ്‌ക്രീനിലെത്തി.അതാരാണെന്ന് ഞാന്‍ നികുഞ്ജിനോട് ചോദിച്ചു. തീവ്രതയോടെ,സ്റ്റൈലിഷ് ആയി മനോഹരമായി അഭിനയിക്കുന്ന അഭിനേതാക്കളുണ്ട്. എന്നാല്‍ സ്‌ക്രീനില്‍ അത്രയേറെ ഒറിജിനലായി ഒരു നടനെ ആദ്യമായാണ് കാണുന്നത്. അദ്ദേഹത്തിന്റെ പേര് ഇര്‍ഫാന്‍ ഖാനെന്നായിരുന്നു.

yuh hota toh kya hota
yuh hota toh kya hota
അദ്ദേഹം അഭിനയിക്കുന്നുണ്ടെങ്കില്‍ ഞാന്‍ ആ സിനിമയുടെ ആഖ്യാനത്തില്‍ കാര്യമായി ശ്രദ്ധ പതിപ്പിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍, അഭിനയം വളരെ എളുപ്പത്തിലുള്ള ഒന്നാണെന്ന് തോന്നിപ്പിച്ചെങ്കിലും ഞാന്‍ പറ്റിക്കപ്പെടുകയായിരുന്നു. ഇര്‍ഫാന്‍ ഖാനെ കൂടുതല്‍ അറിയുന്നതിനിടെ, സിനിമയില്‍ അഭിനയിക്കാനായി എഞ്ചിനീയറിംഗ് പഠനം നിര്‍ത്തി ഇന്ത്യയിലേക്ക് മടങ്ങാന്‍ ഞാന്‍ തീരുമാനിച്ചു.
Irrfan Khan in The Namesake (2006)
Irrfan Khan in The Namesake (2006)

ഞാന്‍ അദ്ദേഹത്തെ ശ്രദ്ധിക്കാന്‍ ഒരു പക്ഷേ വൈകിയിട്ടുണ്ടാകും. എന്നാല്‍ ലോകത്തിന് അദ്ദേഹത്തെ കണ്ടെത്താന്‍ അധികസമയം വേണ്ടിയിരുന്നില്ല. ജുംപാ ലാഹിരിയുടെ നെയിംസേക് എന്ന പുസ്തകം സിനിമയാക്കിയപ്പോള്‍ അശോകേ എന്ന കഥാപാത്രമായി ഇര്‍ഫാനെത്തിയതില്‍ ഇന്ത്യന്‍ സമൂഹം ആവേശിതരായി. ഒരു പാട്ട് പ്രസിദ്ധമാകുന്നത് പോലെയായിരുന്നു ഇര്‍ഫാന്‍ ഖാന്റെ വളര്‍ച്ച. എല്ലാവരും അത് പാടുകയും അനുഭവിക്കുകയും ചെയ്യുന്നു. ഞാന്‍ അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടുകൊണ്ടേയിരുന്നു. അദ്ദേഹത്തിന്റെ പ്രകടനം കണ്ട് പലപ്പോഴും കഥാവിവരണത്തില്‍ നിന്നും തെന്നിമാറിയിട്ടുണ്ട്. അല്ലെങ്കില്‍ അദ്ദേഹം അഭിനയിക്കുന്നുണ്ടെങ്കില്‍ ഞാന്‍ ആ സിനിമയുടെ ആഖ്യാനത്തില്‍ കാര്യമായി ശ്രദ്ധ പതിപ്പിച്ചിരുന്നില്ല. അദ്ദേഹത്തിന്റെ പ്രകടനങ്ങള്‍, അഭിനയം വളരെ എളുപ്പത്തിലുള്ള ഒന്നാണെന്ന് തോന്നിപ്പിച്ചെങ്കിലും ഞാന്‍ പറ്റിക്കപ്പെടുകയായിരുന്നു. ഇര്‍ഫാന്‍ ഖാനെ കൂടുതല്‍ അറിയുന്നതിനിടെ, സിനിമയില്‍ അഭിനയിക്കാനായി എഞ്ചിനീയറിംഗ് പഠനം നിര്‍ത്തി ഇന്ത്യയിലേക്ക് മടങ്ങാന്‍ ഞാന്‍ തീരുമാനിച്ചു.

