കോഴിക്കൂട് പോലെ കെട്ടിടമുണ്ടാക്കി റിസോര്‍ട്ട്-ഹോം സ്റ്റേ ബോര്‍ഡ് വച്ച കഴുത്തറപ്പന്‍മാരെ സൂക്ഷിക്കണം

കോഴിക്കൂട് പോലെ കെട്ടിടമുണ്ടാക്കി റിസോര്‍ട്ട്-ഹോം സ്റ്റേ ബോര്‍ഡ് വച്ച കഴുത്തറപ്പന്‍മാരെ സൂക്ഷിക്കണം
Published on

വയനാട്ടിൽ കാട്ടാനയുടെ ആക്രമണത്തിൽ വിനോദ സഞ്ചാരത്തിനെത്തിയ യുവതി മരിച്ചത് ഏവരെയും ഞെട്ടിപ്പിച്ച വാർത്തയാണ്.കൊവിഡ് നിയന്ത്രണങ്ങൾ നീങ്ങി വിനോദ സഞ്ചാര കേന്ദ്രങ്ങൾ സജീവമാകുന്ന വേളയിലാണ് ഇത്തരമൊരു ദുരന്തം ഉണ്ടായിരിക്കുന്നത്. വിനോദ സഞ്ചാരികളുടെയും അധികൃതരുടെയും കണ്ണു തുറപ്പിക്കേണ്ടതാണ് കണ്ണൂർ ചേലേരി സ്വദേശിനി ഷഹാനയുടെ മരണം. ഈ മരണത്തിന്‍റെ പശ്ചാതലത്തിൽ വയനാട് പോലെ വനമേഖലയിൽ വിനോദ സഞ്ചാരത്തിന് പോകുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തെല്ലാമെന്ന് പരിശോധിക്കാം.

കേരളത്തിൽ കൂടുതൽ സഞ്ചാരികളെത്തുന്ന സ്ഥലമായി വയനാട് ജില്ല മാറിയിട്ട് അധികകാലമായിട്ടില്ല.വന്യജീവി സങ്കേതങ്ങളും, തടാകങ്ങളും, ട്രക്കിംഗിന് അനുയോജ്യമായ മലകളും തുടങ്ങി എല്ലാ സഞ്ചാരികളെയും തൃപ്തിപ്പെടുത്താൻ കഴിയുന്ന മനോഹാരിത വയനാടിനുണ്ട്. ശുദ്ധവായുവും, ശുദ്ധജലവും, നല്ല കാലവസ്ഥയും സഞ്ചാരികളുടെ പ്രിയ കേന്ദ്രമാക്കി വയനാടിനെ മാറ്റിയെങ്കിലും ആനുപാതികമായി സൗകര്യങ്ങൾ ജില്ലയിൽ ഉണ്ടായിട്ടില്ല. ചെറുതും വലുതമായ നിരവധി റിസോർട്ടുകളാണ് ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്. ഇതിൽ വൻകിട റിസോർട്ടുകൾ പലതും വയനാട് ജില്ലക്ക് പുറത്തുള്ള ഗ്രൂപ്പുകളുടേതാണ്. ഇവിടെ ജോലി ചെയ്യുന്ന ജീവനകാർക്ക് വയനാട്ടിലെ വനമേഖലയോ , മൃഗസാന്നിധ്യമോ, അതിന്‍റെ അപകട സാധ്യതയോ അറിയണമെന്നില്ല. പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങൾക്ക് സമീപം കൂണുകൾ പോലെ മുളച്ച് പൊങ്ങിയ മിക്ക റിസോർട്ടുകളും, ഹോം സ്റ്റേകളും മതിയായ അനുമതി ഇല്ലാതെ പ്രവ‍ർത്തിക്കുന്നതാണ്. കാട്ടു മൃഗങ്ങളെ സഞ്ചാരികൾക്ക് അടുത്ത് കാണാൻ ഇവക്ക് ഭക്ഷണം നൽകുന്ന പോലുള്ള മോശം പ്രവർത്തനം നടത്തുന്ന റിസോർട്ടുകളും കുറവല്ല. അടിസ്ഥാന സൗകര്യങ്ങളൊന്നുമില്ലാത്ത മേഖലയിൽ പാറപ്പുറത്ത് ടെന്‍റടിച്ച് താമസ സൗകര്യം കൊടുത്ത് വൻ തുക വാങ്ങി ആളെ പറ്റിക്കുന്നവരും ഏറെ. ഒരു രാത്രിക്ക് 1000 മുതൽ 1500 വരെയാണ് ഇത്തരം ടെന്‍റുകൾക്ക് ഈടാക്കുന്നത്. പ്രാഥമിക സൗകര്യങ്ങൾ പോലും പരിമിതമായ സ്ഥലത്താണ് ടെന്‍റുകൾ സജ്ജമാക്കിയിട്ടുള്ളത്. തെട്ടടുത്ത് വനമില്ലെങ്കിലും കാടിറങ്ങി വരുന്ന വന്യജീവികളെ ഇവിടെ പ്രതീക്ഷിക്കണം. ആന,കടുവ, പുലി, കരടി തുടങ്ങിയ മൃഗങ്ങൾ മാത്രമേ ആക്രമിക്കൂ എന്നും ഇതെന്നും ടെന്‍റിനടുത്ത് ഇല്ലെന്നും ഉടമ പറയുകയാണെങ്കിൽ പൂർണമായും വിശ്വാസത്തിലെടുക്കരുത്. കാട്ടുപന്നിയും വലിയ ആക്രമണകാരിയാണ്. മാത്രമല്ല ഒട്ടുമിക്ക സ്ഥലങ്ങളിലും കാട്ടുപന്നികൾ ഉണ്ടാകാറുണ്ട്. തീ കൂട്ടി പാചകം ചെയ്ത് കഴിക്കുന്നവർ ഏറെ ശ്രദ്ധിക്കണം. ചാരവും, ഭക്ഷണാവശിഷ്ടങ്ങളും തേടി വന്യ മൃഗങ്ങൾ വന്നേക്കും.

