BUDGET2020 : 
ആദായ നികുതി കുറച്ചു;
നിര്‍മല സീതാരാമന്റെ പ്രഖ്യാപനങ്ങള്‍

BUDGET2020 : ആദായ നികുതി കുറച്ചു; നിര്‍മല സീതാരാമന്റെ പ്രഖ്യാപനങ്ങള്‍

2020-21 വര്‍ഷത്തേക്കുള്ള കേന്ദ്രബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന്‍ അവതരിപ്പിക്കുന്നു. എല്ലാവിഭാഗം ജനങ്ങളെയും തൃപ്തിപ്പെടുത്തുന്ന ബജറ്റാണ് അവതരിപ്പിക്കുന്നതെന്ന് മന്ത്രി. വരുമാനങ്ങള്‍ കൂട്ടുന്ന ബജറ്റ്,ഘടനാപരമായ നവീകരണമാണ് ലക്ഷ്യം. സര്‍ക്കാരിന്റെ ധനകാര്യ നയങ്ങളില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്.

ജിഎസ്ടി ചരിത്രപരമായ നേട്ടവും പരിഷ്‌കരണവുമാണ്. ഒരു ലക്ഷം കോടി രൂപയുടെ നേട്ടം ജനങ്ങള്‍ക്ക് ജിഎസ്ടിയിലൂടെ നേടാനായെന്നും ഒരു കുടുംബത്തിന്റെ മാസചെലവില്‍ നാല് ശതമാനം വരെ ലാഭിക്കാന്‍ ജിഎസ്ടി കാരണമായി, വിദേശ നിക്ഷേപം വര്‍ധിച്ചുവെന്നും 16 ലക്ഷം പുതിയ നികുതിദായകരെ എത്തിക്കാനായെന്നും നിര്‍മലസീതീരാമന്‍

കാര്‍ഷിക മേഖലയ്ക്കായി കര്‍മ പദ്ധതി

കര്‍ഷകരുടെ വരുമാനം ഇരട്ടിയാക്കുക ലക്ഷ്യം,കാര്‍ഷിക ഉത്പന്നങ്ങള്‍ കൊണ്ടുപോകാന്‍ പ്രത്യേക സംവിധാനം കിസാന്‍ റെയില്‍,കാര്‍ഷിക മേഖലയ്ക്കായി കര്‍മ പദ്ധതി, പ്രത്യേക സൗരോര്‍ജ പദ്ധതി,20 ലക്ഷം കര്‍ഷകര്‍ക്ക് സോളാര്‍ പമ്പുകള്‍,വ്യോമ മന്ത്രാലയത്തിന്റെ സഹായത്തോടെ കിസാന്‍ ഉഡാന്‍, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്.

സ്വച്ഛ്ഭാരത് അഭിയാന് 12300 കോടി രൂപ, ജല്‍ജീവന്‍ പദ്ധതിക്ക് 3.6 ലക്ഷം കോടി

ക്ഷയരോഗം 2025ഓടെ നിര്‍മാര്‍ജ്ജനം ചെയ്യും. ആയുഷ്മാന്‍ ഭാരത് പദ്ധതിയിലുള്‍പ്പെടുത്തി 112 ജില്ലകളില്‍ എം പാനല്‍ഡ് ആശുപത്രികള്‍

മെഡിക്കല്‍ ഉപകരണങ്ങളുടെ നികുതി ആശുപത്രികളുടെ വികസനത്തിന് ഉപയോഗിക്കും

ടീച്ചര്‍, നഴ്‌സുമാര്‍, പാരാമെഡിക്കല്‍ സ്റ്റാഫ്, കെയര്‍ടേക്കേര്‍സ് എന്നിവര്‍ക്ക് പ്രൊഫഷണല്‍ പരിശീലനവും വിദ്യഭ്യാസവും നല്‍കാന്‍ പ്രത്യേക പദ്ധതി

പുതിയ വിദ്യാഭ്യാസനയം ഉടന്‍ പ്രഖ്യാപിക്കും

നിരാലംബര്‍ക്കായി ഓണ്‍ലൈന്‍ ബിരുദ വിദ്യാഭ്യാസം ലഭ്യമാക്കും

വിദ്യാഭ്യാസരംഗത്ത് കൂടുതല്‍ വിദേശ നിക്ഷേപം ഉറപ്പാക്കും

നാഷണല്‍ പോലീസ് ഫോറന്‍സിക് സയന്‍സ് സര്‍വകലാശാലകള്‍ സ്ഥാപിക്കും

സ്റ്റഡി ഇന്‍ ഇന്ത്യ എന്ന പേരില്‍ വിദേശത്ത് നിന്നുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഇന്ത്യയില്‍ പഠിക്കാന്‍ അവസരമൊരുക്കും

കൂടുതല്‍ ട്രെയിനുകള്‍

പ്രധാന ടൂറിസം കേന്ദ്രങ്ങളെ ബന്ധപ്പെടുത്തി കൂടുതല്‍ ട്രെയിനുകള്‍

കൂടുതല്‍ തേജസ് ട്രെയിനുകള്‍ ഓടിക്കും

റെയില്‍വേ രംഗത്ത് സ്വകാര്യ നിക്ഷേപം കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തുടരുന്നു

