കേന്ദ്രം വെട്ടിയ ടാബ്ലോ പ്രദര്‍ശിപ്പിച്ച് തമിഴ്‌നാടിന്റെ പ്രതിഷേധം

കേന്ദ്രം വെട്ടിയ ടാബ്ലോ പ്രദര്‍ശിപ്പിച്ച് തമിഴ്‌നാടിന്റെ പ്രതിഷേധം
Published on

റിപ്പബ്ലിക് ദിന പരേഡില്‍ വേറിട്ട പ്രതിഷേധവുമായി തമിഴ്‌നാട്. ദില്ലിയിലെ റിപ്പബ്ലിക് ആഘോഷത്തില്‍ നിന്നും ഒഴിവാക്കിയ ടാബ്ലോ സംസ്ഥാന തല ആഘോഷവേദിയില്‍ പ്രദര്‍ശിപ്പിച്ചു. മറീന ബീച്ചിലെ സംസ്ഥാനതല ആഘോഷത്തിലാണ് ടാബ്ലോ പ്രദര്‍ശിപ്പിച്ചത്.

തമിഴ്‌നാട് സ്വാതന്ത്ര്യ സമരത്തില്‍ എന്ന പേരില്‍ ടാബ്ലോ പ്രദര്‍ശിപ്പിക്കുമെന്ന് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ പ്രഖ്യാപിച്ചിരുന്നു. തമിഴ്‌നാട്ടില്‍ നിന്നുള്ള ധീര യോദ്ധാക്കളെ ചിത്രീകരിക്കുന്ന ടാബ്ലോ നിരസിച്ചത് തമിഴ് ജനതയെ അപമാനിക്കുന്നതാണെന്ന് സ്റ്റാലിന്‍ പറഞ്ഞിരുന്നു. തിങ്കളാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് ഈ വിഷയം ചൂണ്ടിക്കാട്ടി സ്റ്റാലിന്‍ കത്തെഴുതിയിരുന്നു.

ഗവര്‍ണര്‍ ആര്‍.എന്‍ രവി പങ്കെടുത്ത വേദിയിലാണ് ടാബ്ലോ പ്രദര്‍ശിപ്പിച്ചത്. തമിഴ്നാടിന്റെ സംസ്‌കാരവും സ്വാതന്ത്ര്യ സമര സേനാനികളുടെ സംഭാവനയും പ്രദര്‍ശിപ്പിക്കുന്നതായിരുന്നു ടാബ്ലോ. സാമൂഹിക പരിഷ്‌കര്‍ത്താവ് ഭാരതീയാര്‍, ശിവഗംഗ രാജ്ഞി വേലു നാച്ചിയാര്‍, വി.ഒ ചിദമ്പരനാര്‍, എന്നിവരുള്‍പ്പെടുന്നതാണ് ടാബ്ലോ.

കേരളത്തിന്റെ ടാബ്ലോയും ഉള്‍പ്പെടുത്തിയിരുന്നില്ല. ഇതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ കേന്ദ്ര സര്‍ക്കാരിനെ പ്രതിഷേധം അറിയിച്ചിരുന്നു. തീരുമാനം തിരുത്തണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്തയച്ചിരുന്നു.

Related Stories

No stories found.
logo
The Cue
www.thecue.in