ഇന്ത്യ ഇടപെടണമെന്ന് യുക്രൈനും യൂറോപ്യന്‍ യൂണിയനും

ഇന്ത്യ ഇടപെടണമെന്ന് യുക്രൈനും യൂറോപ്യന്‍ യൂണിയനും
Published on

റഷ്യയുടെ ആക്രമണം അവസാനിപ്പിക്കാന്‍ ഇന്ത്യ ഇടപെടണമെന്ന് യുക്രൈനും യൂറോപ്യന്‍ യൂണിയനും. ഇന്ത്യ ശക്തമായി പ്രതികരിക്കണം. ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി പറയുന്നത് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമിര്‍ പുടിന്‍ കേള്‍ക്കുമെന്ന് ഇന്ത്യയിലെ യുക്രൈന്‍ അംബാസഡര്‍ ഐഗോര്‍ പോളിഖ പറഞ്ഞു.

യൂറോപ്യന്‍ യൂണിയനും ഇന്ത്യ ഇടപെടണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ്. വിദേശകാര്യ മേധാവി വിദേശകാര്യമന്ത്രി എസ്.ജയശങ്കറെ വിളിച്ച് ഇടപെടണമെന്ന് അഭ്യര്‍ത്ഥിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദി യോഗം വിളിച്ചിട്ടുണ്ട്.

റഷ്യയുടെ ആക്രമണത്തെ ചൈന പിന്തുണച്ചു. യുക്രൈന്‍ ജനതയ്‌ക്കൊപ്പമാണെന്ന് യു.കെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സണ്‍ പ്രഖ്യാപിച്ചു. റഷ്യക്ക് മേല്‍ കൂടുതല്‍ ഉപരോധം ഏര്‍പ്പെടുത്തും.

Related Stories

No stories found.
logo
The Cue
www.thecue.in