‘പാലാരിവട്ടം അഴിമതിയില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തും’; ജാമ്യ ഹര്‍ജിയുള്ളതിനാല്‍ ഇപ്പോള്‍ പറയുന്നില്ലെന്ന് ടി.ഒ സൂരജ് 

‘പാലാരിവട്ടം അഴിമതിയില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തും’; ജാമ്യ ഹര്‍ജിയുള്ളതിനാല്‍ ഇപ്പോള്‍ പറയുന്നില്ലെന്ന് ടി.ഒ സൂരജ് 

Published on

പാലാരിവട്ടം പാലം അഴിമതി സംബന്ധിച്ച് കൂടുതല്‍ കാര്യങ്ങള്‍ പിന്നീട് വെളിപ്പെടുത്തുമെന്ന് മുന്‍ പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി ടി ഒ സൂരജ്. ജയിലില്‍ നിന്ന് ഇറങ്ങിയാല്‍ കൂടുതല്‍ കാര്യങ്ങള്‍ പുറത്തുവിടും. ജാമ്യ ഹര്‍ജി നിലവിലുള്ളതിനാല്‍ ഇപ്പോള്‍ ഒന്നും പറയുന്നില്ലെന്നും സൂരജ് പറഞ്ഞു. കോടതിയില്‍ ഹാജരാക്കി മടങ്ങുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. നിര്‍മ്മാണച്ചുമതലയുള്ള കമ്പനിക്ക് എട്ടേകാല്‍ കോടി രൂപ മുന്‍കൂറായി നല്‍കിയത് പൊതുമരാമത്ത് വകുപ്പ് മന്ത്രിയായിരുന്ന വി.കെ ഇബ്രാഹിംകുഞ്ഞിന്റെ നിര്‍ദേശപ്രകാരമായിരുന്നുവെന്ന് ടി.ഒ സൂരജ് നേരത്തേ മൊഴി നല്‍കിയിരുന്നു. റോഡ്‌സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ മുന്‍ എംഡി മുഹമ്മദ് ഹനീഷിന്റെ ശുപാര്‍ശയിലായിരുന്നു ഇതെന്നും സൂരജ് വെളിപ്പെടുത്തിയിരുന്നു.

‘പാലാരിവട്ടം അഴിമതിയില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തും’; ജാമ്യ ഹര്‍ജിയുള്ളതിനാല്‍ ഇപ്പോള്‍ പറയുന്നില്ലെന്ന് ടി.ഒ സൂരജ് 
‘പാലാരിവട്ടം പാലം നിര്‍മ്മാണ സമയത്ത് ടി ഒ സൂരജ് കോടികളുടെ സ്വത്തുണ്ടാക്കി’; വാങ്ങിയത് മകന്റെ പേരില്‍; സത്യവാങ്മൂലം ഹൈക്കോടതിയില്‍

എന്നാല്‍ മന്ത്രിയെന്ന നിലയിലുള്ള അവകാശം മുന്‍നിര്‍ത്തി, മൊബിലൈസേഷന്‍ അഡ്വാന്‍സ് നല്‍കണമെന്ന താഴെ നിന്നുള്ള ശുപാര്‍ശ അംഗീകരിക്കുകയായിരുന്നുവെന്നും നയപരമായ നടപടികള്‍ മാത്രമാണ് നിര്‍വഹിച്ചതെന്നുമായിരുന്നു ഇബ്രാഹിം കുഞ്ഞിന്റെ മറുപടി. അതേസമയം സൂരജ് അഴിമതി നടത്തിയതിന് കൂടുതല്‍ തെളിവുകളുണ്ടെന്ന് കാണിച്ച് വിജിലന്‍സ് ഹൈക്കോടതിയില്‍ റിപ്പോര്‍ട്ടും നല്‍കി. ഇടപ്പള്ളിയില്‍ മകന്റെ പേരില്‍ 3.25 കോടിയുടെ സ്വത്ത് വാങ്ങിയെന്നും രണ്ട് കോടി കള്ളപ്പണമായാണ് നല്‍കിയതെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇബ്രാഹിംകുഞ്ഞിന് ഗൂഢലക്ഷ്യങ്ങളുണ്ടായിരുന്നുവെന്ന് സൂരജ് ചോദ്യം ചെയ്യലില്‍ ആവര്‍ത്തിച്ചുവെന്നും പരാമര്‍ശിക്കുന്നുണ്ട്. ഇബ്രാഹിംകുഞ്ഞിനെതിരായ തെളിവുകള്‍ കണ്ടെത്താന്‍ കൂടുതല്‍ സമയം വേണമെന്ന്‌ പേരെടുത്ത് പറഞ്ഞു കൊണ്ടാണ് റിപ്പോര്‍ട്ട്.

‘പാലാരിവട്ടം അഴിമതിയില്‍ കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തും’; ജാമ്യ ഹര്‍ജിയുള്ളതിനാല്‍ ഇപ്പോള്‍ പറയുന്നില്ലെന്ന് ടി.ഒ സൂരജ് 
പാലാരിവട്ടം അഴിമതി: വിജിലന്‍സിന് നിര്‍ണായക തെളിവ്; കരാര്‍ കമ്പനി എംഡിയുടെ ലാപ്‌ടോപ്പില്‍ ഉന്നതരുടെ പേരും പണമിടപാട് വിവരങ്ങളും

സൂരജ് ഇബ്രാഹിംകുഞ്ഞിനെതിരെ നടത്തിയ വെളിപ്പെടുത്തലുകള്‍ നിഷേധിക്കുന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ട് നല്‍കിയത് വിജിലന്‍സിനെ വെട്ടിലാക്കിയിരുന്നു. ഇത്തരമൊരു റിപ്പോര്‍ട്ട് നല്‍കിയതിനെതിരെ വിജിലന്‍സ് ഡയറക്ടറെ നേരിട്ട് വിളിച്ച് മുഖ്യമന്ത്രി ശാസിക്കുകയും ചെയ്തിരുന്നു. കേസില്‍ ടി ഒ സൂരജിന് പുറമെ ആര്‍ഡിഎസ് പ്രൊജക്റ്റ്സ് എംഡി സുമിത് ഗോയല്‍, റോഡ്സ് ആന്‍ഡ് ബ്രിഡ്ജസ് കോര്‍പ്പറേഷന്‍ മുന്‍ എജിഎം എം ടി തങ്കച്ചന്‍, കിറ്റ്കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോള്‍ എന്നിവരാണ് റിമാന്‍ഡിലുള്ളത്.

logo
The Cue
www.thecue.in