തോമസ് ഐസക്  
തോമസ് ഐസക്  

‘എന്തിനാണീ കുട്ടിക്കളി?’; വിതരണക്കാര്‍ സര്‍ക്കാര്‍ തിയേറ്ററുകള്‍ക്ക് സിനിമ നിഷേധിച്ചത് ശരിയായില്ലെന്ന് തോമസ് ഐസക്

Published on

വിതരണക്കാര്‍ സമരം പിന്‍വലിച്ചെങ്കിലും അതൃപ്തി പ്രകടിപ്പിച്ച് സര്‍ക്കാര്‍. ഒരു നിവേദനം പോലും നല്‍കാതെ വിതരണക്കാര്‍ സര്‍ക്കാര്‍ തിയേറ്ററുകള്‍ക്ക് സിനിമ നിഷേധിച്ചത് ശരിയായില്ലെന്ന് ധനമന്ത്രി തോമസ് ഐസക് പറഞ്ഞു. അനുഭാവപൂര്‍ണമായ നിലപാട് സര്‍ക്കാര്‍ തുടര്‍ച്ചയായി സ്വീകരിച്ചിട്ടും ഒരു കാരണവുമില്ലാതെ കെഎസ്എഫ്ഡിസിക്ക് സിനിമ നിഷേധിക്കുന്നതിലെ ചേതോവികാരം എന്തെന്ന് അറിയില്ല. ധനമന്ത്രിയായ തനിക്കോ സാംസ്‌കാരിക വകുപ്പ് മന്ത്രിയായ എ കെ ബാലനോ നിവേദനം നല്‍കിയിരുന്നില്ല. വിതരണക്കാരുമായി ഇന്ന് നടത്തിയ ചര്‍ച്ചയില്‍ ധാരണയായെന്നും ഒത്തുതീര്‍പ്പിലെത്തിയെന്നും തോമസ് ഐസക് പ്രതികരിച്ചു.

ആവശ്യം പരിഗണിക്കില്ല എന്ന് പറഞ്ഞാല്‍ മാത്രം സമരം ചെയ്താല്‍ പോരേ? എന്താ ഇങ്ങനെ കുട്ടിക്കളി എന്ന് മനസിലാകുന്നില്ല.

തോമസ് ഐസക്

തോമസ് ഐസക്  
‘ഔദ്യോഗിക യാത്രയിലെന്തിന് കുടുംബത്തെ കൂട്ടി’; മുഖ്യമന്ത്രിയുടെ വിദേശപര്യടനം ധൂര്‍ത്തെന്ന് ചെന്നിത്തല

വിതരണക്കാര്‍ ഇന്ന് നിവേദനം നല്‍കി. നിവേദനം നികുതി വകുപ്പിന് കൈമാറി. വിതരണക്കാര്‍ പരാതിപ്പെടുന്നതുപോലെ മുന്‍പത്തെ വിനോദ നികുതി സ്ലാബിന് പുറത്തുപോകുമോ എന്ന് നികുതി വകുപ്പ് പരിശോധിക്കുമെന്നും ധനമന്ത്രി കൂട്ടിച്ചേര്‍ത്തു.

ഇക്കഴിഞ്ഞ 15-ാം തിയ്യതി മുതല്‍ വിതരണക്കാര്‍ സര്‍ക്കാര്‍ തിയേറ്ററുകള്‍ക്ക് സിനിമ നല്‍കുന്നത് നിര്‍ത്തിവെച്ചതോടെ കെഎസ്എഫ്ഡിസി കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇതുവരെ 25 ലക്ഷം രൂപയുടെ നഷ്ടമുണ്ടെന്നായെന്നാണ് കണക്ക്. കെഎസ്എഫ്ഡിസിക്ക് ആകെ 17 തിയേറ്ററുകളാണുള്ളത്. സിനിമ ലഭിക്കാതായതോടെ 15 തിയേറ്ററുകള്‍ ഒരാഴ്ച അടച്ചിടേണ്ടി വന്നു. ഇതരഭാഷാ സിനിമകള്‍ പ്രദര്‍ശിപ്പിച്ചാണ് പ്രതിസന്ധി മറികടക്കാന്‍ കെഎസ്എഫ്ഡിസി ശ്രമിച്ചത്. ഇംഗ്ലീഷ്, ഹിന്ദി ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചുകൊണ്ടിരുന്നത്. വിതരണക്കാരെ നിയന്ത്രിക്കുന്നതിന് ഓര്‍ഡിനന്‍സ് ഇറക്കുന്ന കാര്യം സര്‍ക്കാരിന്റെ പരിഗണനയില്‍ ഉണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

തോമസ് ഐസക്  
ഇന്ധനവില കുതിക്കുന്നു ; പെട്രോള്‍ ഒരു വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍, സംസ്ഥാനത്ത് 77 രൂപ കടന്നു

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in