യുഎന്‍എ ഫണ്ട് തിരിമറി: ജാസ്മിന്‍ ഷായടക്കം നാല് പ്രതികള്‍ക്കായി ക്രൈംബ്രാഞ്ചിന്റെ ലുക്ക് ഔട്ട് നോട്ടീസ് 

യുഎന്‍എ ഫണ്ട് തിരിമറി: ജാസ്മിന്‍ ഷായടക്കം നാല് പ്രതികള്‍ക്കായി ക്രൈംബ്രാഞ്ചിന്റെ ലുക്ക് ഔട്ട് നോട്ടീസ് 

Published on

യുഎന്‍എ സാമ്പത്തിക തട്ടിപ്പ് കേസില്‍ സംഘടനയുടെ ദേശീയ പ്രസിഡന്റ് ജാസ്മിന്‍ഷായടക്കം നാല് പേര്‍ക്കെതിരെ ലുക്ക് ഔട്ട് നോട്ടീസ്. സംസ്ഥാന പ്രസിഡന്റ് ഷോബി ജോസഫ്‌ ഉള്‍പ്പെടെ ഉള്ളവര്‍ക്കായാണ് കേസന്വേഷിക്കുന്ന ക്രൈംബ്രാഞ്ച് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരിക്കുന്നത്. പ്രതികള്‍ ഒളിവിലാണെന്നാണ് അന്വേഷണസംഘത്തിന്റെ വാദം. പ്രതികളെക്കുറിച്ച് വിവരമുള്ളവര്‍ ഉടനടി പൊലീസില്‍ വിവരമറിയിക്കണമെന്ന് നോട്ടീസില്‍ പറയുന്നു. വ്യാഴാഴ്ച വിവിധ പത്രങ്ങളില്‍ ഇത് പ്രസിദ്ധീകരിച്ചു.

യുഎന്‍എ ഫണ്ട് തിരിമറി: ജാസ്മിന്‍ ഷായടക്കം നാല് പ്രതികള്‍ക്കായി ക്രൈംബ്രാഞ്ചിന്റെ ലുക്ക് ഔട്ട് നോട്ടീസ് 
‘എസ്എഫ്‌ഐ പ്രവര്‍ത്തകരെ തല്ലിച്ചതയ്ക്കുന്നത് നോക്കി നിന്നു’; കളമശ്ശേരി എസ്‌ഐ സംഘ്പരിവാര്‍ അനുഭാവിയെന്ന് ആരോപണം

മൊഴിയെടുക്കാന്‍ ഹാജരാകണമെന്ന് ക്രൈംബ്രാഞ്ച് സംഘം നേരത്തേ ജാസ്മിന്‍ഷാ അടക്കമുള്ളവരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഇവര്‍ എത്തിയിരുന്നില്ല. ഇതോടെയാണ് ഇവര്‍ ഒളിവിലാണെന്ന് അന്വേഷണസംഘം ഹൈക്കോടതിയില്‍ വ്യക്തമാക്കിയത്. കേസില്‍ പ്രത്യേക സംഘത്തെ നിയോഗിച്ച് നിശ്ചിത കാലയളവിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. യുഎന്‍എ സ്വരൂപിച്ച ഫണ്ടില്‍ തിരിമറി നടത്തിയെന്നാണ് ഇവര്‍ക്കെതിരായ ആരോപണവും കേസും.

യുഎന്‍എ ഫണ്ട് തിരിമറി: ജാസ്മിന്‍ ഷായടക്കം നാല് പ്രതികള്‍ക്കായി ക്രൈംബ്രാഞ്ചിന്റെ ലുക്ക് ഔട്ട് നോട്ടീസ് 
കളമശ്ശേരിയിലെ രാഷ്ട്രീയം മനസ്സിലാക്കി ഇടപെടണമെന്ന് ഏരിയാസെക്രട്ടറി ; ഇവിടെ ഇരിക്കാമെന്ന് ആര്‍ക്കും വാക്കുകൊടുത്തിട്ടില്ലെന്ന് എസ്‌ഐ 

എന്നാല്‍ എഫ്‌ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ജാസ്മിന്‍ഷായടക്കമുള്ളവര്‍ കോടതിയെ സമീപിച്ചിരുന്നു. കണക്കുകള്‍ കമ്മിറ്റിയില്‍ അതാത് സമയങ്ങളില്‍ അവതരിപ്പിച്ചിരുന്നുവെന്നായിരുന്നു വാദം. പരാതി അടിസ്ഥാനരഹിതമാണെന്നും വിശദീകരിച്ചു. രാഷ്ട്രീയ പ്രേരിതമായ ആരോപണമാണെന്നും ഫണ്ടില്‍ കൃത്രിമം ഉണ്ടായിട്ടില്ലെന്ന് ക്രൈം ബ്രാഞ്ച് സൂപ്രണ്ടിന്റെ അന്വേഷത്തില്‍ വ്യക്തമായിരുന്നതായും ഇവര്‍ കോടതിയില്‍ പറഞ്ഞു. എന്നാല്‍ യുഎന്‍എയുടെ അക്കൗണ്ടില്‍ നിന്നുതന്നെ പണമെടുത്താണ് ജാസ്മിന്‍ഷായും സംഘവും കേസ് നടത്തുന്നതെന്ന ആരോപണവുമായി പരാതിക്കാരന്‍ സിബി മുകേഷ് വീണ്ടും രംഗത്തെത്തിയിരുന്നു.

logo
The Cue
www.thecue.in