148 കിമീ നീളുന്ന ബംഗളൂരു സബര്‍ബന്‍ ട്രെയിന്‍ പദ്ധതിയുമായി കേന്ദ്രം സഹകരിക്കും

2024ഓടെ 100 പുതിയ വിമാനത്താവളങ്ങള്‍, അഞ്ച് വര്‍ഷത്തിനകം രാജ്യത്തിനകത്ത് സര്‍വ്വീസ് നടത്തുന്ന വിമാനങ്ങളുടെ എണ്ണം ഇരട്ടിയാക്കും

അഞ്ചുപുതിയ സ്മാര്‍ട്ട് സിറ്റികള്‍

രാജ്യത്ത് സ്വകാര്യ ഡാറ്റാ സെന്റര്‍ പാര്‍ക്കുകള്‍ക്ക് അനുവാദം നല്‍കും

ഇലക്ട്രോണിക്‌സ് ഉല്‍പന്ന നിര്‍മാണം വര്‍ധിപ്പിക്കാന്‍ പുതിയ പദ്ധതി

ഭാരത് നെറ്റിനായി 6,000 കോടി

ഭാരത് നെറ്റിലൂടെ വിവിധ സര്‍ക്കാര്‍ സ്ഥാപനങ്ങളെയും വിദ്യാഭ്യാസ സ്ഥാപനങ്ങളെയും ബന്ധിപ്പിക്കും

മുതിര്‍ന്ന പൗരന്മാര്‍ക്കും വികലാംഗര്‍ക്കുമായി 9500 കോടി

പോഷകാഹാര പദ്ധതിക്ക് 35,600 കോടി

സാംസ്‌കാരിക മന്ത്രാലയത്തിന് 3100 കോടി, വിനോദ സഞ്ചാര മേഖലയ്ക്ക് 2500 കോടി

രാജ്യത്തെ അഞ്ച് പുരാവസ്തു കേന്ദ്രങ്ങളെ നവീകരിക്കും

ജമ്മുകാശ്മീരിന് 30,757 കോടി രൂപ വകയിരുത്തി

ലഡാക്കിന് 5,958 കോടി രൂപ

കമ്പനി നിയമത്തില്‍ മാറ്റം വരുത്തും

2022ല്‍ ഇന്ത്യ ജി-20 ഉച്ചകോടിക്ക് ആഥിത്യം വഹിക്കും

വാണിജ്യ-വ്യവസായ രംഗത്തെ വികസനത്തിന് ഊന്നല്‍

കയറ്റുമതിയെ പ്രോത്സാഹിപ്പിക്കും

രാജ്യത്തെ എല്ലാ ജില്ലകളും കയറ്റുമതി ഹബ്ബാക്കും

മൊബൈല്‍ ഫോണുകള്‍, ഇലക്ട്രിക് ഉപകരണങ്ങള്‍ എന്നിവ നിര്‍മിക്കാന്‍ പുതിയ നയം കൊണ്ടുവരും

ആദായ നികുതി കുറച്ചു

ആദായ നികുതി കുറച്ചു, ആദായ നികുതി ഘടനയില്‍ മൂന്ന് പുതിയ സ്ലാബുകള്‍ കൂടി

പുതുക്കിയ ആദായ നികുതി ഘടന

  • 5 ലക്ഷം വരെ നികുതിയില്ല
  • 5 മുതല്‍ 7.5 ലക്ഷം വരെ 10 ശതമാനം
  • 7.5 മുതല്‍ 10 വരെ 15 ശതമാനം
  • 10 മുതല്‍ 12.5 വരെ 20 ശതമാനം
  • 12.5 മുതല്‍ 15 വരെ 25 ശതമാനം
  • 15 ലക്ഷത്തിന് മുകളില്‍ 30 ശതമാനം

ഓഹരികള്‍ വില്‍ക്കും

എല്‍ഐസിയിലെ സര്‍ക്കാര്‍ ഓഹരികളില്‍ ഒരു ഭാഗം വില്‍ക്കും

ഐഡിബിഐ ബാങ്കിന്റെ ഓഹരികളും വില്‍ക്കും

ഓഡിറ്റിങില്‍ ഇളവ്

5 കോടി വരെ വാര്‍ഷിക വരുമാനമുള്ള കമ്പനികള്‍ക്ക് ഓഡിറ്റിങ് വേണ്ട

ഐടി റിട്ടേണ്‍ ലളിതമാക്കും

ആദാര്‍ കാര്‍ഡുള്ളവര്‍ക്ക് മറ്റ് രേഖകളില്ലാതെ പാന്‍കാര്‍ഡ്

ഡിവിഡന്റ് ഡിസ്ട്രിബ്യൂഷന്‍ ടാക്‌സ് പിന്‍വലിച്ചു. കമ്പനികള്‍ ഇനി ഡിഡിടി നല്‍കേണ്ട. ഡിവിഡന്റ് തുക അനുസരിച്ച് ജീവനക്കാരില്‍ നിന്നും നികുതി ഈടാക്കും.

ശാരീരിക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ധനമന്ത്രി ബജറ്റ് അവതരണം അവസാനിപ്പിച്ചു. ചരിത്രത്തിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ബജറ്റ് പ്രസംഗം എന്ന റെക്കോര്‍ഡ് നിര്‍മല സീതാരാമന്‍ സ്വന്തമാക്കി.

logo
The Cue
www.thecue.in