ക്രിക്കറ്റിനിടെ നിലവിളി കേട്ടു, ഓടിച്ചെന്ന് അക്രമിയെ കീഴ്‌പ്പെടുത്തി പെണ്‍കുട്ടിയെ മോചിപ്പിച്ചു; പൊലീസിന്റെ ആദരം 

ക്രിക്കറ്റിനിടെ നിലവിളി കേട്ടു, ഓടിച്ചെന്ന് അക്രമിയെ കീഴ്‌പ്പെടുത്തി പെണ്‍കുട്ടിയെ മോചിപ്പിച്ചു; പൊലീസിന്റെ ആദരം 

Published on

പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തില്‍ നിന്ന് രക്ഷിച്ച കൗമാരക്കാര്‍ക്ക് പൊലീസിന്റെ ആദരം. ജയ്പൂര്‍ ജവഹര്‍ നഗര്‍ കച്ചി ബസ്തി സ്വദേശികളായ മനീഷ് (15 ) അമിത് (18) രോഹിത് (18) ബാദല്‍ (14) എന്നിവരാണ് പൊലീസിന്റെ അഭിനന്ദനത്തിന് അര്‍ഹരായത്. എഡിജിപി ബികെ സോണി ഇവര്‍ക്ക് മൊമെന്റോയും ക്യാഷ് പ്രൈസും സര്‍ട്ടിഫിക്കറ്റുകളും വിതരണം ചെയ്തു. വ്യാഴാഴ്ചയാണ് ഇതിന് ഇടയായ സംഭവമുണ്ടായത്. കുട്ടികള്‍ ക്രിക്കറ്റ് കളിയിലേര്‍പ്പെട്ടിരിക്കുകയായിരുന്നു. ഈ സമയം ഒരു പെണ്‍കുട്ടിയുടെ കരച്ചില്‍ കേട്ടു.

ക്രിക്കറ്റിനിടെ നിലവിളി കേട്ടു, ഓടിച്ചെന്ന് അക്രമിയെ കീഴ്‌പ്പെടുത്തി പെണ്‍കുട്ടിയെ മോചിപ്പിച്ചു; പൊലീസിന്റെ ആദരം 
‘അടുപ്പിക്കരുത്’; ആഭിചാരപ്പേടിയില്‍ കര്‍ണാടക വിധാന്‍ സൗധയില്‍ ചെറുനാരങ്ങയ്ക്ക് നിരോധനം 

നിലവിളി കേട്ട ദിശയിലേക്ക് ഇവര്‍ ഓടി. ഈ സമയം ഒരാള്‍ കുന്നിന്‍ ചെരിവില്‍ ഒരിടത്ത് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതാണ് കണ്ടത്. നാലുപേരും ചേര്‍ന്ന് ബലപ്രയോഗത്തിലൂടെ അക്രമിയെ കീഴ്‌പ്പെടുത്തി. തുടര്‍ന്ന് പെണ്‍കുട്ടിയെ രക്ഷപ്പെടുത്തി. അക്രമിയെ ഇവര്‍ പൊലീസില്‍ ഏല്‍പ്പിക്കുകയും ചെയ്തു. തുടര്‍ന്ന് വെള്ളിയാഴ്ച പൊലീസ് ഇവരെ ക്ഷണിച്ചുവരുത്തി ആദരിക്കുകയായിരുന്നു. കുട്ടികളുടെ സമയോചിത ഇടപെടലിനെ എഡിജിപി അഭിനന്ദിച്ചു. കുറ്റകൃത്യം തടയാനായി, ഉത്തരവാദിത്വ ബോധമുള്ള പൗരന്‍മാരായി ഇവര്‍ പ്രവര്‍ത്തിച്ചെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

logo
The Cue
www.thecue.in