‘കേന്ദ്രം കേരളത്തെ ശ്വാസം മുട്ടിക്കുന്നു’, വായ്പ വെട്ടിക്കുറച്ചുവെന്ന് തോമസ് ഐസക് 

‘കേന്ദ്രം കേരളത്തെ ശ്വാസം മുട്ടിക്കുന്നു’, വായ്പ വെട്ടിക്കുറച്ചുവെന്ന് തോമസ് ഐസക് 

Published on

കേന്ദ്രം സംസ്ഥാന സര്‍ക്കാരിന് നല്‍കേണ്ട വായ്പ 8300 കോടി രൂപ വെട്ടിക്കുറച്ചുവെന്ന് ധനമന്ത്രി തോമസ് ഐസക്. 10,233 കോടി രൂപ വരെ വായ്പ കിട്ടേണ്ട സാഹചര്യത്തില്‍ കിട്ടിയത് 1920 കോടി രൂപ മാത്രമാണെന്നും വാര്‍ത്താസമ്മേളനത്തില്‍ തോമസ് ഐസക് വ്യക്തമാക്കി.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

വായ്പ വെട്ടിക്കുറച്ചതിന്റെ കാരണം വ്യക്തമാക്കാന്‍ കേന്ദ്രം തയ്യാറായിട്ടില്ല. സംസ്ഥാനസര്‍ക്കാരിന്റെ ഗ്രാന്റുകളും കേന്ദ്രം വെട്ടിക്കുറച്ചു. നഷ്ടപരിഹാര ധനസഹായം നല്‍കുന്നതില്‍ കേരളത്തെ തഴഞ്ഞു. ജിഎസ്ടി നഷ്ടപരിഹാരം ഇതുവരെ കിട്ടിയിട്ടില്ല. ഇങ്ങനെ കേന്ദ്രം കേരളത്തെ ശ്വാസം മുട്ടിക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു.

‘കേന്ദ്രം കേരളത്തെ ശ്വാസം മുട്ടിക്കുന്നു’, വായ്പ വെട്ടിക്കുറച്ചുവെന്ന് തോമസ് ഐസക് 
മോദിയുടെ വാരണാസിയിലും എബിവിപിക്ക് രക്ഷയില്ല: സംസ്‌കൃത സര്‍വകലാശാല തെരഞ്ഞെടുപ്പില്‍ എല്ലാ സീറ്റുകളും നഷ്ടപ്പെട്ടു 

രാജ്യത്തിന്റ സാമ്പത്തിക സ്ഥിതി മോശമാകുന്നത് സംസ്ഥാനസര്‍ക്കാരിനെയും ബാധിക്കുന്നു. ട്രഷറി നിയന്ത്രണം കൂട്ടുമെന്നും തോമസ് ഐസക് വ്യക്തമാക്കി. കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിന്റെ എല്ലാ പാദങ്ങളിലും ഇടിവ് രേഖപ്പെടുത്തി. ഖജനാവ് ഒരുകാലത്തുമില്ലാത്ത ഞെരുക്കത്തിലാണ്. സാമ്പത്തിക മാന്ദ്യം നേരിടാന്‍ സര്‍ക്കാര്‍ ചെലവുകള്‍ കൂട്ടുകയാണ് വേണ്ടത്. എങ്കില്‍ മാത്രമേ ആവശ്യത്തിന് ധനം ഉണ്ടാവുകയുള്ളൂ. മുന്‍പുള്ള പ്രതിസന്ധികളില്‍ ഇങ്ങനെയാണ് മാന്ദ്യത്തെ നേരിട്ടതെന്നും എന്നാല്‍ ഇപ്പോള്‍ ഇതിന് വിരുദ്ധമായി ചെലവ് ചുരുക്കാനാണ് കേന്ദ്രം ശ്രമിക്കുന്നതെന്നും തോമസ് ഐസക് കുറ്റപ്പെടുത്തി. കേന്ദ്രധനമന്ത്രിയെ നേരില്‍ കണ്ട് ഇക്കാര്യങ്ങള്‍ ധരിപ്പിക്കുമെന്നും തോമസ് ഐസക് അറിയിച്ചു.

logo
The Cue
www.thecue.in