സിക്കിള്‍സെല്‍ അനീമിയ രോഗികളുടെ സ്‌ക്രീനിങ് പുനരാരംഭിക്കാന്‍ തീരുമാനം; കുട്ടികളുടെ പരിശോധന നിര്‍ബന്ധമാക്കും

സിക്കിള്‍സെല്‍ അനീമിയ രോഗികളുടെ സ്‌ക്രീനിങ് പുനരാരംഭിക്കാന്‍ തീരുമാനം; കുട്ടികളുടെ പരിശോധന നിര്‍ബന്ധമാക്കും
Published on

സിക്കിള്‍സെല്‍ അനീമിയ രോഗികളുടെ സ്‌ക്രീനിങ് പുനരാരംഭിക്കാന്‍ ആരോഗ്യവകുപ്പ് തീരുമാനിച്ചു. വയനാട്ടിലും അട്ടപ്പാടിയിലുമാണ് പരിശോധന. വയനാട്ടിലെ ആദിവാസികള്‍ ഉള്‍പ്പെടെയുള്ള സിക്കിള്‍സെല്‍ അനീമിയ രോഗികളെ കണ്ടെത്തുന്നതിനുള്ള സ്‌ക്രീനിങ് വര്‍ഷങ്ങളായി മുടങ്ങി കിടക്കുന്നത് ദ ക്യു റിപ്പോര്‍ട്ട് ചെയ്തിരുന്നു. കുട്ടികളുടെ സ്്ക്രീനിങ് നിര്‍ബന്ധമായും നടത്താനും നിര്‍ദേശിച്ചിട്ടുണ്ട്. സ്‌ക്രീനിങ് നടത്തുന്നതിനായി താല്‍ക്കാലിക കെട്ടിടങ്ങള്‍ സജ്ജമാക്കും.

സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ സിക്കിള്‍സെല്‍ അനീമിയ രോഗികളുള്ളത് വയനാട്ടിലാണ്. 2014ലാണ് കോളനികള്‍ കേന്ദ്രീകരിച്ച് അവസാനമായി സക്രീനിങ് നടന്നത്. അന്ന് 936 പേരെ രോഗബാധിതരായി കണ്ടെത്തി. ഇതില്‍ 62 പേര്‍ മരിച്ചെന്നാണ് ഔദ്യോഗിക കണക്ക്. കോവിഡ് ബാധിച്ചും സിക്കിള്‍സെല്‍ അനീമിയ ബാധിതര്‍ മരിച്ചിരുന്നു.

സിക്കിള്‍സെല്‍ അനീമിയ രോഗികളുടെ സ്‌ക്രീനിങ് പുനരാരംഭിക്കാന്‍ തീരുമാനം; കുട്ടികളുടെ പരിശോധന നിര്‍ബന്ധമാക്കും
സ്‌ക്രീനിങ് മുടങ്ങിയിട്ട് 8 വര്‍ഷം; പെന്‍ഷന്‍ കിട്ടാതായിട്ട് ഒമ്പത് മാസം; സര്‍ക്കാര്‍ അറിയുമോ സിക്കിള്‍സെല്‍ അനീമിയ രോഗികളുടെ ദുരിതം

സ്‌ക്രീനിങ് നടക്കാത്തതിനാല്‍ കുട്ടികള്‍ ഉള്‍പ്പെടെയുള്ള രോഗബാധിതര്‍ക്ക് ചികിത്സ നല്‍കാന്‍ കഴിയുന്നില്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നു. ലക്ഷണങ്ങളുമായി വരുന്നവരെയും ഗര്‍ഭിണികളെയുമാണ് ഇപ്പോള്‍ പരിശോധനയ്ക്ക് വിധേയരാക്കുന്നത്. ഇപ്പോള്‍ എട്ടാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളില്‍ വരെ സ്‌ക്രീനിങ് നടത്താനാണ് ആരോഗ്യവകുപ്പിന്റെ തീരുമാനം.

Related Stories

No stories found.
logo
The Cue
www.thecue.in