പ്രധാനമന്ത്രി വന്ന് പറഞ്ഞാലും യൂണിയന്‍ അനുവദിക്കില്ല; വേണമെങ്കില്‍ എല്ലാ ശാഖകളും പൂട്ടുമെന്നും മുത്തൂറ്റ് ചെയര്‍മാന്‍ 

പ്രധാനമന്ത്രി വന്ന് പറഞ്ഞാലും യൂണിയന്‍ അനുവദിക്കില്ല; വേണമെങ്കില്‍ എല്ലാ ശാഖകളും പൂട്ടുമെന്നും മുത്തൂറ്റ് ചെയര്‍മാന്‍ 

Published on

പ്രധാനമന്ത്രി വന്ന് പറഞ്ഞാലും മുത്തൂറ്റില്‍ തൊഴിലാളി യൂണിയന്‍ അനുവദിക്കില്ലെന്ന് നിഷേധ നിലപാടുമായി ചെയര്‍മാന്‍ എം ജി ജോര്‍ജ്. തെറ്റ് പറഞ്ഞാല്‍ പ്രധാനമന്ത്രിയെയും വകവെയ്ക്കില്ലെന്നും എംജി ജോര്‍ജ് പറഞ്ഞു. സംഘടനാ പ്രവര്‍ത്തനത്തിന് നിയമപരമായി തൊഴിലാളികള്‍ക്ക് അവകാശമുണ്ടെന്നിരിക്കെയാണ് അത് അംഗീകരിക്കില്ലെന്ന മുത്തൂറ്റ് ചെയര്‍മാന്റെ വാദം. മുത്തൂറ്റില്‍ തൊഴിലാളികള്‍ക്ക് സമരത്തിന് അവകാശമുണ്ടെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. മധ്യസ്ഥ ചര്‍ച്ചകളോട് സഹകരിക്കണമെന്ന കര്‍ശന നിര്‍ദേശവും ഹൈക്കോടതി മാനേജ്‌മെന്റിന് നല്‍കിയിട്ടുണ്ട്.

പ്രധാനമന്ത്രി വന്ന് പറഞ്ഞാലും യൂണിയന്‍ അനുവദിക്കില്ല; വേണമെങ്കില്‍ എല്ലാ ശാഖകളും പൂട്ടുമെന്നും മുത്തൂറ്റ് ചെയര്‍മാന്‍ 
‘മുത്തൂറ്റ് തൊഴിലാളികള്‍ക്ക് സമരത്തിന് അവകാശമുണ്ട്’; മധ്യസ്ഥ ചര്‍ച്ചകളോട് മാനേജ്‌മെന്റ് സഹകരിക്കണമെന്നും ഹൈക്കോടതി 

തിരുവനന്തപുരത്ത് വാര്‍ത്താ സമ്മേളനത്തിലാണ് സര്‍ക്കാരിനും പൊലീസിനുമെതിരെ രൂക്ഷമായ വിമര്‍ശനവുമായി എം ജി ജോര്‍ജ് രംഗത്തെത്തിയത്. മുത്തൂറ്റ് ഫിനാന്‍സിനെ കേരളത്തില്‍ നിന്ന് ഓടിക്കാനാണ് ശ്രമം നടക്കുന്നത്. വനിതാ ജീവനക്കാര്‍ക്കും ജോലിചെയ്യാന്‍ തയ്യാറായി വന്നവര്‍ക്കുമതിരെ ആക്രമണമുണ്ടായപ്പോള്‍ പൊലീസ് നോക്കുകുത്തിയായെന്ന് ജോര്‍ജ് കുറ്റപ്പെടുത്തി. സര്‍ക്കാര്‍ ഒരു സംരക്ഷണവും നല്‍കിയില്ല. വേണമെങ്കില്‍ സംസ്ഥാനത്തെ എല്ലാ ശാഖകളും പൂട്ടുമെന്ന് ചെയര്‍മാന്‍ ഭീഷണി മുഴക്കി.

പ്രധാനമന്ത്രി വന്ന് പറഞ്ഞാലും യൂണിയന്‍ അനുവദിക്കില്ല; വേണമെങ്കില്‍ എല്ലാ ശാഖകളും പൂട്ടുമെന്നും മുത്തൂറ്റ് ചെയര്‍മാന്‍ 
‘ആവശ്യങ്ങള്‍ ന്യായമാണോ എന്നെങ്കിലും കേള്‍ക്കൂ’; മുത്തൂറ്റില്‍ സമരം തുടരുന്ന ജീവനക്കാര്‍ക്ക് പറയാനുള്ളത്  

സമരമാരംഭിച്ചപ്പോള്‍ തന്നെ മുത്തൂറ്റ് മാനേജ്‌മെന്റ് തൊഴില്‍മന്ത്രി ടിപി രാമകൃഷ്ണനെ ബന്ധപ്പെട്ടിരുന്നു.അന്ന് ആവശ്യമായ നടപടികള്‍ സ്വീകരിക്കാന്‍ മന്ത്രി തയ്യാറായില്ലെന്നും അദ്ദേഹം പറഞ്ഞു. സമരത്തിന്റെ പേരില്‍ കേരളത്തില്‍ മൊത്തം പൂട്ടേണ്ടി വന്നാലും പ്രശ്‌നമില്ല. എന്നാല്‍ അതിന്റെ ഉത്തരവാദിത്വം മാനേജ്‌മെന്റിന് ഉണ്ടാകില്ല. അഹങ്കാരം കാണിച്ചാല്‍ മുത്തൂറ്റ് വെറുതെ വിടില്ല. സംസ്ഥാനത്ത് വ്യവസായം നടത്താന്‍ കഴിയാത്ത സാഹചര്യമാണെന്നും എം ജി ജോര്‍ജ് പറഞ്ഞു. അതേസമയം ജോലിക്കെത്തുന്ന ജീവനക്കാര്‍ക്ക് മതിയായ സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിട്ടുണ്ട്. 10 ശാഖകള്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോടതി നിര്‍ദേശം.

logo
The Cue
www.thecue.in