മരട് വിധിയെ പിന്‍തുണച്ച് വിഎസ്; ‘നിര്‍മ്മാതാക്കളെ കരിമ്പട്ടികയില്‍പ്പെടുത്തണം, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം’ 

മരട് വിധിയെ പിന്‍തുണച്ച് വിഎസ്; ‘നിര്‍മ്മാതാക്കളെ കരിമ്പട്ടികയില്‍പ്പെടുത്തണം, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം’ 

Published on

മരടില്‍ തീരദേശ പരിപാലനനിയമം ലംഘിച്ച് പ്രവര്‍ത്തിക്കുന്ന ഫ്‌ളാറ്റ് സമുച്ചയങ്ങള്‍ പൊളിച്ചുമാറ്റാനുള്ള സുപ്രീം കോടതി വിധിയെ അനുകൂലിച്ച് ഭരണപരിഷ്‌കാര കമ്മീഷന്‍ ചെയര്‍മാന്‍ വിഎസ് അച്യുതാനന്ദന്‍. രാജ്യത്തെ നിയമ വ്യവസ്ഥയുടെ അടിസ്ഥാനത്തിലാണ് പരമോന്നത കോടതിയുടെ വിധിയെന്ന് അച്യുതാനന്ദന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. വിഷയത്തില്‍ സര്‍വ്വകക്ഷിയോഗം ഉചിതമായ നിലപാട് എടുക്കുമെന്നാണ് പ്രതീക്ഷയെന്നും വിഎസ് പറഞ്ഞു.

മരട് വിധിയെ പിന്‍തുണച്ച് വിഎസ്; ‘നിര്‍മ്മാതാക്കളെ കരിമ്പട്ടികയില്‍പ്പെടുത്തണം, ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടി വേണം’ 
മരടില്‍ ഇനി എന്ത്

നിയമ ലംഘകരായ ഫ്‌ളാറ്റ് നിര്‍മ്മാതാക്കളെ കരിമ്പട്ടികയില്‍പ്പെടുത്തണം. ഒത്താശ ചെയ്ത ഉദ്യോഗസ്ഥര്‍ക്കെതിരെയും നടപടി വേണം. സമൂഹത്തിലെ ചില വമ്പന്‍മാര്‍ക്ക് സൗജന്യമായി ഫ്‌ളാറ്റുകള്‍ നല്‍കുകയും ഇവരെ ചൂണ്ടിക്കാട്ടി മറ്റുള്ളവ വില്‍പ്പന നടത്തുകയുമാണ് നിര്‍മ്മാതാക്കളുടെ വിപനന തന്ത്രം. ഈ രീതിയില്‍ പ്രവര്‍ത്തിക്കുന്ന നിരവധി ബില്‍ഡര്‍മാര്‍ സംസ്ഥാനത്ത് പ്രവര്‍ത്തിക്കുന്നുണ്ടെന്നും വിഎസ് വിശദീകരിക്കുന്നു.

logo
The Cue
www.thecue.in