ഐഎസ്ആര്‍ഒ ചെയര്‍മാന്‍ സ്ഥാനത്തിന് വീണ്ടും ഒരു മലയാളി ; എസ് സോമനാഥിനെ പരിഗണിക്കുന്നു 

ഐഎസ്ആര്‍ഒ ചെയര്‍മാന്‍ സ്ഥാനത്തിന് വീണ്ടും ഒരു മലയാളി ; എസ് സോമനാഥിനെ പരിഗണിക്കുന്നു 

Published on

ഐഎസ്ആര്‍ഒ തലപ്പത്ത് വീണ്ടും ഒരു മലയാളിയെത്താന്‍ സാധ്യത. എസ് സോമനാഥിനെ ചെയര്‍മാന്‍ സ്ഥാനത്തേക്ക് പരിഗണിക്കുന്നുവെന്നാണ് വിവരം. തിരുവനന്തപുരം വിക്രം സാരാഭായ് സ്‌പേസ് സെന്റര്‍ മേധാവിയാണ് അദ്ദേഹം. ഇപ്പോഴത്തെ ചെയര്‍മാന്‍ കെ ശിവന്‍ കാലാവധി പൂര്‍ത്തിയാക്കുമ്പോള്‍ അടുത്തതായി സോമനാഥ് എത്തുമെന്നാണ് സൂചന. ജി മാധവന്‍ നായര്‍, കെ രാധാകൃഷ്ണന്‍ തുടങ്ങിയവരാണ് മുന്‍പ് ചെയര്‍മാന്‍ പദവിയിലെത്തിയ മലയാളികള്‍.

ഐഎസ്ആര്‍ഒ ചെയര്‍മാന്‍ സ്ഥാനത്തിന് വീണ്ടും ഒരു മലയാളി ; എസ് സോമനാഥിനെ പരിഗണിക്കുന്നു 
പൗരത്വ നിയമ പ്രചാരണത്തിന് ഋത്വിക് ഘട്ടക് ചിത്രങ്ങളിലെ രംഗങ്ങള്‍; യുവമോര്‍ച്ചയ്‌ക്കെതിരെ സംവിധായകന്റെ കുടുംബം

ചേര്‍ത്തല സ്വദേശിയാണ് സോമനാഥ്. ഇദ്ദേഹത്തിന് കേന്ദ്രസര്‍ക്കാര്‍ സെക്രട്ടറി തല പദവിയിലേക്ക് സ്ഥാനക്കയറ്റം നല്‍കിയിട്ടുണ്ട്. ജനുവരി ഒന്നുമുതല്‍ അപെക്‌സ് സ്‌കെയില്‍ സ്ഥാനമാണ് നല്‍കിയിരിക്കുന്നത്. 1985 മുതല്‍ വിഎസ്എസ്‌സിയുടെ ഭാഗമാണ് സോമനാഥ്. ആദ്യ കാലങ്ങളില്‍ പിഎസ്എല്‍വിയുമായി ബന്ധപ്പെട്ട പദ്ധതികളിലാണ് സജീവമായത്. 2015 ല്‍ വിജയവാഡ ലിക്വിഡ് പ്രൊപെല്‍ഷന്‍ സിസ്റ്റം സെന്ററിന്റ മേധാവിയായി.

ഐഎസ്ആര്‍ഒ ചെയര്‍മാന്‍ സ്ഥാനത്തിന് വീണ്ടും ഒരു മലയാളി ; എസ് സോമനാഥിനെ പരിഗണിക്കുന്നു 
‘വിഡ്ഢികളെ പ്രശസ്തരാക്കുന്നത് അവസാനിപ്പിക്കാം’; യുവമോര്‍ച്ചാ നേതാവിന് മറുപടിയുമായി റിമ കല്ലിങ്കലും 

എന്നാല്‍ 2018 ജനുവരിയില്‍ കെ ശിവന്‍ ഐഎസ്ആര്‍ഒയുടെ ചെയര്‍മാനായപ്പോഴുണ്ടായ ഒഴിവില്‍ വിഎസ്എസ്‌സി ഡയറക്ടറായി. ബഹിരാകാശ വിക്ഷേപണ വാഹനങ്ങളുടെ രൂപകല്‍പ്പനയില്‍ നിര്‍ണ്ണായക സംഭാവനകള്‍ നല്‍കിയ വിദഗ്ധനാണ്. കെ ശിവന് ഒരു വര്‍ഷം കൂടി കാലാവധിയുണ്ട്. കേന്ദ്രസര്‍ക്കാര്‍ ഇപ്പോള്‍ സോമനാഥിന് സ്ഥാനക്കയറ്റം നല്‍കിയതോടെയാണ് അടുത്ത ഇസ്രൊ ചെയര്‍മാന്‍ ആയേക്കുമെന്ന് റിപ്പോര്‍ട്ടുകള്‍ വരുന്നത്. . അങ്ങനെയെങ്കില്‍ 2021 ന്റെ തുടക്കത്തില്‍ സോമനാഥിന് ആ പദവി ലഭിച്ചേക്കും.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in