‘കൂടിപ്പോയാല്‍ മരിക്കുമായിരിക്കും, പേടിയില്ല’; പൗരത്വനിയമത്തിനെതിരെ പ്രക്ഷോഭം തുടരുമെന്ന് ജാമിയ വിദ്യാര്‍ത്ഥികള്‍

‘കൂടിപ്പോയാല്‍ മരിക്കുമായിരിക്കും, പേടിയില്ല’; പൗരത്വനിയമത്തിനെതിരെ പ്രക്ഷോഭം തുടരുമെന്ന് ജാമിയ വിദ്യാര്‍ത്ഥികള്‍

Published on

കേന്ദ്രസര്‍ക്കാര്‍ എങ്ങനെയെല്ലാം അടിച്ചമര്‍ത്താന്‍ ശ്രമിച്ചാലും പൗരത്വനിയമത്തിനെതിരായ സമരത്തില്‍ നിന്ന് പിന്നോട്ടില്ലെന്ന് ഡല്‍ഹി ജാമിയ മിലിയ സര്‍വ്വകലാശാല വിദ്യാര്‍ത്ഥികള്‍. പൗരത്വനിയമത്തിനെതിരായ പോരാട്ടത്തില്‍ എല്ലാവരും ഒപ്പമുണ്ടാകണമെന്ന് ജാമിയ വിദ്യാര്‍ത്ഥിനി ലദീദ സഖാലൂന്‍ അഭ്യര്‍ത്ഥിച്ചു. മുസ്ലീം സമൂഹത്തെ ഭരണഘടനയില്‍ നിന്നും സമൂഹത്തില്‍ നിന്നും നീതിയില്‍ നിന്നും പുറത്താക്കാനുള്ള ഈ ശ്രമത്തിനെതിരെ നമ്മളെല്ലാവരും ഒന്നിച്ചു തന്നെയാണ് നില്‍ക്കേണ്ടത്. ഈ ഘട്ടത്തില്‍ ഒന്നിച്ചു നില്‍ക്കലാണ് ഏറ്റവും വലിയ നീതി. അടിച്ചമര്‍ത്തലുകളെ ഭയപ്പെടുന്നില്ലെന്നും നീതിക്ക് വേണ്ടിയുള്ള അവകാശപ്പോരാട്ടമാണിതെന്നും ലദീദ ‘ദ ക്യു’വിനോട് പ്രതികരിച്ചു.

ഞങ്ങള്‍ ദുനിയാവ് സ്വപ്‌നം കണ്ടുനില്‍ക്കുന്ന മനുഷ്യന്‍മാരല്ല. കൂടിപ്പോയാല്‍ മരിക്കുമായിരിക്കും. എന്നാലെന്താ? നീതിക്ക് വേണ്ടിയാണ്, അവകാശത്തിന് വേണ്ടിയാണ് എന്ന സന്തോഷത്തോടെ മരിക്കും, പേടിയില്ല.  

ലദീദ സഖാലൂന്‍  

എങ്ങോട്ടും പോകാന്‍ ഉദ്ദേശമില്ല. സമരവുമായി മുന്നോട്ട് തന്നെ പോകും. കേരളത്തിലെ യുവജന-വിദ്യാര്‍ത്ഥി സംഘടനകള്‍ ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ച് അര്‍ധരാത്രിയില്‍ മാര്‍ച്ച് നടത്തി എന്ന് കേള്‍ക്കുന്നതില്‍ സന്തോഷമുണ്ട്.

