‘വട്ടിയൂര്‍ക്കാവില്‍ അധികാര ദുര്‍വിനിയോഗം’: പ്രശാന്തിനെതിരെ പരാതിയുമായി യുഡിഎഫ്

‘വട്ടിയൂര്‍ക്കാവില്‍ അധികാര ദുര്‍വിനിയോഗം’: പ്രശാന്തിനെതിരെ പരാതിയുമായി യുഡിഎഫ്

Published on

ഉപതെരഞ്ഞെടുപ്പ് പരസ്യപ്രചരാണം അവസാനിക്കാന്‍ മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വട്ടിയൂര്‍ക്കാവില്‍ മുന്നണികള്‍ തമ്മിലുള്ള പോര് കടുത്തു. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി വി കെ പ്രശാന്തിനെതിരെ യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നല്‍കി. കോര്‍പ്പറേഷന്‍ മേയറായ സ്ഥാനാര്‍ത്ഥി അധികാര ദുര്‍വിനിയോഗം നടത്തുന്നുവെന്ന് യുഡിഎഫ് ആരോപിക്കുന്നു.

‘വട്ടിയൂര്‍ക്കാവില്‍ അധികാര ദുര്‍വിനിയോഗം’: പ്രശാന്തിനെതിരെ പരാതിയുമായി യുഡിഎഫ്
‘എന്‍എസ്എസിന്റെ സമദൂരം ശരിദൂരമാക്കിയതെന്തിന്’; തെരഞ്ഞെടുപ്പ് രംഗം കലാപഭൂമിയാക്കരുതെന്നും ടീക്കാറാം മീണ

നഗരസഭയിലെ ജീവനക്കാരെ ഉള്‍പ്പെടെ തെരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് ഉപയോഗിക്കുന്നുവെന്ന് പരാതിയില്‍ പറയുന്നു. നഗരസഭയുടെ ദൈനംദിന പ്രവര്‍ത്തനം സ്തംഭിക്കുന്നതിന് ഇടയാക്കുകയാണ് ജീവനക്കാരുടെ സ്‌ക്വാഡ് പ്രവര്‍ത്തനം. യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ മന്ത്രിമാരടക്കം അപകീര്‍ത്തിപ്പെടുത്തുന്നു. ഇത് തടയണമെന്നും തെരഞ്ഞെടുപ്പ് കമ്മീഷനോട് യുഡിഎഫ് ആവശ്യപ്പെട്ടിട്ടുണ്ട്.

‘വട്ടിയൂര്‍ക്കാവില്‍ അധികാര ദുര്‍വിനിയോഗം’: പ്രശാന്തിനെതിരെ പരാതിയുമായി യുഡിഎഫ്
‘യുഡിഎഫിന് ജീവന്‍ കൊടുക്കാന്‍ എന്‍എസ്എസ് ശ്രമം’; സിപിഎമ്മിന്റെ പരാതി തെരഞ്ഞെടുപ്പ് കമ്മീഷന്

വട്ടിയൂര്‍ക്കാവില്‍ എന്‍എസ്എസ് നിലപാടിനെ മറിടക്കാനാണ് ഇടതുപക്ഷം അവസാന മണിക്കൂറുകളിലും ശ്രമിക്കുന്നത്. കരയോഗങ്ങളെ തന്നെ രംഗത്തിറക്കി യുഡിഎഫിനായി വോട്ട് ഏകീകരിപ്പിക്കുകയാണ് എന്‍എസ്എസ്. മേയര്‍ എന്നനിലയില്‍ വി കെ പ്രശാന്തിന്റെ പ്രവര്‍ത്തനം വോട്ടായി മാറുമെന്ന പ്രതീക്ഷയാണ് എല്‍ഡിഎഫിനുള്ളത്. ചിട്ടയായ പ്രവര്‍ത്തനങ്ങളിലൂടെ മണ്ഡലം പിടിക്കാനാകുമെന്നും കണക്കു കൂട്ടുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in