‘തെരഞ്ഞെടുപ്പ് പ്രചരണം അതിരുവിടുന്നു’; നടപടിയെടുക്കണമെന്ന് ഡിജിപിയോട് ടിക്കാറാം മീണ
അഞ്ച് നിയമസഭ മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് പ്രചരണം അതിരുവിടുന്നുവെന്ന് മുഖ്യതെരഞ്ഞെടുപ്പ് ഓഫീസര്‍ ടീക്കാറാം മീണ. വലിയ ശബ്ദമലിനീകരണം ഉണ്ടാക്കുന്നതിനൊപ്പം ഗതാഗതം തടസ്സപ്പെടുത്തുന്നുവെന്നുമാണ് ആരോപണം. ഇതിനെതിരെ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ട് ടീക്കാറാം മീണ ഡിജിപി ലോക്‌നാഥ് ബെഹ്‌റക്ക് കത്ത് നല്‍കി.
പൊതുജനങ്ങളില്‍ നിന്നും ഇതുസംബന്ധിച്ച് പരാതി ലഭിച്ചിട്ടുണ്ട്. യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന രീതിയിലാണ് രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രചരണം. ഇത് നിയമവിരുദ്ധമാണ്. ഉച്ചഭാഷിണികള്‍ക്ക് നിയന്ത്രണമുണ്ടെങ്കിലും അത് പാലിക്കപ്പെടുന്നില്ലെന്നും പരാതിയുണ്ട്.
പരാതി ഉയര്‍ന്ന സഹാചര്യത്തില്‍ ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാ ഭരണകൂടങ്ങള്‍ക്ക് നിര്‍ദേശം നല്‍കി. നിയലംഘനം കണ്ടാല്‍ നടപടിയെടുക്കണമെന്നും കളക്ടര്‍മാരോട് ആവശ്യപ്പെട്ടു.
‘ദ ക്യു’ ഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം