ജീവിതത്തെ സിനിമ സ്വാധീനിക്കുമെന്നത് അംഗീകരിച്ചായിരുന്നു ചാന്ത്‌പൊട്ടിന്റെ പേരിലുള്ള ക്ഷമാപണ ട്വീറ്റ്; ലാല്‍ജോസിന് പാര്‍വതിയുടെ മറുപടി 

ജീവിതത്തെ സിനിമ സ്വാധീനിക്കുമെന്നത് അംഗീകരിച്ചായിരുന്നു ചാന്ത്‌പൊട്ടിന്റെ പേരിലുള്ള ക്ഷമാപണ ട്വീറ്റ്; ലാല്‍ജോസിന് പാര്‍വതിയുടെ മറുപടി 

Published on

ചാന്ത്പൊട്ട് സിനിമയുടെ പേരില്‍ പാര്‍വതി ഒരാളോട് മാപ്പ് പറഞ്ഞത് ശുദ്ധ ഭോഷ്‌കാണെന്ന സംവിധായകന്‍ ലാല്‍ജോസിന്റെ പരാമര്‍ശനത്തിന് മറുപടിയുമായി നടി പാര്‍വതി തിരുവോത്ത്. ചാന്ത്പൊട്ടിലെ കഥാപാത്രം ട്രാന്‍സ് വ്യക്തിയാണെന്ന് താന്‍ പറഞ്ഞിട്ടില്ലെന്നും എല്‍ജിബിടിക്യു സമൂഹത്തിന്റെ പോരാട്ടത്തോടുള്ള സഹാനുഭൂതിയും ഒരു കലാരൂപം എന്ന തലത്തില്‍ സിനിമ സമൂഹത്തെ സ്വാധീനിക്കുന്നുവെന്ന സത്യം അംഗീകരിക്കുന്നതുമായിരുന്നു തന്റെ പ്രതികരണമെന്ന് പാര്‍വതി ഇന്ത്യന്‍ എക്‌സ്പ്രസ് മലയാളത്തോട് പറഞ്ഞു.ചാന്ത്‌പൊട്ടിലെ കഥാപാത്രം ട്രാന്‍സ് പേര്‍സണാണെന്ന് ട്വീറ്റില്‍ പറഞ്ഞിട്ടില്ല. സ്‌ത്രൈണത പ്രകടിപ്പിക്കുന്ന കഥാപാത്രം ഏതുതരത്തിലാണ് പ്രശ്‌നമാകുന്നതെന്ന് ഉനൈസ് എന്ന വ്യക്തി കൃത്യമായി ഫെയ്‌സ്ബുക്കില്‍ വിവരിച്ചിരുന്നു. അത് അദ്ദേഹത്തെയും എല്‍ജിബിടിക്യു സമൂഹത്തെയും അപകടകരമായ രീതിയില്‍ ബാധിച്ചെന്നും ഉനൈസ് പറഞ്ഞിരുന്നു. അതിനോടാണ് താന്‍ പ്രതികരിച്ചതെന്നും പാര്‍വതി വ്യക്തമാക്കി.

ജീവിതത്തെ സിനിമ സ്വാധീനിക്കുമെന്നത് അംഗീകരിച്ചായിരുന്നു ചാന്ത്‌പൊട്ടിന്റെ പേരിലുള്ള ക്ഷമാപണ ട്വീറ്റ്; ലാല്‍ജോസിന് പാര്‍വതിയുടെ മറുപടി 
ചാന്ത്‌പൊട്ട് ട്രാന്‍സ്‌ജെന്‍ഡറിന്റെ കഥയായിരുന്നില്ലെന്ന് ലാല്‍ജോസ്, പാര്‍വതി ക്ഷമ ചോദിച്ചത് എന്തിനാണെന്ന് മനസിലായില്ല

ദ ക്യു ഷോ ടൈമില്‍ മനീഷ് നാരായണന് നല്‍കിയ അഭിമുഖത്തിലാണ് ചാന്ത്‌പൊട്ട് ട്രാന്‍സ് ജെന്‍ഡര്‍ സമൂഹത്തെ അവഹേളിക്കുന്ന സിനിമയാണെന്ന വിമര്‍ശനത്തില്‍ ലാല്‍ജോസ് നിലപാട് വ്യക്തമാക്കിയത്. ചാന്ത്‌പൊട്ടിന്റെ പേരില്‍ എന്നെ കടിച്ചുകീറാന്‍ വന്നവരൊന്നും അറിയാത്ത കാര്യം ചാന്ത് പൊട്ടിലെ രാധ എന്ന രാധാകൃഷ്ണന്‍ പുരുഷനാണ്. അവന്റെ ജെന്‍ഡറിനെക്കുറിച്ച് യാതൊരു സംശയവുമില്ല. അവന്‍ ആ സിനിമയില്‍ ഒരു പെണ്‍കുട്ടിയെ ആണ് പ്രണയിക്കുന്നത്, അവനൊരു കുട്ടി പിറക്കുന്നുണ്ട്. രാധാകൃഷ്ണന് ആകെയുണ്ടായിരുന്നത് പെരുമാറ്റത്തിലെ സ്ത്രൈണതയാണ്, അത് വളര്‍ന്ന സാഹചര്യത്തെ മുന്‍നിര്‍ത്തിയാണ്. പാര്‍വതി ഒരാളോട് ചാന്ത്‌പൊട്ടിന്റെ പേരില്‍ തനിക്ക് വേണ്ടി മാപ്പ് പറഞ്ഞത് എന്തിനാണെന്ന് മനസിലായില്ല, അത് ശുദ്ധ ഭോഷ്‌ക് ആണ്. ചാന്ത്‌പൊട്ട് സിനിമയ്ക്ക് ശേഷം ട്രാന്‍സ് സമൂഹം അടുത്ത സൗഹൃദമാണ് തന്നോട് പുലര്‍ത്തിയതെന്നും ലാല്‍ ജോസ് അഭിമുഖത്തില്‍ പറയുന്നു.

ജീവിതത്തെ സിനിമ സ്വാധീനിക്കുമെന്നത് അംഗീകരിച്ചായിരുന്നു ചാന്ത്‌പൊട്ടിന്റെ പേരിലുള്ള ക്ഷമാപണ ട്വീറ്റ്; ലാല്‍ജോസിന് പാര്‍വതിയുടെ മറുപടി 
‘പേര് ഫാത്തിമയെന്നായിപ്പോയി’; മകളുടെ ജീവനെടുത്തത് ഐഐടിയിലെ മതവിവേചനമെന്ന് കുടുംബം

ചാന്ത്‌പൊട്ട് വ്യക്തിജീവിതത്തില്‍ ഉണ്ടാക്കിയ സങ്കടകരമായ അനുഭവങ്ങള്‍ പരാമര്‍ശിച്ചായിരുന്നു ഉനൈസിന്റെ 2017 ലെ ഫെയ്‌സ്ബുക്ക് കുറിപ്പ്. ട്യൂഷനില്‍ മലയാളം അധ്യാപകന്‍ പഠിച്ചിപ്പിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ എന്നെ ചൂണ്ടിക്കാട്ടി ഇവന്‍ പുതിയ സിനിമയിലെ ചാന്ത്‌പൊട്ട് പോലെയാണെന്ന് പറഞ്ഞപ്പോള്‍ ക്ലാസ് അട്ടഹസിച്ച് ചിരിച്ചു. എല്ലാവരുടെയും ആ അട്ടഹാസച്ചിരിയില്‍ എനിക്ക് അനുഭവപ്പെട്ടത് നെഞ്ചിന്‍കൂട് പൊട്ടുന്ന വേദനയായിരുന്നു. ആ സംഭവത്തോടെ ആ ട്യൂഷന്‍ നിര്‍ത്തി. എന്നാല്‍ ആ വിളിപ്പേര് തൊട്ടടുത്ത ദിവസം തന്നെ സ്‌കൂളിലുമെത്തി. ഏറെ ഹിറ്റായി ഓടിയ ക്വീയര്‍ ന്യൂനപക്ഷ വിരുദ്ധത തിങ്ങിനിറഞ്ഞ ആ സിനിമ തിയേറ്ററില്‍ നിന്ന് പോയെങ്കിലും ചാന്ത്‌പൊട്ട് എന്ന വിളിപ്പേര് നിലനിര്‍ത്തിത്തന്നു.(ആ സിനിമ ഇറങ്ങിയ കാലത്ത് അതനുസരിച്ച്, തല്ലുകിട്ടിയ ആളുകളെ ഒരുപാട് വര്‍ഷങ്ങള്‍ക്കുശേഷം കണ്ടിട്ടുണ്ട്) ഇങ്ങനെയായിരുന്നു ഉനൈസിന്റെ കുറിപ്പ്.

ജീവിതത്തെ സിനിമ സ്വാധീനിക്കുമെന്നത് അംഗീകരിച്ചായിരുന്നു ചാന്ത്‌പൊട്ടിന്റെ പേരിലുള്ള ക്ഷമാപണ ട്വീറ്റ്; ലാല്‍ജോസിന് പാര്‍വതിയുടെ മറുപടി 
‘പണം വാങ്ങിയിട്ട് റൂമില്ലെന്ന് പറഞ്ഞു’; തിരുവനന്തപുരത്ത് ട്രാന്‍സ്‌പേഴ്‌സണ് റൂം നിഷേധിച്ച് ഹോട്ടല്‍

കസബ വിവാദത്തിന്റെ പശ്ചാത്തലത്തില്‍ പാര്‍വതിയെ അഭിനന്ദിച്ചുകൊണ്ടുള്ള ഫെയ്‌സ്ബുക്ക് കുറിപ്പിലാണ് ഉനൈസ് ഇക്കാര്യങ്ങള്‍ വിശദീകരിക്കുന്നത്. ഇതിന് പാര്‍വതി മറുപടി നല്‍കുകയായിരുന്നു. ഉനൈസ് നിങ്ങളെ സല്യൂട്ട് ചെയ്യുന്നു. പ്രതിസന്ധികളെ താങ്കള്‍ ധീരമായി മറികടന്നു. ഈ വേദന നിങ്ങള്‍ക്ക് നല്‍കിയതിന് എന്റെ ഇന്‍ഡസ്ട്രിക്കുവേണ്ടി ഞാന്‍ മാപ്പുചോദിക്കുന്നു. നിങ്ങളോടും നങ്ങളെ പോലുള്ള നിരവധി പേരോടും. ഇതായിരുന്നു പാര്‍വതിയുടെ കുറിപ്പ്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in