‘കേരളം ലോകത്തിന് മോഡല്‍’; ക്ഷയരോഗ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന

‘കേരളം ലോകത്തിന് മോഡല്‍’; ക്ഷയരോഗ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന

Published on

ക്ഷയരോഗം നിര്‍മ്മാര്‍ജനം ചെയ്യാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ ലോകത്തിന് മാതൃകയാണെന്ന് ഐക്യരാഷ്ട്ര സംഘടനയായ ഡബ്ലിയുഎച്ച്ഒ. 2025 ഓടെ കേരളം സമ്പൂര്‍ണ ക്ഷയരോഗ മുക്തമാകുമെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. നവംബര്‍ 11 മുതല്‍ 15 വരെ കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ സന്ദര്‍ശനം നടത്തി പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയ ശേഷമാണ് പ്രത്യേക സംഘത്തിന്റെ പ്രതികരണം. ലോകാരോഗ്യ സംഘടനയുടെ വിദഗ്ധ സംഘം ഇതുസംബന്ധിച്ച റിപ്പോര്‍ട്ട് ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ക്ക് കൈമാറി. ക്ഷയരോഗ മുക്ത കേരളത്തിനായി സംസ്ഥാനം നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഫലം കാണുന്നതിന്റെ തെളിവാണിതെന്ന് മന്ത്രി പറഞ്ഞു.

വയനാട്, തൃശൂര്‍, എറണാകുളം, കോഴിക്കോട്, തിരുവനന്തപുരം എന്നീ 5 ജില്ലകളിലാണ് സംഘം പഠനം നടത്തിയത്. ഈ ജില്ലകളിലെ സ്ഥാപനങ്ങള്‍, രോഗികള്‍, സന്നദ്ധ സംഘടനകള്‍, പഞ്ചായത്ത് അധികൃതര്‍ എന്നിവരെ നേരില്‍ കണ്ട് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി റിപ്പോര്‍ട്ട് തയ്യാറാക്കി. സംസ്ഥാന സര്‍ക്കാരിന്റെ എന്റെ ക്ഷയരോഗ മുക്ത പദ്ധതിയെ റിപ്പോര്‍ട്ടില്‍ പ്രശംസിക്കുന്നുണ്ട്. ക്ഷയരോഗം നിര്‍മ്മാര്‍ജനം ചെയ്യാനുള്ള തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പങ്കാളിത്തം, ആശുപത്രികളിലെ കഫ് കോര്‍ണര്‍, മുടക്കം കൂടാതെ നടക്കുന്ന ട്രീറ്റ്മെന്റ് ഗ്രൂപ്പ്, സ്വകാര്യ മേഖലയുമായി ചേര്‍ന്നുള്ള സ്റ്റെപ്സ് പദ്ധതി എന്നിവയെല്ലാം മാതൃകയാണെന്ന് സംഘം റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു.

‘കേരളം ലോകത്തിന് മോഡല്‍’; ക്ഷയരോഗ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന
ദാരിദ്ര്യം കുതിച്ചുയരുന്നെന്ന് പഠനം; കേന്ദ്ര ഏജന്‍സിയുടെ റിപ്പോര്‍ട്ട് പുറത്തുവിടില്ലെന്ന് മോഡി സര്‍ക്കാര്‍
ലോകാരോഗ്യ സംഘടനയുടെ വിഗഗ്ധ സംഘവുമായി മന്ത്രി ചര്‍ച്ച നടത്തുന്നതിനിടെ  
ലോകാരോഗ്യ സംഘടനയുടെ വിഗഗ്ധ സംഘവുമായി മന്ത്രി ചര്‍ച്ച നടത്തുന്നതിനിടെ  

ലോകാരോഗ്യ സംഘടനാ പ്രതിനിധികളായ യുഎസ്എഐഡി അഡൈ്വസര്‍ അമിപിയാട്ടിക്, സിഡിസി ടെക്നിക്കല്‍ കള്‍സള്‍ട്ടന്റ് ക്രിസ്റ്റിന ഹോ, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യൂണിയന്‍ സൗത്ത് ഈസ്റ്റ് ഏഷ്യ ഡയറക്ടര്‍ ജയിനി ടോണ്‍സിംഗ്, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടിബി മുന്‍ ഡയറക്ടര്‍ ഡോ. പ്രഹ്ളാദ്കുമാര്‍, ഡോ. രാകേഷ് പിഎസ് എന്നിവരാണ് മന്ത്രി കെകെ ശൈലജയെ സന്ദര്‍ശിച്ച് റിപ്പോര്‍ട്ട് നല്‍കിയത്.

‘കേരളം ലോകത്തിന് മോഡല്‍’; ക്ഷയരോഗ നിര്‍മ്മാര്‍ജന പ്രവര്‍ത്തനങ്ങളെ പ്രശംസിച്ച് ലോകാരോഗ്യ സംഘടന
പി എന്‍ ഗോപീകൃഷ്ണന്‍ അഭിമുഖം: ഒന്നിന്റെ പെരുക്കപ്പട്ടികയല്ല ലോകം

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in