മകന്‍ യുഎപിഎ ചുമത്തി ജയിലില്‍, മനുഷ്യശൃംഖലയില്‍ കണ്ണി ചേര്‍ന്ന് താഹയുടെ ഉമ്മയും സഹോദരനും

മകന്‍ യുഎപിഎ ചുമത്തി ജയിലില്‍, മനുഷ്യശൃംഖലയില്‍ കണ്ണി ചേര്‍ന്ന് താഹയുടെ ഉമ്മയും സഹോദരനും

Published on

മാവോയിസ്റ്റ് ബന്ധം ആരോപിച്ച് യുഎപിഎ കേസില്‍ അറസ്റ്റിലായ താഹാ ഫസലിനെ മുഖ്യമന്ത്രിയും സിപിഐഎമ്മും തള്ളിപ്പറയുമ്പോഴും കുടുംബം പാര്‍ട്ടിക്കൊപ്പം അടിയുറച്ച് നില്‍ക്കുകയാണ്. പൗരത്വനിയമത്തിനെതിരെ സംസ്ഥാന വ്യാപക പ്രതിഷേധമുയര്‍ത്തി മുഖ്യമന്ത്രി പിണറായി വിജയന്‍ തിരുവനന്തപുരം പാളയം രക്തസാക്ഷി മണ്ഡപത്തില്‍ കണ്ണിയായ മനുഷ്യശൃംഖലയില്‍ കോഴിക്കോട്ട് ചങ്ങലയാകാന്‍ താഹയുടെ ഉമ്മ ജമീലയും സഹോദരന്‍ ഇജാസും ഉണ്ടായിരുന്നു. സാമൂഹിക മാധ്യമങ്ങളില്‍ സിപിഐഎം ഗ്രൂപ്പുകളില്‍ ഉള്‍പ്പെടെ ഇവരുടെ ഫോട്ടോ പ്രചരിക്കുന്നുണ്ട്.

മകന്‍ യുഎപിഎ ചുമത്തി ജയിലില്‍, മനുഷ്യശൃംഖലയില്‍ കണ്ണി ചേര്‍ന്ന് താഹയുടെ ഉമ്മയും സഹോദരനും
താഹ ഫസലിന്റെ ഉമ്മ പറയുന്നു;’എന്റെ മോന്‍ മാവോയിസ്റ്റല്ല, അറസ്റ്റോടെ കുടുംബം തകര്‍ന്നു’ 

പിണറായി വിജയന്‍ സര്‍ക്കാര്‍ സിപിഐഎം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബിനെയും താഹാ ഫസലിനെയും യുഎപിഎ ചുമത്തി അറസ്റ്റ് ചെയ്തത് പാര്‍ട്ടിക്കകത്തും പ്രവര്‍ത്തകര്‍ക്കിടയിലും എതിര്‍പ്പുയര്‍ത്തിയിരുന്നു.

മകന്‍ യുഎപിഎ ചുമത്തി ജയിലില്‍, മനുഷ്യശൃംഖലയില്‍ കണ്ണി ചേര്‍ന്ന് താഹയുടെ ഉമ്മയും സഹോദരനും
പൗരത്വഭേദഗതിക്കെതിരെ കൈകോര്‍ത്ത് ലക്ഷങ്ങള്‍, വിശ്രമിക്കാന്‍ സമയമില്ല പോരാട്ടം തുടരുമെന്ന് പിണറായി വിജയന്‍

താഹാ ഫസല്‍ സിപിഐഎമ്മുകാരനാണെന്നും മാവോയിസ്റ്റ് അല്ലെന്നും ഉമ്മ ജമീല ദ ക്യുവിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. അലനും താഹയും മാവോയിസ്റ്റുകളാണെന്ന് മുഖ്യമന്ത്രി പറഞ്ഞത് വിശ്വസിക്കാനാകുന്നില്ലെന്നും താഹയുടെ അറസ്റ്റോടെ കുടുംബം തകര്‍ന്നുവെന്നും ജമീല വിശദീകരിച്ചു. പൗരത്വ ഭേദഗതി നിയമത്തിനെതിരെ എല്‍ഡിഎഫ് സംഘടിപ്പിച്ച മന്യുഷ്യ മഹാശൃംഖലയില്‍ എഴുപത് ലക്ഷത്തോളം പേര്‍ പങ്കെടുത്തെന്നാണ് ഇടതുമുന്നണി നേതാക്കള്‍ അറിയിച്ചത്. കാസര്‍കോട് മുതല്‍ കളിയിക്കാവിള വരെ 630 കിലോമീറ്ററാണ് എല്‍ഡിഎഫ് മനുഷ്യശൃംഖല തീര്‍ത്തത്.

logo
The Cue
www.thecue.in