മുന്നാക്ക സംവരണത്തില്‍ സിപിഎമ്മിനും സര്‍ക്കാരിനും കാലിടറുമോ?

മുന്നാക്ക സംവരണത്തില്‍ സിപിഎമ്മിനും സര്‍ക്കാരിനും കാലിടറുമോ?
Published on

മുന്നാക്കക്കാരിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയുള്ള പത്ത് ശതമാനം സംവരണം ഏര്‍പ്പെടുത്തിയതിലൂടെ ദീര്‍ഘനാളത്തെ നയപരമായ നിലപാട് നടപ്പിലാക്കിയിരിക്കുകയാണ് സി.പി.എം നേതൃത്വം നല്‍കുന്ന ഇടതുസര്‍ക്കാര്‍. പാര്‍ട്ടി കോണ്‍ഗ്രസ് ഉള്‍പ്പെടെ അംഗീകരിച്ച നിലപാടെന്ന് വാദിക്കുമ്പോഴും മുന്നാക്ക വിഭാഗത്തിന്റെ വോട്ട് ലക്ഷ്യമിട്ടുള്ള നടപടിയെന്ന വിമര്‍ശനത്തെ സി.പി.എം നേരിടേണ്ടി വരും. കാരണം സംവരണം അര്‍ഹിക്കുന്ന വിഭാഗങ്ങള്‍ എതിര്‍പ്പുമായി ശക്തമായി രംഗത്തെത്തി കഴിഞ്ഞു. തെരഞ്ഞെടുപ്പുകളില്‍ ഇടത് അനുകൂല നിലപാട് സ്വീകരിക്കുന്ന മത-സാമുദായിക സംഘടനകളും എതിര്‍പക്ഷത്തായി എന്നത് സി.പി.എമ്മിന് രാഷ്ട്രീയമായി തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍.

ശബരിമലയിലൂടെ നഷ്ടപ്പെട്ട സവര്‍ണവോട്ട് സി.പി.എം ലക്ഷ്യമിടുമ്പോള്‍ ഒപ്പം നില്‍ക്കുന്ന വിഭാഗങ്ങള്‍ മാറി ചിന്തിക്കുമെന്ന ആശങ്ക പാര്‍ട്ടി അണികള്‍ക്കുമുണ്ട്. എന്നാല്‍ തിരിച്ചടിയുണ്ടാകില്ലെന്നാണ് സി.പി.എം നേതൃത്വം അവകാശപ്പെടുന്നത്. കാന്തപുരം സുന്നി വിഭാഗം വിയോജിപ്പ് പ്രകടിപ്പിച്ചിട്ടുണ്ടെങ്കിലും നിലപാട് തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കില്ല. നിലവിലെ സാഹചര്യത്തില്‍ യു.ഡി.എഫുമായി യോജിച്ച് പോകാന്‍ കാന്തപുരം വിഭാഗം തയ്യാറാവില്ലെന്നാണ് കണക്കുകൂട്ടല്‍. കാന്തപുരം വിഭാഗം ഇടഞ്ഞാല്‍ കോഴിക്കോട് ജില്ലയിലെ കൊടുവള്ളി, കുന്നമംഗലം മണ്ഡലങ്ങളില്‍ തിരിച്ചടിയേല്‍ക്കും. യു.ഡി.എഫിനൊപ്പമാണ് മുസ്ലിം വിഭാഗമെന്ന പൊതുചിത്രം തിരുത്തുന്നത് പലപ്പോഴും കാന്തപുരം വിഭാഗം ഘടകകക്ഷിയെന്ന പോലെ ഇടതുപക്ഷത്തിനൊപ്പം നില്‍ക്കുന്നത് കൊണ്ട് കൂടിയാണ്. അത് ഇല്ലാതാകുന്നത് മലബാറില്‍ ഇടതിന് തിരിച്ചടിയാകും.

തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയമായി പിന്തുണയ്ക്കുന്ന എസ്.എന്‍.ഡി.പി, കാന്തപുരം എ.പി വിഭാഗം, ദളിത് സംഘടനകള്‍ എന്നിവര്‍ പരസ്യ വിമര്‍ശനം ഉന്നയിച്ചത് സര്‍ക്കാരിനെ വെട്ടിലാക്കുന്നതാണ്.

