‘പണമായിട്ട് വേണ്ടേ വേണ്ട’; കുട്ടിക്ലബ്ബിന്‌  പന്തും ജേഴ്‌സിയും അയച്ചുതന്നാല്‍ മതിയെന്ന് സുശാന്ത് നിലമ്പൂര്‍

‘പണമായിട്ട് വേണ്ടേ വേണ്ട’; കുട്ടിക്ലബ്ബിന്‌ പന്തും ജേഴ്‌സിയും അയച്ചുതന്നാല്‍ മതിയെന്ന് സുശാന്ത് നിലമ്പൂര്‍

Published on

ഫുട്‌ബോള്‍ വാങ്ങാന്‍ മീറ്റിങ്ങ് നടത്തിയ കുട്ടികളെ സഹായിക്കാന്‍ താല്‍പര്യപ്പെടുന്നവര്‍ പണമായി ഒന്നും തരേണ്ടെന്ന് ചാരിറ്റി പ്രവര്‍ത്തകന്‍ സുശാന്ത് നിലമ്പൂര്‍. വീഡിയോ കണ്ട് കുറേ പേര്‍ സഹായിക്കാമെന്ന് അറിയിച്ച് മുന്നോട്ടുവന്നെന്ന് സുശാന്ത് പ്രതികരിച്ചു. മുനവ്വറലി ശിഹാബ് തങ്ങളുടെ പിഎ വിളിച്ചിരുന്നു. നടന്‍ ഉണ്ണി മുകുന്ദന്‍ ഇടപെട്ടതിന്റെ ഫലമായി തൃശൂരില്‍ നിന്ന് ഒരു സംഘം ജേഴ്‌സിയും പന്തുമായി എത്തുന്നുണ്ട്. പണമായി കളക്ട് ചെയ്യുന്നത് മോശമാണ്. ആര്‍ക്കെങ്കിലും വന്ന് നേരിട്ട് കൊടുക്കാന്‍ താല്‍പര്യമുണ്ടെങ്കില്‍ സ്വീകരിക്കുമെന്നും സുശാന്ത് 'ദ ക്യൂ'വിനോട് പറഞ്ഞു.

എത്ര മാന്യമായിട്ടാണ് ആ കുട്ടികള്‍ മീറ്റിങ് സംഘടിപ്പിക്കുന്നത്. മുതിര്‍ന്നവരില്‍ പലര്‍ക്കുമില്ലാത്ത ജനാധിപത്യ മര്യാദ അവര്‍ക്കുണ്ട്.

സുശാന്ത് നിലമ്പൂര്‍

അവര്‍ക്ക് കളിക്കാന്‍ ഗ്രൗണ്ടില്ല. ഒരു സ്വകാര്യവ്യക്തിയുടെ റബ്ബര്‍ തോട്ടത്തിലാണ് കളി. ഇടയ്ക്ക് ചീത്തവിളിക്കുന്നതുകൊണ്ട് സ്ഥലമുടമ കാണാതെയാണ് കുട്ടികളുടെ കളിയും മീറ്റിങ്ങുമെല്ലാമെന്നും സുശാന്ത് പറയുന്നു. കുട്ടിക്ലബ്ബിലേക്ക് കളിസാമഗ്രികള്‍ അയക്കാന്‍ തന്റെ മേല്‍വിലാസവും സുശാന്ത് പങ്കുവെച്ചു.

സുശാന്ത് പി, പറമ്പാടന്‍ വീട്, വടപുറം പിഒ, തെയ്യത്തുംകുന്ന്, മലപ്പുറം- 676542
‘പണമായിട്ട് വേണ്ടേ വേണ്ട’; കുട്ടിക്ലബ്ബിന്‌  പന്തും ജേഴ്‌സിയും അയച്ചുതന്നാല്‍ മതിയെന്ന് സുശാന്ത് നിലമ്പൂര്‍
‘കുട്ടികളിലെ നിഷ്‌കളങ്കത പകര്‍ന്നതാണ്’; ചിറ്റണ്ടയിലെ ലൂസി ടീച്ചര്‍

