സി പി സുഗതന്‍ കടലാസ് പുലി, നവോത്ഥാനവുമായി മുന്നോട്ടെന്ന് വെള്ളാപ്പള്ളി നടേശന്‍ 

സി പി സുഗതന്‍ കടലാസ് പുലി, നവോത്ഥാനവുമായി മുന്നോട്ടെന്ന് വെള്ളാപ്പള്ളി നടേശന്‍ 

Published on

നവോത്ഥാന മൂല്യ സംരക്ഷണവുമായി എസ്എന്‍ഡിപി മുന്നോട്ടുപോകുമെന്ന് ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. ഇതിനായി ഏതറ്റം വരെയും പോകും. നവോത്ഥാന നിലപാടുകള്‍ ഉയര്‍ത്തിപ്പിടിച്ച് സംഘടന പ്രവര്‍ത്തിക്കുമെന്നും വെള്ളാപ്പള്ളി പറഞ്ഞു. നവോത്ഥാന സംരക്ഷണ സമിതിയില്‍ നിന്ന് 54 സംഘടനകള്‍ പുറത്തുപോവുകയാണെന്ന് കാണിച്ച് ജോയിന്റ് കണ്‍വീനറും ഹിന്ദു പാര്‍ലമെന്റ് നേതാവുമായ സിപി സുഗതന്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിരുന്നു. വിശാല ഹിന്ദു ഐക്യത്തിന് തടസമായതിനാലാണ് സമിതിയില്‍ നിന്ന് പിന്‍മാറുന്നതെന്നായിരുന്നു സിപി സുഗതന്റെ വാദം.നവോത്ഥാന സമിതി സംവരണ മുന്നണിയായെന്ന് സുഗതന്‍ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു. ഇതിനോടായിരുന്നു വെള്ളാപ്പള്ളിയുടെ പ്രതികരണം.

സി പി സുഗതന്‍ കടലാസ് പുലി, നവോത്ഥാനവുമായി മുന്നോട്ടെന്ന് വെള്ളാപ്പള്ളി നടേശന്‍ 
മരടിലെ ഫ്‌ളാറ്റുകള്‍ ഒഴിയാനുള്ള കാലാവധി ശനിയാഴ്ച അവസാനിക്കും; സമരം ശക്തമാക്കാന്‍ താമസക്കാര്‍ 

സി പി സുഗതനെ വെള്ളാപ്പള്ളി രൂക്ഷമായ ഭാഷയില്‍ വിമര്‍ശിക്കുകയും ചെയ്തു. സുഗതന്‍ കടലാസ് പുലി മാത്രമാണ്. ഒരു സുഗതന്‍ പോയതുകൊണ്ട് നവോത്ഥാന സംരക്ഷണ സമിതിക്ക് ഒന്നും സംഭവിക്കില്ല. സമിതി പൂര്‍വാധികം ശക്തിയോടെ മുന്നോട്ടുപോകും. വിശാല ഹിന്ദു ഐക്യത്തിന് വേണ്ടിയല്ല നവോത്ഥാന സംരക്ഷണ സമിതിയെന്നും വെള്ളാപ്പള്ളി പറഞ്ഞു. നൂറോളം സംഘടനകളാണ് സമിതിയിലുള്ളത്. എന്നാല്‍ കെപിഎംഎസ് നേതാവും സമിതി കണ്‍വീനറുമായ പുന്നല ശ്രീകുമാറുമായുള്ള ഭിന്നതയാണ് പിളര്‍പ്പിനുള്ള മുഖ്യകാരണമെന്നാണ് വിവരം.

സി പി സുഗതന്‍ കടലാസ് പുലി, നവോത്ഥാനവുമായി മുന്നോട്ടെന്ന് വെള്ളാപ്പള്ളി നടേശന്‍ 
‘ഇനിയും പറയും, പതറില്ല’ ആര്‍എസ്എസിനെ ചോദ്യം ചെയ്തതിലെ സൈബര്‍ ആക്രമണത്തിന് ജ്യോതി വിജയകുമാറിന്റെ മറുപടി 

സമുദായത്തിലെ നവോത്ഥാനം ലക്ഷ്യമിട്ട് 2009 ലാണ് ഹിന്ദു പാര്‍ലമെന്റ് രൂപീകൃതമാകുന്നത്. ആദ്യ ഘട്ടത്തില്‍ ശബരിമലയിലെ യുവതീ പ്രവേശനത്തെ സംഘടന ശക്തമായി എതിര്‍ത്തു. സിപി സുഗതന്‍ അടക്കമുള്ളവര്‍ ശബരിമലയില്‍ സ്ത്രീകളെ തടയാന്‍ മുന്നിട്ടിറങ്ങിയിരുന്നു. ശേഷം നവോത്ഥാന സമിതിയുടെ ഭാഗമായി. വനിതാ മതിലടക്കമുള്ള പരിപാടികളും സജീവമായി പങ്കെടുത്തു.എന്നാല്‍ സമിതിയുടെ ജില്ലാ ഘടകങ്ങള്‍ രൂപീകരിച്ചതില്‍ ഹിന്ദു പാര്‍ലമെന്റിന് അതൃപ്തിയുണ്ടായിരുന്നു. ഇതാണ്‌ സമിതി വിടാന്‍ കാരണമെന്നാണ് സൂചന.

logo
The Cue
www.thecue.in