ആരുടെയും സംവരണാനുകൂല്യം ഇല്ലാതാക്കിയല്ല മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം നീക്കിവെച്ചതെന്നാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ വിശദീകരണം. എല്‍.ഡി.എഫിന്റെ പ്രകടനപത്രികയിലെ വാഗ്ദാനമാണ് നടപ്പിലാക്കുന്നത്. നിലവില്‍ ആനുകൂല്യം ലഭിക്കുന്ന വിഭാഗങ്ങള്‍ക്ക് അത് തുടരുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. എന്നാല്‍ സര്‍ക്കാറിന്റെ നടപടിക്കെതിരെ എസ്.എന്‍.ഡി.പി, മുസ്ലിം സമുദായ സംഘടനകള്‍, ദളിത് സംഘടനകള്‍ രംഗത്തെത്തിയിട്ടുണ്ട്. സംവരണതത്വം അട്ടിമറിക്കപ്പെടുന്നുവെന്നതാണ് ഇവരുടെ ആശങ്കയും വിമര്‍ശനവും. സാമ്പത്തികമായ പിന്നാക്കാവസ്ഥ പരിഹരിക്കുന്നതിനല്ല, സാമുഹികമായ അന്തരം ഇല്ലാതാക്കുന്നതിനാണ് സംവരണമെന്നത് സര്‍ക്കാര്‍ മറക്കുന്നുവെന്നതാണ് വിമര്‍ശനം.

തെരഞ്ഞെടുപ്പുകളില്‍ രാഷ്ട്രീയമായി പിന്തുണയ്ക്കുന്ന എസ്.എന്‍.ഡി.പി, കാന്തപുരം എ.പി വിഭാഗം, ദളിത് സംഘടനകള്‍ എന്നിവര്‍ പരസ്യ വിമര്‍ശനം ഉന്നയിച്ചത് സര്‍ക്കാരിനെ വെട്ടിലാക്കുന്നതാണ്.

മുന്നാക്ക സംവരണം ചതി, സര്‍ക്കാര്‍ പരിശോധിക്കണമെന്ന് കാന്തപുരം വിഭാഗം

മുന്നാക്ക സംവരണത്തെ വഞ്ചനാപരമായ നടപടിയെന്നാണ് കാന്തപുരം വിഭാഗത്തിന്റെ മുഖപത്രമായ സിറാജ് വിമര്‍ശിച്ചത്. സവര്‍ണ താല്‍പര്യമാണ് സംരക്ഷിക്കുന്നതെന്നും ആരോപിക്കുന്നു. ഉദ്യോഗസ്ഥതലത്തില്‍ നടന്ന അട്ടിമറിയാണെന്ന് കാന്തപുരം വിഭാഗത്തിന്റെ യുവജന വിഭാഗമായ എസ്.വൈ.എസിന്റെ സംസ്ഥാന ജനറല്‍ സെക്രട്ടറി മജീദ് കക്കാട് ദ ക്യുവിനോട് പറഞ്ഞു.

നിലവില്‍ സംവരണം ഉള്ളവരുടെ സംവരണാനുകൂല്യത്തിന് കോട്ടം സംഭവിക്കില്ലെന്നാണ് വാദം. നിലവില്‍ സംവരണം ലഭിക്കുന്ന വിഭാഗങ്ങളുടെ അനുകൂല്യങ്ങള്‍ക്ക് കോട്ടം സംഭവിക്കില്ലെന്നാണ് ഇടതുപക്ഷത്തിന്റെ പ്രകടന പത്രികയില്‍ പറയുന്നത്. പ്ലസ് ടു, മെഡിക്കല്‍ പ്രവേശനം എന്നിവയിലൊക്കെ നഷ്ടം സംഭവിക്കുന്നത് ഇപ്പോള്‍ കാണുന്നുണ്ട്. സര്‍ക്കാര്‍ തീരുമാനം നടപ്പിലാക്കിയതില്‍ അട്ടിമറി സംഭവിച്ചു. ഉദ്യോഗസ്ഥര്‍ നിഗൂഢമായ ശ്രമം നടത്തിയെന്ന് പകല്‍വെളിച്ചം പോലെ വ്യക്തമാണ്. അത് സര്‍ക്കാര്‍ തിരുത്തണമെന്നാണ് ആവശ്യം. ആരാണ് ചതിച്ചതെന്ന് സര്‍ക്കാര്‍ പരിശോധിക്കണമെന്നും മജീദ് കക്കാട് ആവശ്യപ്പെട്ടു.