‘കൂടിപ്പോയാല്‍ മരിക്കുമായിരിക്കും, പേടിയില്ല’; പൗരത്വനിയമത്തിനെതിരെ പ്രക്ഷോഭം തുടരുമെന്ന് ജാമിയ വിദ്യാര്‍ത്ഥികള്‍
ജാമിയ അതിക്രമം: ‘ലാത്തിക്കടിച്ചു, തലമുടിയില്‍ പിടിച്ചുവലിച്ചു’; പൊലീസ് ഫോണ്‍ തകര്‍ത്തെന്ന് ബിബിസി മാധ്യമപ്രവര്‍ത്തക
Summary

ക്യാംപസ് പൊലീസ് വളഞ്ഞിരിക്കുകയാണ്. സമരത്തിന് മുന്നില്‍ നിന്നതുകൊണ്ട് എനിക്കും അയ്ഷ റെന്നയ്ക്കും പുറത്തിങ്ങാന്‍ പറ്റുന്നില്ല. ജാമിയ നഗറില്‍ മുഴുവനും പൊലീസ് സേനയുണ്ട്. പൊലീസ് കസ്റ്റഡിയിലെടുത്ത് വിട്ടയച്ചവര്‍ക്ക് മര്‍ദ്ദനമേറ്റിട്ടുണ്ട്. ഗുരുതര പരുക്കേറ്റവരെയാണ് പൊലീസ് പിടിച്ചുവെച്ചത്. പൊലീസ് ആക്രമണത്തില്‍ പരുക്ക് പറ്റിയവരെ ആദ്യം ഹോളി ഫാമിലി ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്. രാത്രി പത്ത് മണിയോടെ വലിയൊരു സംഘം പൊലീസ് ആശുപത്രിയിലേക്കെത്തി. അവരെ പൊലീസ് പിടിച്ചുകൊണ്ടുപോകുമെന്ന അവസ്ഥയായപ്പോഴാണ് അല്‍ ഷിഫയിലേക്ക് കുറച്ചുപേരെ മാറ്റിയത്. 200ലധികം വിദ്യാര്‍ത്ഥികള്‍ക്ക് പരുക്ക് പറ്റിയിട്ടുണ്ട്. പല ആശുപത്രികളിലുമായി വിദ്യാര്‍ത്ഥികള്‍ ചിതറിക്കിടക്കുകയാണ്. ആര്‍ക്കൊക്കെ എന്തൊക്കെയാണ് പറ്റിയതെന്നുപോലും ഇതുവരെ വ്യക്തമായി അറിയാന്‍ പറ്റിയിട്ടില്ല. റാലിയില്‍ കയറി പൊലീസ് ലാത്തി വീശിയതോടെയാണ് ഇന്നലത്തെ പ്രശ്‌നങ്ങള്‍ ആരംഭിച്ചത്. മാധ്യമപ്രവര്‍ത്തകനായ ഷഹീന്‍ അബ്ദുള്ളയെ പൊലീസ് മര്‍ദ്ദിച്ചപ്പോള്‍ ഞാനും അയ്ഷയും ഉള്‍പ്പെടെയുള്ളവര്‍ തടയാന്‍ ശ്രമിച്ചു. അപ്പോള്‍ ഞങ്ങളേയും തല്ലി. ലൈബ്രറിയിലെ റീഡിങ് റൂമിലിരുന്ന വിദ്യാര്‍ത്ഥികളെ പൊലീസ് തല്ലി. വാതില്‍ തകര്‍ത്താണ് അകത്തുകയറിയത്. അകത്തേക്ക് ടിയര്‍ഗ്യാസ് എറിഞ്ഞു. പുരുഷ പൊലീസുകാര്‍ വിദ്യാര്‍ത്ഥിനികളെ കൈയ്യേറ്റം ചെയ്‌തെന്നും ലദീദ പറയുന്നു.

ദ ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

‘കൂടിപ്പോയാല്‍ മരിക്കുമായിരിക്കും, പേടിയില്ല’; പൗരത്വനിയമത്തിനെതിരെ പ്രക്ഷോഭം തുടരുമെന്ന് ജാമിയ വിദ്യാര്‍ത്ഥികള്‍
ഈ സമരം നാടിന്റെ നിലനില്‍പ്പിന് വേണ്ടിയാണ്  
logo
The Cue
www.thecue.in