അണക്കെട്ടുകളില്‍ 20 ശതമാനം വെള്ളം മാത്രം; മഴ ശക്തമായില്ലെങ്കില്‍ കാത്തിരിക്കുന്നത് വരള്‍ച്ചയും വൈദ്യുതിക്ഷാമവും
The News Minute

അണക്കെട്ടുകളില്‍ 20 ശതമാനം വെള്ളം മാത്രം; മഴ ശക്തമായില്ലെങ്കില്‍ കാത്തിരിക്കുന്നത് വരള്‍ച്ചയും വൈദ്യുതിക്ഷാമവും

Published on

കാലവര്‍ഷം ദുര്‍ബലമായതോടെ സംസ്ഥാനം വരള്‍ച്ചാ ഭീഷണിയിലേക്കും വൈദ്യുതിക്ഷാമത്തിലേക്കും നീങ്ങുന്നു. ജൂലൈ അവസാനിക്കുന്ന സമയത്തും 20 ശതമാനം വെള്ളം മാത്രമാണ് സംസ്ഥാനത്തെ അണക്കെട്ടുകളില്‍ സംഭരിക്കപ്പെട്ടിരിക്കുന്നത്. സാധാരണയായി 60 മുതല്‍ 90 ശതമാനം വരെ വെള്ളമുണ്ടാകേണ്ടിയിടത്താണ് ഇത്. ആവശ്യത്തിനുള്ള മഴ ഇനിയും ലഭിച്ചില്ലെങ്കില്‍ വൈദ്യുതോല്‍പാദനത്തെ ഗുരുതരമായി ബാധിക്കുമെന്ന് കെഎസ്ഇബി ചെയര്‍മാന്‍ എന്‍ എസ് പിള്ള 'ദ ക്യൂ'വിനോട് പ്രതികരിച്ചു.

മഴ ഇനിയും ലഭിക്കാതിരിക്കുകയും വേണ്ടത്ര വൈദ്യുതി പുറത്തുനിന്ന് എത്തിക്കാന്‍ സാധിക്കാതിരിക്കുകയും ചെയ്താല്‍ ലോഡ് ഷെഡ്ഡിങ് ഏര്‍പ്പെടുത്താന്‍ കെഎസ്ഇബി നിര്‍ബന്ധിതരാവും.

എന്‍ എസ് പിള്ള

ഒരു ദിവസം ശരാശരി 3000 മുതല്‍ 4000 മെഗാവാട്ട് വൈദ്യുതി വരെയാണ് സംസ്ഥാനത്ത് ഉപയോഗിക്കുന്നത്. വേനല്‍ക്കാലത്ത് 4000 മെഗാവാട്ട് മറികടക്കും. കഴിഞ്ഞ വര്‍ഷം ജൂലൈ 27ന് 3574 ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉല്‍പാദിപ്പിക്കാനുള്ള ജലം അണക്കെട്ടുകളില്‍ സംഭരിക്കപ്പെട്ടിരുന്നു. ഇപ്പോഴത്തെ അവസ്ഥയില്‍ 844 ദശലക്ഷം വൈദ്യുതിയ്ക്കുള്ള വെള്ളം മാത്രമാണ് അവശേഷിക്കുന്നത്. സംസ്ഥാനത്തെ വൈദ്യുത ആവശ്യതയനുസരിച്ച് ഇത് വളരെ കുറവാണ്. സംസ്ഥാനത്ത് ആകെ ലഭിക്കുന്ന മഴയേക്കാളുപരിയായി വൃഷ്ടിപ്രദേശത്ത് ലഭിക്കുന്ന മഴയുടെ കുറവാണ് വൈദ്യുതോല്‍പാദനത്തെ ബാധിക്കുക. ഇടുക്കി, ഇടമലയാര്‍, ശബരിഗിരി പദ്ധതി പ്രദേശങ്ങളില്‍ വേണ്ടത്ര മഴ ലഭിക്കാതെ മറ്റ് പ്രദേശങ്ങളില്‍ നല്ല മഴയുണ്ടായാലും പ്രതിസന്ധിയുണ്ടാകും.