സര്‍ക്കാരിന് പിഴവ് പറ്റിയെന്ന് എസ്.എന്‍.ഡി.പി

മുന്നാക്ക സംവരണത്തില്‍ സര്‍ക്കാരിന് പിഴവ് പറ്റിയെന്ന് എസ്.എന്‍.ഡി.പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ വിമര്‍ശിച്ചു. പത്ത് ശതമാനം സംവരണം എന്നത് അഞ്ച് ശതമാനമാക്കി കുറയ്ക്കണമെന്നും എസ്.എന്‍.ഡി.പി നിര്‍ദേശിക്കുന്നു. പിന്നാക്ക- മുന്നാക്ക അന്തരം വര്‍ധിക്കാനെ സാമ്പത്തിക സംവരണത്തിലൂടെ ഉണ്ടാകുകയുള്ളുവെന്നും വെള്ളാപ്പള്ളി നടേശന്‍ പറയുന്നു. മുന്നാക്കക്കാരിലെ പാവപ്പെട്ടവര്‍ക്ക് സഹായം ലഭിക്കുന്നതില്‍ എതിര്‍പ്പില്ലെന്നും എസ്.എന്‍.ഡി.പി വ്യക്തമാക്കുന്നു. എന്നാല്‍ ഈഴവരുടെ അവകാശങ്ങള്‍ കവര്‍ന്നെടുക്കരുത്.

മുന്നാക്കക്കാരുടെ സംവരണത്തിനായി താല്‍പര്യവും അതിവേഗവും സര്‍ക്കാര്‍ കാണിക്കുന്നുമുണ്ട്. പിന്നാക്കക്കാരുടെ വോട്ട് നഷ്ടപ്പെടുത്തുന്ന രീതിയായിരിക്കും ഉണ്ടാകുക. ആരുടെ വോട്ടാണോ ഇടതുപക്ഷം പ്രതീക്ഷിക്കുന്നത് അത് കിട്ടാനും പോകുന്നില്ലെന്ന് പി.കെ. സജീവ്

