‘നിങ്ങള്‍ രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷമാണുണ്ടാക്കുന്നത്’; വിമര്‍ശിക്കാന്‍ ജനം പേടിക്കുന്ന  സ്ഥിതിയെന്നും അമിത് ഷായോട് രാഹുല്‍ ബജാജ് 

‘നിങ്ങള്‍ രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷമാണുണ്ടാക്കുന്നത്’; വിമര്‍ശിക്കാന്‍ ജനം പേടിക്കുന്ന സ്ഥിതിയെന്നും അമിത് ഷായോട് രാഹുല്‍ ബജാജ് 

Published on

രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷമാണെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വേദിയിലിരുത്തി പ്രമുഖ വ്യവസായി രാഹുല്‍ ബജാജ്. വിമര്‍ശനങ്ങളെ അംഗീകരിക്കില്ലെന്ന് തിരിച്ചറിവുള്ളതിനാല്‍ കേന്ദ്രസര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ജനം പേടിക്കുന്ന സ്ഥിതിയാണെന്നും അമിത് ഷായുടെ മുഖത്തുനോക്കി രാഹുല്‍ ബജാജ് പറഞ്ഞു. ഇക്കണോമിക് ടൈംസിന്റെ പുരസ്‌കാര വിതരണ വേദിയിലായിരുന്നു രാഹുലിന്റെ രൂക്ഷവിമര്‍ശനം. എന്തുകൊണ്ട് ജനങ്ങള്‍ക്ക് സര്‍ക്കാരിനെ ചോദ്യം ചെയ്യാന്‍ അവസരമില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്ഷാ, ധനമന്ത്രി നിര്‍മല സീതാരാമന്‍, റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ എന്നിവരടങ്ങുന്ന പാനലിനോട് രാഹുല്‍ ബജാജ് ചോദിച്ചു.

‘നിങ്ങള്‍ രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷമാണുണ്ടാക്കുന്നത്’; വിമര്‍ശിക്കാന്‍ ജനം പേടിക്കുന്ന  സ്ഥിതിയെന്നും അമിത് ഷായോട് രാഹുല്‍ ബജാജ് 
ഇന്ധനവില കുതിക്കുന്നു ; പെട്രോള്‍ ഒരു വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍, സംസ്ഥാനത്ത് 77 രൂപ കടന്നു

യുപിഎ സര്‍ക്കാരിനെ വിമര്‍ശിക്കാന്‍ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യമുണ്ടായിരുന്നു. എന്നാല്‍ ഇപ്പോഴത്തെ ഭരണം രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷവും അനിശ്ചിതത്വവുമാണ് സൃഷ്ടിച്ചിരിക്കുന്നത്. യുപിഎ ഭരണത്തില്‍ ആരെയും അധിക്ഷേപിക്കാവുന്ന സ്ഥിതിയായിരുന്നു. എന്നാല്‍ ഇപ്പോള്‍ തുറന്ന് വിമര്‍ശിക്കാന്‍ പോലുമുള്ള അവസരമില്ല. അത് നിങ്ങള്‍ അംഗീകരിക്കുകയോ പ്രോത്സാഹിപ്പിക്കുകയോ ചെയ്യില്ലെന്ന് എല്ലാവര്‍ക്കുമറിയാമെന്നും അദ്ദേഹം വിമര്‍ശിച്ചു.ഗാന്ധിയെ വെടിവെച്ചതാരാണെന്ന കാര്യത്തില്‍ സംശയമുണ്ടോയെന്നും രാഹുല്‍ ചോദിച്ചു. ആഭ്യന്തര വളര്‍ച്ചാ നിരക്ക് രണ്ടാം പാദത്തില്‍ 4.5 ശതമാനത്തിലേക്ക് കൂപ്പുകുത്തിയെന്ന റിപ്പോര്‍ട്ടുകള്‍ക്ക് തൊട്ടുപിന്നാലെയായിരുന്നു വിമര്‍ശനം.

‘നിങ്ങള്‍ രാജ്യത്ത് ഭയത്തിന്റെ അന്തരീക്ഷമാണുണ്ടാക്കുന്നത്’; വിമര്‍ശിക്കാന്‍ ജനം പേടിക്കുന്ന  സ്ഥിതിയെന്നും അമിത് ഷായോട് രാഹുല്‍ ബജാജ് 
169 എംഎല്‍എമാരുടെ പിന്‍തുണയില്‍ വിശ്വാസ വോട്ട് നേടി ത്രികക്ഷി സഖ്യം, വന്ദേമാതരം ആലപിച്ചില്ലെന്ന് ഫഡ്‌നാവിസ്, ശേഷം ഇറങ്ങിപ്പോക്ക് 

6 വര്‍ഷത്തിനിടയിലെ എറ്റവും മോശമായ നിലയിലേക്കാണ് ജിഡിപി താഴ്ന്നത്. എന്നാല്‍ ഭയത്തിന്റെ ആവശ്യമില്ലെന്നും മാധ്യമങ്ങളിലൂടെ നരേന്ദ്രമോദി സര്‍ക്കാര്‍ വിമര്‍ശിക്കപ്പെടുന്നുമുണ്ടെന്നായിരുന്നു അമിത് ഷായുടെ മറുപടി. സുതാര്യമായ രീതിയിലും വിമര്‍ശനമുള്‍ക്കൊണ്ടുമാണ് കേന്ദ്രസര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും അമിത് ഷാ അവകാശപ്പെട്ടു. ഗോഡ്‌സേയെ വാഴ്ത്തിയ പ്രഗ്യാസിങ് ഠാക്കുറിന്റെ നടപടിയെ ബിജെപി ശക്തമായി അപലപിച്ചിട്ടുണ്ടെന്നും പാര്‍ട്ടി അവര്‍ക്കെതിരെ നടപടിയെടുത്തിട്ടുണ്ടെന്നുമായിരുന്നു ഷായുടെ വിശദീകരണം.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in