കഴിഞ്ഞ 10 വര്‍ഷമായി ഞാന്‍ അഭിനയിക്കുകയോ അതിന് ശ്രമിക്കുകയോ ചെയ്യുന്നുണ്ട്. ഞാന്‍ ഒരിക്കലും ഇര്‍ഫാന്‍ ഖാനെ കണ്ടിട്ടില്ല. എന്നാല്‍ സിനിമകളില്‍ അഭിനേതാക്കളുള്‍പ്പെടെ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നവരോട് ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ എനിക്ക് ഭാഗ്യമുണ്ടായി. വിശാല്‍ ഭരദ്വാജിനെ കണ്ടപ്പോള്‍ ഞാന്‍ ആദ്യം പറഞ്ഞത് മഖ്ബൂലിനെക്കുറിച്ചാണ്. സ്വന്തം നാട്ടില്‍ സുഹൃത്ത് ദുല്‍ഖര്‍ സല്‍മാന്‍ അദ്ദേഹത്തോടൊപ്പം അഭിനയിച്ചപ്പോഴും തിരക്കേറിയ ഷെഡ്യൂളുകള്‍ കാരണം അദ്ദേഹത്തെ കാണാനായില്ല. എന്തുകൊണ്ടാണ് ഞാന്‍ തിരക്കിട്ട് അവിടെ എത്താതിരുന്നതെന്ന് ഇപ്പോഴും വിശ്വസിക്കാനാകുന്നില്ല. അദ്ദേഹത്തെ കണ്ട് കൈകൊടുക്കാത്തതില്‍ ഇപ്പോള്‍ ദുഖിക്കുന്നു. ബോംബെയില്‍ പോയി അദ്ദേഹത്തെ കാണേണ്ടതായിരുന്നു.

കുറ്റമറ്റ ഒരു കലാകാരനെയാണ് രാജ്യത്തിന് നഷ്ടമായത്. കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമുണ്ടായ നഷ്ടം മാത്രമേ എനിക്കിപ്പോള്‍ ചിന്തിക്കാനാകുന്നുള്ളൂ. അദ്ദേഹത്തിന്റെ വിയോഗത്തില്‍ ശൂന്യത നേരിടുന്ന ചലച്ചിത്രകാരന്‍മാരെയും എഴുത്തുകാരെയും ഓര്‍ത്ത് സങ്കടമുണ്ട്. അദ്ദേഹത്തെ മതിയായ അളവില്‍ നമുക്ക് ലഭിച്ചില്ല. ഇന്ന് എന്റെ ഭാര്യ മുറിയിലേക്ക് കുതിച്ചെത്തി ഈ വിവരം പറഞ്ഞപ്പോള്‍ ഞാന്‍ ഞെട്ടിയെന്ന് പറഞ്ഞാല്‍ അത് കള്ളമാകും. എന്തെന്നാല്‍ ഞാന്‍ എന്തായിരുന്നോ ചെയ്ത് കൊണ്ടിരുന്നത് അത് തുടരുകയായിരുന്നു. ദിവസം മുഴുവന്‍ അദ്ദേഹത്തെക്കുറിച്ചുതന്നെ ചിന്തിച്ചുകൊണ്ടിരുന്നു. ഞാനും എന്റെ കരിയറും അദ്ദേഹത്തോട് കടപ്പെട്ടിരിക്കുന്നു. ആ ഡിവിഡി എടുത്ത്, എന്റെ ജീവിതം മാറ്റിമറിച്ച ആ നടനെ കണ്ടില്ലായിരുന്നെങ്കില്‍ ഞാന്‍ ഇത്ര ദൂരം എത്തുമായിരുന്നില്ല. താങ്കള്‍ക്ക് നന്ദി.

Related Stories

No stories found.
logo
The Cue
www.thecue.in