പിന്നാക്കക്കാരുടെ വോട്ടും കിട്ടാതാകുമെന്ന് പി.കെ. ശ്രീകുമാര്‍

മുന്നാക്ക വിഭാഗങ്ങളെ പ്രീണിപ്പിച്ചാല്‍ ഇടതുപക്ഷത്തിന് വോട്ട് ലഭിക്കില്ലെന്ന് ഐക്യ മലയരയ മഹാസഭ സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. സജീവ് ദ ക്യുവിനോട് പറഞ്ഞു. കേരളത്തിന്റെ ചരിത്രം പരിശോധിച്ചാല്‍ മുന്നാക്ക വിഭാഗം ഇടതുപക്ഷത്തിന് അനുകൂലമായി നിന്നിട്ടില്ല. പിന്നാക്ക-ദളിത് വിഭാഗങ്ങളാണ് ഒപ്പം നില്‍ക്കുന്നതെന്ന് ഇടതുപക്ഷം തിരിച്ചറിയുന്നുണ്ടോയെന്ന് സംശയമാണ്. നിലവില്‍ സംവരണം അനുഭവിക്കുന്ന വിഭാഗങ്ങള്‍ക്ക് നഷ്ടം സംഭവിക്കാതിരിക്കാന്‍ സര്‍ക്കാര്‍ ജാഗ്രത പാലിക്കണം. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന മുന്നാക്കക്കാര്‍ക്കായി തസ്തികകള്‍ നീക്കിവെക്കാനായി എത്രയോ എയ്ഡഡ് സ്ഥാപനങ്ങള്‍ അവരുടെ കൈവശമുണ്ട്. അവിടെ ശമ്പളം കൊടുക്കുന്നത് സര്‍ക്കാരാണ്. 700 കോളേജ് അധ്യാപക തസ്തികകളും ആറായിരത്തിലധിം സ്‌കൂള്‍ തസ്തികകളും സൃഷ്ടിച്ചിട്ടുണ്ട്. ഇത് കൂടാതെയാണ് ഇപ്പോള്‍ സംവരണവും നല്‍കിയിരിക്കുന്നത്. മുസ്ലിം, ഈഴവ വിഭാഗങ്ങളെ മാറ്റിനിര്‍ത്തിയാല്‍ അതീവ പിന്നാക്കാവസ്ഥയിലുള്ള വിഭാഗങ്ങള്‍ക്ക് സ്ഥാപനങ്ങളില്ല. വിദ്യാസമ്പന്നരായ തൊഴില്‍രഹിതര്‍ കൂടുതലുള്ളത് ദളിത്-ആദിവാസി വിഭാഗങ്ങളിലാണ്. പി.എച്ച്.ഡി കഴിഞ്ഞവര്‍ക്ക് പോലും ജോലി കിട്ടുന്നില്ല. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുടങ്ങി മുന്നോട്ട് വരാന്‍ ശ്രമിച്ചാലും സര്‍ക്കാര്‍ പിന്തുണയ്ക്കുന്നില്ല. സര്‍ക്കാരിന് അത്തരമൊരു നയമില്ല. മലയരയ മഹാസഭയുടെ നേതൃത്വത്തില്‍ മുണ്ടക്കയത്തെ ശ്രീശബരീശ കോളേജ്, കെ.പി.എം.എസിന്റെ കൊല്ലത്തെ അയ്യങ്കാളി ആട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്നിവ ഉള്‍പ്പെടെ അഞ്ച് കോളേജുകളില്‍ അധ്യാപക തസ്തിക സൃഷ്ടിക്കാന്‍ അഞ്ച് വര്‍ഷമായിട്ടും സര്‍ക്കാര്‍ തയ്യാറായിട്ടില്ലെന്നും പി.കെ സജീവ് ചൂണ്ടിക്കാട്ടുന്നു. മുന്നാക്കക്കാരുടെ സംവരണത്തിനായി താല്‍പര്യവും അതിവേഗവും സര്‍ക്കാര്‍ കാണിക്കുന്നുമുണ്ട്. പിന്നാക്കക്കാരുടെ വോട്ട് നഷ്ടപ്പെടുത്തുന്ന രീതിയായിരിക്കും ഉണ്ടാകുക. ആരുടെ വോട്ടാണോ ഇടതുപക്ഷം പ്രതീക്ഷിക്കുന്നത് അത് കിട്ടാനും പോകുന്നില്ലെന്ന് പി.കെ. സജീവ് ഓര്‍മ്മിപ്പിക്കുന്നു.

മുന്നാക്ക സംവരണമെന്ന ബി.ജെ.പിയുടെ മുദ്രാവാക്യം ഇടതുപക്ഷം നടപ്പാക്കുന്നുവെന്ന വിമര്‍ശനം ആ പക്ഷത്ത് നിന്ന് തന്നെയുണ്ട്. ബി.ജെ.പിയിലേക്ക് ഏകീകരിക്കപ്പെടുമെന്ന് ആശങ്കപ്പെടുന്ന മുന്നാക്ക വോട്ടുകള്‍ ചിതറിക്കാന്‍ കഴിയുമെന്ന വിലയിരുത്തലും ഉണ്ടെങ്കിലും അതിന് തടയിടാന്‍ എന്‍.എസ്.എസ് തന്നെ രംഗത്തെത്തിയിട്ടുണ്ട്. മുന്‍കാല്യ പ്രാബല്യം വേണമെന്ന് എന്‍.എസ്.എസ് ആവശ്യപ്പെടുന്നു.

ക്യുഇപ്പോള്‍ ടെലഗ്രാമിലും ലഭ്യമാണ്. കൂടുതല്‍ വാര്‍ത്തകള്‍ക്കും അപ്‌ഡേറ്റുകള്‍ക്കുമായി ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

മുന്നാക്ക സംവരണം ഇടതിന്റെ വോട്ട് ബാങ്കില്‍ വിള്ളല്‍ വീഴ്ത്തുമോ?