WS3

കോഴിക്കൂട് പോലുള്ള കെട്ടിടം ഉണ്ടാക്കി റിസോർട്ട് ,ഹോം സ്റ്റേ ബോർഡ് വച്ച് തല അറുപ്പൻ പണം വാങ്ങുന്നവരെ പരിശോധിച്ച് കണ്ടെത്താൻ കൃത്യമായ സംവിധാനം ഇല്ലാത്തതിനാൽ ചതിക്കപ്പെട്ടാൽ പരാതിപ്പെടാൻ പോലും വഴിയില്ല. അതുകൊണ്ട് തന്നെ ഏതെങ്കിലും റിവ്യൂ കണ്ട് ചാടിപുറപ്പെടും മുൻപ് അനുമതി ഉള്ളതാണോ, സൗകര്യം ഉണ്ടോ , തുടങ്ങിയ കാര്യങ്ങൾ പരിശോധിച്ച് വേണം ബുക്ക് ചെയ്യാൻ. ഇതിന് വിനോദ സഞ്ചാര വകുപ്പിൻ്റെ സഹായം തേടാം. സഞ്ചാരികൾ വനപാതയിൽ അമിത വേഗതയിൽ വാഹനം ഓടിക്കാൻ പാടില്ല, വനമേഖലയിൽ പാർക്ക് ചെയ്ത് ഭക്ഷണം കഴിക്കരുത്,അതുപോലെ കൊണ്ട് വരുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളും മദ്യകുപ്പികളും വനത്തിൽ ഉപേക്ഷിക്കരുത്. ഇത് മൃഗങ്ങളെ സാരമായി ബാധിക്കും. ഏറ്റവും അപകട വരുത്തുന്നതാണ് മൃഗങ്ങൾക്ക് ഒപ്പം സെൽഫി എടുക്കുന്ന പ്രവണത. ഒരു കാരണവശാലും ഇത്തരം പ്രവ‍ർത്തനത്തിൽ ഏർപ്പെടരുത്. മാത്രമല്ല മൃഗങ്ങളെ കണ്ടാൽ ബഹളം വെക്കുക, കല്ലെടുത്ത് എറിയുക, തീ പന്തം എറിയുക തുടങ്ങിയ കാര്യങ്ങളും ചെയ്യാതിരിക്കുക. മൃഗങ്ങളെ തുരത്തി പരിചയമുള്ള വനംവകുപ്പിന്‍റെയും കർഷകരുടെയും രീതികൾ മാത്രം ഇക്കാര്യത്തിൽ പിൻതുടരുന്നതാണ് ഉചിതം. മദ്യം നൽകാൻ ലൈസൻസ് ഇല്ലാത്ത റിസോർട്ടുകളിൽ വരെ അനധികൃതമായി മദ്യം വിതരണം ചെയ്യുന്ന സംഭവങ്ങളും ഉണ്ട്. ഇക്കാര്യങ്ങളും താമസിക്കാൻ എത്തും മുൻപ് പരിശോധിക്കുക .

മദ്യപിച്ച് വെള്ളത്തിൽ ഇറങ്ങരുത്. വെള്ളചാട്ടങ്ങളിലെ പാറകൾ അതീവ അപകടം നിറഞ്ഞ മേഖലയാണ്. ഇവിടെയുള്ള പായലുകളിൽ തെന്നി വീണ് മരണം വരെ സംഭവിക്കാം. ഗൈഡുകൾ ഇല്ലാത്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്നവർ ഇക്കാര്യങ്ങൾ സ്വയം ഉറപ്പുവരുത്തണം.

