നായര്‍ സ്ത്രീകളെക്കുറിച്ചുള്ള പരാമര്‍ശം ; ശശി തരൂരിനെതിരെ അറസ്റ്റ് വാറണ്ട്

നായര്‍ സ്ത്രീകളെക്കുറിച്ചുള്ള പരാമര്‍ശം ; ശശി തരൂരിനെതിരെ അറസ്റ്റ് വാറണ്ട്

Published on

നായര്‍ സ്ത്രീകളെ അപമാനിച്ചെന്ന പരാതിയില്‍ തിരുവനന്തപുരം എംപിയും കോണ്‍ഗ്രസ് നേതാവുമായ ശശി തരൂരിനെതിരെ അറസ്റ്റ് വാറണ്ട്. തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതിയുടേതാണ് നടപടി. ദ ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍ എന്ന പുസ്തകത്തില്‍ നായര്‍ സമുദായാംഗങ്ങളായ സ്ത്രീകളെ അപമാനിച്ചെന്ന പരാതിയിലാണ് വാറണ്ട്. പെരുന്താന്നി എന്‍എസ്എസ് കരയോഗാംഗമായ സന്ധ്യ ശ്രീകുമാറാണ് പരാതിക്കാരി.

നായര്‍ സ്ത്രീകളെക്കുറിച്ചുള്ള പരാമര്‍ശം ; ശശി തരൂരിനെതിരെ അറസ്റ്റ് വാറണ്ട്
പൗരത്വനിയമത്തിനെതിരെ നിലപാട് : അനുരാഗ് കശ്യപിന്റെ ഫോളോവേഴ്‌സ് 5 ലക്ഷത്തില്‍ നിന്ന് 76,000 ലേക്ക് ; ട്വിറ്റര്‍ ഇന്ത്യക്കെതിരെ പ്രതിഷേധം 

ലോക്‌സഭാ തെരഞ്ഞെടുപ്പ് വേളയിലാണ് അപകീര്‍ത്തി കേസ് ഫയല്‍ ചെയ്തത്. നവംബര്‍ 21 ന് കോടതിയില്‍ ഹാജരാകാന്‍ സമന്‍സ് അയച്ചിരുന്നെങ്കിലും അദ്ദേഹം എത്തിയിരുന്നില്ല. ഭാര്യമാര്‍ തങ്ങളെ സ്വീകരിക്കാന്‍ തയ്യാറാണോ അല്ലയോ എന്ന് നായര്‍ സമുദായത്തിലെ പുരുഷന്‍മാര്‍ മനസ്സിലാക്കിയിരുന്നത് മുറിക്ക് പുറത്ത് മറ്റൊരു പുരുഷന്റെ ചെരുപ്പ് ഉണ്ടോയെന്ന് നോക്കിയായിരുന്നു എന്ന് പുസ്തകത്തില്‍ പരാമര്‍ശിക്കുന്നുവെന്നാണ് പരാതി.

നായര്‍ സ്ത്രീകളെക്കുറിച്ചുള്ള പരാമര്‍ശം ; ശശി തരൂരിനെതിരെ അറസ്റ്റ് വാറണ്ട്
സിഎഎ പ്രക്ഷോഭം: ജാമ്യാപേക്ഷ തള്ളി; ചന്ദ്രശേഖര്‍ ആസാദ് റിമാന്‍ഡില്‍

പുത്രസമ്പാദനത്തിന് സ്ത്രീകള്‍ ഭര്‍ത്താവിനൊപ്പം ശയിക്കണം. എന്നാല്‍ മറ്റ് സമയങ്ങളില്‍ അവര്‍ക്ക് സുഖം തേടി എവിടെയും പോകാമെന്ന് വിശദീകരിക്കുന്നതായും പരാതിയില്‍ പറയുന്നു. വംശ നിലനില്‍പ്പിനായി പാണ്ഡുവും കുന്തിയും നടത്തുന്ന സംഭാഷണങ്ങള്‍ക്കിടെയാണ് ഉദാഹരണമായി നായര്‍ സ്ത്രീകളെപ്പറ്റി തരൂര്‍ വിവരിക്കുന്നത്. എന്നാല്‍ ഇത് നായര്‍ സ്ത്രീകളെ പൊതുമധ്യത്തില്‍ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ആരോപിച്ച് പരാതിക്കാരി കോടതിയില്‍ ചോദ്യം ചെയ്യുകയായിരുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in