പൗരത്വഭേദഗതി സമരത്തിലൂടെ സി.പി.എമ്മിനോട് അടുത്ത മുസ്ലിം സമുദായ സംഘടനകളെ മുന്നാക്ക സംവരണം അകറ്റുന്നതിന് ഇടയാക്കിയെന്ന് വിമര്‍ശനമുണ്ട്. പൗരത്വ ഭേഗഗതി സമരത്തില്‍ കോണ്‍ഗ്രസ് മൃദുസമീപനം സ്വീകരിച്ചുവെന്ന വിമര്‍ശനം ഇ.കെ വിഭാഗത്തിനും ഉണ്ടായിരുന്നു. മുസ്ലിം ലീഗിനോട് അടുപ്പം പുലര്‍ത്തുന്ന ഇ.കെ വിഭാഗം ഇടത് അനുകൂലനിലപാട് സ്വീകരിക്കുമെന്ന് വിലയിരുത്തലുണ്ടായിരുന്നു. മുന്നാക്ക സംവരണത്തിനെതിരെ കോര്‍ഡിനേഷന്‍ കമ്മിറ്റി രൂപീകരിച്ച് മുസ്ലിം ലീഗ് ഇത്തരം സാധ്യതകള്‍ തീരെ ഇല്ലാതാക്കാനുള്ള നീക്കം ആരംഭിച്ചു കഴിഞ്ഞു. ജമായത്ത് ഇസ്ലാമിയും വെല്‍ഫയര്‍ പാര്‍ട്ടിയും യു.ഡി.എഫ് അനുകൂല നിലപാട് പരസ്യമാക്കിയതോടെ ഉണ്ടായ രാഷ്ട്രീയ സാഹചര്യത്തെ നേരിടാനാണ് ഇടതുപക്ഷം സംവരണവുമായി മുന്നാക്ക വിഭാഗത്തെ പ്രീണിപ്പിക്കുന്നതെന്നും പ്രചരിപ്പിക്കുന്നുണ്ട്.

മുന്നാക്ക സംവരണമെന്ന ബി.ജെ.പിയുടെ മുദ്രാവാക്യം ഇടതുപക്ഷം നടപ്പാക്കുന്നുവെന്ന വിമര്‍ശനം ആ പക്ഷത്ത് നിന്ന് തന്നെയുണ്ട്. ബി.ജെ.പിയിലേക്ക് ഏകീകരിക്കപ്പെടുമെന്ന് ആശങ്കപ്പെടുന്ന മുന്നാക്ക വോട്ടുകള്‍ ചിതറിക്കാന്‍ കഴിയുമെന്ന വിലയിരുത്തലും ഉണ്ടെങ്കിലും അതിന് തടയിടാന്‍ എന്‍.എസ്.എസ് തന്നെ രംഗത്തെത്തിയിട്ടുണ്ട്. മുന്‍കാല്യ പ്രാബല്യം വേണമെന്ന് എന്‍.എസ്.എസ് ആവശ്യപ്പെടുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്നവര്‍ക്കായി സംവരണം ചെയ്ത ഒഴിവുകളില്‍ അനുയോജ്യരായ ഉദ്യോഗാര്‍ത്ഥികളില്ലെങ്കില്‍ അതേ സമുദായത്തില്‍ നിന്ന് തന്നെ നികത്തണമെന്നാണ് മറ്റൊരു ആവശ്യം. ഇങ്ങനെ വ്യവസ്ഥകള്‍ മുന്നോട്ട് വെച്ച് മുന്നാക്ക വിഭാഗത്തിനും എതിര്‍പ്പുണ്ടെന്ന് പുറമേയ്ക്ക് കാണിക്കാനാണ് നീക്കം. ഇടത് അനുകൂലമായി നില്‍ക്കുന്ന സംഘടനകളും സര്‍ക്കാരിനോട് ചൂണ്ടിക്കാണിക്കുന്നത് മുന്നാക്ക വിഭാഗങ്ങള്‍ ഒപ്പം നില്‍ക്കില്ലെന്ന ചരിത്രപാഠമാണ്.

Related Stories

No stories found.
logo
The Cue
www.thecue.in