വന്യമൃഗങ്ങൾ കാട്ടിൽ മാത്രമേ കാണൂ എന്ന ധാരണയിൽ വഴിയരികിൽ പ്രാഥമിക കൃത്യത്തിനോ ഭക്ഷണം കഴിക്കാനോ വാഹനങ്ങൾ നിർത്തുന്നതും ഏറെ ശ്രദ്ധിക്കേണ്ടതാണ്. ഇതു വരെ പറഞ്ഞത് വന്യമൃഗങ്ങളുമായി ബന്ധപ്പെട്ടാണെങ്കിൾ അതു പോലെ സൂക്ഷിക്കേണ്ട സൂക്ഷ്മ ജീവികളുമുണ്ട്. മരണത്തിന് വരെ കാരണമാകുന്ന കുരങ്ങ് പനി പടർത്തുന്ന ചെള്ളുപോലുള്ള ജീവികളും, ചെള്ള് പനിയുണ്ടാക്കുന്ന ചെറു ജീവികളുമെല്ലാം മൃഗങ്ങളുടെ നിരന്തര സമ്പർക്കത്തിലൂടെ വനത്തിന് പുറത്തും ഉണ്ടാകാം. ഇക്കാര്യങ്ങൾ പെട്ടെന്ന് തിരിച്ചറിയാൻ തദ്ദേശ വാസികൾക്ക് പോലും കഴിഞ്ഞെന്ന് വരില്ല.

ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യം തടാകങ്ങളിലും അണക്കെട്ടുകളിലും പോകുന്നതുമായി ബന്ധപ്പെട്ടാണ്. ബോട്ടിംഗ് സൗകര്യം ഉപയോഗിക്കുമ്പോൾ അധികൃതർ പറയുന്ന സുരക്ഷാ മാനദണ്ഡങ്ങൾ കൃത്യമായി പാലിക്കണം. മദ്യപിച്ച് വെള്ളത്തിൽ ഇറങ്ങരുത്. വെള്ളചാട്ടങ്ങളിലെ പാറകൾ അതീവ അപകടം നിറഞ്ഞ മേഖലയാണ്. ഇവിടെയുള്ള പായലുകളിൽ തെന്നി വീണ് മരണം വരെ സംഭവിക്കാം. ഗൈഡുകൾ ഇല്ലാത്ത വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ എത്തുന്നവർ ഇക്കാര്യങ്ങൾ സ്വയം ഉറപ്പുവരുത്തണം.

മൃഗങ്ങളെ ശത്രുക്കളായി കണ്ട് കാട് കയറരുത്. കാട് വന്യമൃഗങ്ങളുടേതാണെന്നും നമ്മൾ അവിടെ അതിഥികളാണെന്നുമുള്ള ബോധ്യത്തോടെ ആകണം ഓരോ വനയാത്രയും.

വയനാട് ജില്ലയിൽ നിന്ന് പുറത്തേക്കുള്ള പ്രധാന പ്രവേശന കവാടമാണ് ചുരം വഴിയുള്ള പാത. ആയിര കണക്കിന് വാഹനങ്ങൾ ആശ്രയിക്കുന്ന ഈ പാതയിൽ ഒൻപതാം വളവിന് സമീപം വാഹനങ്ങൾ നിർത്തി ദൃശ്യങ്ങൾ പകർത്തുന്നത് പതിവ് കാഴ്ചയാണ്. ഇവിടെ വാഹനം നിർത്തുന്നതിന് കർശന നിയന്ത്രണങ്ങളുണ്ട്. അത്യാവശ്യത്തിന് ജില്ലക്ക് പുറത്ത് പോകേണ്ടി വരുന്നവർക്ക് പോലും മാർഗ്ഗ തടസ്സം സൃഷ്ടിക്കുന്നതാണ് ഇവിടെ വാഹനം പാർക്ക് ചെയ്യുന്നതും കൂട്ടം കൂടുന്നതും.ഇക്കാര്യങ്ങളും ഒഴിവാക്കണം.

മൃഗങ്ങളെ ശത്രുക്കളായി കണ്ട് കാട് കയറരുത്. കാട് വന്യമൃഗങ്ങളുടേതാണെന്നും നമ്മൾ അവിടെ അതിഥികളാണെന്നുമുള്ള ബോധ്യത്തോടെ ആകണം ഓരോ വനയാത്രയും.അവിടെ കാടിന്‍റെ നിയമങ്ങളാണ് ശരി. അതുകൊണ്ട് തന്നെ പ്രകൃതിയോട് സമരസപ്പെട്ടുള്ള യാത്ര കൂടുതൽ ആസ്വദിക്കാൻ കഴിയും

Related Stories

No stories found.
logo
The Cue
www.thecue.in