നിപ: ഓസ്‌ട്രേലിയയില്‍ നിന്നുള്ള മരുന്ന് ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ അനുമതി 

നിപ: ഓസ്‌ട്രേലിയയില്‍ നിന്നുള്ള മരുന്ന് ഉപയോഗിക്കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ അനുമതി 

Published on

എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള രോഗിക്ക് ഓസ്‌ട്രേലിയയില്‍ നിന്നുള്ള മരുന്ന് നല്‍കാന്‍ കേന്ദ്ര സര്‍ക്കാറിന്റെ അനുമതി ലഭിച്ചു. ആരോഗ്യമന്ത്രി കെ കെ ശൈലജയാണ് ഇക്കാര്യം അറിയിച്ചത്.

പ്രത്യേക പരിശീലനം നേടിയ വിദഗ്ധ ഡോക്ടര്‍മാരാണ് ചികിത്സ നടത്തുന്നത്. ആവശ്യത്തിനുള്ള മരുന്നുകള്‍ ലഭ്യമാക്കിയിട്ടുണ്ട്. ഓസ്‌ട്രേലിയയില്‍ നിന്നുള്ള മരുന്ന് ഉപയോഗിക്കുന്നതിന് ഐ സി എം ആറിന്റെ അനുമതിയും ലഭിച്ചിട്ടുണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ മന്ത്രി അറിയിച്ചു.

ഓസ്‌ട്രേലിയയില്‍ നിന്നുള്ള മരുന്ന് ഇന്ത്യയില്‍ ഇതുവരെ മനുഷ്യരില്‍ ഉപയോഗിച്ചിട്ടില്ല. മരുന്ന് സ്‌റ്റോക്കുണ്ടായിട്ടും കേന്ദ്ര സര്‍ക്കാരിന്റെ അനുമതിക്കായി കാത്തുനില്‍ക്കുയായിരുന്നു ആരോഗ്യവകുപ്പ്.

നിപ സ്ഥിരീകരിച്ച രോഗിക്ക് ഈ മരുന്ന് നല്‍കാന്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഓഫ് മെഡിക്കല്‍ റിസേര്‍ച്ചിന്റെ അനുമതി നല്‍കുക. കേന്ദ്ര സര്‍ക്കാറിന്റെ അടിയന്തര നടപടി സ്വീകരിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍ സംസ്ഥാന സര്‍ക്കാറിനെ അറിയിച്ചിരുന്നു. കേന്ദ്ര സര്‍ക്കാറിന് കീഴിലുള്ള ഗവേഷണ കൗണ്‍സിലാണ് ഐസിഎംആര്‍

ഓസ്‌ട്രേലിയന്‍ മരുന്ന് എത്തിക്കാന്‍ നടപടി സ്വീകരിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചിരുന്നു. നിപയ്ക്ക് രണ്ട് മരുന്നുകളാണ് ഉപയോഗിക്കുന്നത്. രോഗം ബാധിക്കപ്പെട്ടവര്‍ക്ക് റിബാവറിന്‍ എന്ന ആന്റിവൈറല്‍ മരുന്ന് കൊടുക്കുന്നത്. രോഗ ലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്നവര്‍ക്ക് മോണോക്ലോനല്‍ ആന്റി ബോഡിയും നല്‍കും. കഴിഞ്ഞ വര്‍ഷം കോഴിക്കോട് നിപ റിപ്പോര്‍ട്ട് ചെയ്തപ്പോള്‍ റിബാവറിന്‍ മരുന്നാണ് നല്‍കിയത്. ഈ മരുന്ന് സ്‌റ്റോക്കുണ്ടെന്ന് ആരോഗ്യമന്ത്രി നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.

logo
The Cue
www.thecue.in