‘നന്മമരം’ വിവാദങ്ങളേത്തുടര്‍ന്ന് പണമിടപാടുകളില്‍ അതീവ ശ്രദ്ധയോടെയാണ് ഇടപെടുന്നതെന്ന് സുശാന്ത് വ്യക്തമാക്കി. ഒരു നെഗറ്റീവ് സംസാരത്തിന് അവസരമുണ്ടാക്കണ്ട എന്ന് കരുതിയാണ് പണം നേരിട്ട് സ്വീകരിക്കാത്തത്. ചാരിറ്റിയില്‍ നില്‍ക്കുന്ന ഒരാളായതുകൊണ്ട് അത് ബാധിക്കും. പണം അയച്ചുതരാം വാങ്ങിക്കൊടുക്കുമോ എന്ന് പലരും പറയുന്നുണ്ട്. അത് ചെയ്യാനാകില്ല. കുറ്റപ്പെടുത്തലുകള്‍ക്കിടയില്‍ ഒന്നും ചെയ്യണ്ടാ എന്ന് കരുതി ചാരിറ്റി പ്രവര്‍ത്തനങ്ങളില്‍ നിന്ന് മാറി നില്‍ക്കാന്‍ ശ്രമിച്ചിരുന്നു. കഴിഞ്ഞ ദിവസം ഒരു കുട്ടിയുടെ ചികിത്സയ്ക്ക് വേണ്ടി വീഡിയോയിലൂടെ സഹായം അഭ്യര്‍ത്ഥിച്ചു. പത്ത് ലക്ഷത്തോളം രൂപ അവരുടെ അക്കൗണ്ടിലെത്തിക്കാന്‍ കഴിഞ്ഞെന്നും സുശാന്ത് കൂട്ടിച്ചേര്‍ത്തു.

‘പണമായിട്ട് വേണ്ടേ വേണ്ട’; കുട്ടിക്ലബ്ബിന്‌  പന്തും ജേഴ്‌സിയും അയച്ചുതന്നാല്‍ മതിയെന്ന് സുശാന്ത് നിലമ്പൂര്‍
ജയില്‍സൂപ്രണ്ടിന്റെ റിപ്പോര്‍ട്ട് ഋഷിരാജ് സിംഗ് തള്ളി; അലനെയും താഹയെയും മാറ്റില്ല

മലപ്പുറം തെയ്യത്തുംകുന്ന് ഗ്രാമത്തില്‍ കുട്ടികള്‍ ഫുട്‌ബോള്‍ വാങ്ങാന്‍ യോഗം ചേരുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. തെങ്ങ് മടലില്‍ കമ്പ് കുത്തി മൈക്ക് തയ്യാറാക്കിയ ഭാരവാഹികള്‍ ആഴ്ച്ചയില്‍ മിഠായി വാങ്ങാന്‍ ചെലവാക്കുന്ന പണം പത്ത് രൂപ സംഭാവന നല്‍കണമെന്നാണ് ആവശ്യപ്പെടുന്നത്. ഒരു ദിവസം രണ്ട് രൂപ വീതം മാറ്റി, കൂട്ടി വെച്ചാല്‍ അഞ്ച് ദിവസം കൊണ്ട് തുകയാകുമെന്നാണ് കുട്ടിക്ലബ്ബിന്റെ കണക്ക് കൂട്ടല്‍. കുടുംബശ്രീ അമ്മമാരില്‍ നിന്ന് കുറച്ച് പണം പിരിക്കാനും സംഘം പദ്ധതിയിടുന്നുണ്ട്. എതിര്‍ അഭിപ്രായങ്ങളുണ്ടോ എന്ന് ചോദിച്ചറിഞ്ഞ് വ്യക്ത വരുത്തിയ ശേഷമാണ് ക്ലബ്ബ് തീരുമാനം കൈയടിച്ച് പാസാക്കിയത്.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

‘പണമായിട്ട് വേണ്ടേ വേണ്ട’; കുട്ടിക്ലബ്ബിന്‌  പന്തും ജേഴ്‌സിയും അയച്ചുതന്നാല്‍ മതിയെന്ന് സുശാന്ത് നിലമ്പൂര്‍
മഹാരാഷ്ട്രയിലും ‘റിസോര്‍ട്ട് രാഷ്ട്രീയം’; എംഎല്‍എമാരെ മാറ്റി ശിവസേന; ബിജെപി പിന്നോട്ട്
logo
The Cue
www.thecue.in