വിദ്യാര്‍ത്ഥിനിയുടെ മരണം: അധ്യാപകന് സസ്‌പെന്‍ഷന്‍; ക്ലാസ് മുറിയില്‍ നിരവധി മാളങ്ങള്‍

വിദ്യാര്‍ത്ഥിനിയുടെ മരണം: അധ്യാപകന് സസ്‌പെന്‍ഷന്‍; ക്ലാസ് മുറിയില്‍ നിരവധി മാളങ്ങള്‍

Published on

സുല്‍ത്താന്‍ബത്തേരി സര്‍വജന സ്‌കൂളിലെ വിദ്യാര്‍ത്ഥിനി ഷഹ്ല ഷെറിന് പാമ്പു കടിയേറ്റ് മരിച്ച സംഭവത്തില്‍ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു. കുട്ടിയെ ആശുപത്രിയിലെത്തിക്കാന്‍ വൈകിയതിലാണ് സ്‌കൂളിലെ അധ്യാപകന്‍ സജിനെ സസ്‌പെന്‍ഡ് ചെയ്തത്. വിദ്യാഭ്യാസമന്ത്രി ഡിഇഒയോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.

വിദ്യാര്‍ത്ഥിനിയുടെ മരണം: അധ്യാപകന് സസ്‌പെന്‍ഷന്‍; ക്ലാസ് മുറിയില്‍ നിരവധി മാളങ്ങള്‍
ക്ലാസ് മുറിയില്‍ വിദ്യാര്‍ത്ഥിനി പാമ്പുകടിയേറ്റ് മരിച്ചു; ചികിത്സ കിട്ടാന്‍ വൈകിയെന്ന് സഹപാഠികള്‍; വീഴ്ചയെന്ന് രക്ഷിതാക്കള്‍

സ്‌കൂള്‍ അധികൃതരുടെ അനാസ്ഥമൂലമാണ് കുട്ടി മരിച്ചതെന്ന് ആരോപിച്ചുള്ള രക്ഷിതാക്കളുടെ പ്രതിഷേധം തുടരുകയാണ്. സ്‌കൂളിലെത്തിയ ഡിഇഒയെ വിദ്യാര്‍ത്ഥികളും നാട്ടുകാരും രക്ഷിതാക്കളും തടഞ്ഞുവെച്ചു. അധ്യാപകര്‍ക്ക് നേരെ കയ്യേറ്റമുണ്ടായി.

കുട്ടിക്ക് പാമ്പ് കടിയേറ്റ ക്ലാസ് മുറിയില്‍ ഉള്‍പ്പെടെ നിരവധി മാളങ്ങള്‍ കണ്ടെത്തി. ഇഴജന്തുക്കള്‍ക്ക് കയറിക്കൂടാവുന്ന തരത്തിലുള്ളവയാണിത്. സ്‌കൂള്‍ തുറക്കുന്നതിന് മുമ്പ് ക്ലാസ് മുറികള്‍ പരിശോധിക്കണമെന്ന നിബന്ധന പാലിച്ചില്ലെന്നും ആരോപണമുണ്ട്.

ഇന്നലെ മൂന്നരയോടെയാണ് ക്ലാസ് മുറിയിലെ മാളത്തില്‍ കുട്ടിയുടെ കാല്‍ അകപ്പെട്ടത്. പുറത്തെടുത്തപ്പോള്‍ ചോര കണ്ടെങ്കിലും അധ്യാപകര്‍ അവഗണിച്ചെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. രക്ഷിതാക്കളെത്തിയാണ് ആശുപത്രിയിലെത്തിച്ചത്. പാമ്പു കടിയേറ്റതിന്റെ പാടുകള്‍ ശരീരത്തിലുണ്ടായിരുന്നു. താലൂക്ക് ആശുപത്രിയില്‍ നിന്നും മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടു പോകുന്ന വഴിയാണ് കുട്ടി മരിച്ചത്.

logo
The Cue
www.thecue.in