മണ്‍സൂണ്‍ നന്നായി പെയ്താലും ഡാമുകള്‍ നിറഞ്ഞാലും സംസ്ഥാനത്തിന് വേണ്ടതിന്റെ 25-30 ശതമാനം വൈദ്യുതിയേ ഉല്‍പാദിക്കാനാകൂ. 70 മുതല്‍ 75 ശതമാനം വൈദ്യുതിയും മറ്റ് സംസ്ഥാനങ്ങളില്‍ നിന്നാണ് എത്തിക്കുന്നത്. മഴയില്ലാതാകുമ്പോള്‍ ഈ 30 ശതമാനത്തേയും ബാധിക്കുന്നതുകൊണ്ടാണ് സ്ഥിതി കൂടുതല്‍ ഗുരുതരമാകുന്നത്. ആഴ്ച്ചയില്‍ എല്ലാ ദിവസവും എല്ലാ മണിക്കൂറിലും വൈദ്യുതി നല്‍കാന്‍ കെഎസ്ഇബി പ്രതിജ്ഞാബദ്ധമാണ്. വൈദ്യുതി നിയന്ത്രണം ഒഴിവാക്കാനാണ് പരമാവധി ശ്രമിക്കുന്നതെന്നും കെഎസ്ഇബി ചെയര്‍മാന്‍ വ്യക്തമാക്കി. പ്രധാന സംഭരണികളില്‍ വെള്ളം കുറവായത് ജലസേചനത്തേയും ബാധിക്കുമെന്ന് ചീഫ് എഞ്ചിനീയര്‍ ബിബിന്‍ ജോസഫ് പറഞ്ഞു.

സംസ്ഥാനത്തെ പ്രധാന ജലവൈദ്യുത പദ്ധതികളായ ഇടുക്കി, ഇടമലയാര്‍, ശബരിഗിരി എന്നിവയുടെ സംഭരണികളിലെല്ലാം വെള്ളം കുറവാണ്. ഡാമില്‍ വേണ്ടത്ര ജലമില്ലാത്തത് ജലസേചനം ഉള്‍പ്പെടെയുള്ള മറ്റ് പ്രവര്‍ത്തനങ്ങളേയും ഗുരുതരമായി ബാധിക്കും.

ബിബിന്‍ ജോസഫ്

അണക്കെട്ടുകളില്‍ സംഭരിച്ച് കനാലുകളിലൂടെ വിതരണം ചെയ്യുന്ന ജലത്തെ ലക്ഷക്കണക്കിന് ആളുകള്‍ കൃഷിയ്ക്കും ഉപജീവനത്തിനുമായി ആശ്രയിക്കുന്നുണ്ട്.  
അണക്കെട്ടുകളില്‍ 20 ശതമാനം വെള്ളം മാത്രം; മഴ ശക്തമായില്ലെങ്കില്‍ കാത്തിരിക്കുന്നത് വരള്‍ച്ചയും വൈദ്യുതിക്ഷാമവും
ജീവനുവേണ്ടി പിടയുമ്പോഴും പിഞ്ചുസഹോദരിയെ കൈവിടാതെ അഞ്ച് വയസുകാരി ; ലോകത്തെ നടുക്കി സിറിയന്‍ യുദ്ധ ചിത്രം
The News Minute
The News Minute

മഴയില്‍ ഇതുവരെ 27 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇടുക്കി ഡാമില്‍ സംഭരണശേഷിയുടെ 20 ശതമാനം ജലം മാത്രമാണുള്ളത്. ഇടമലയാറില്‍ 19 ശതമാനം. പമ്പ ശബരിഗിരി 17 ശതമാനം. പ്രധാന അണക്കെട്ടുകളില്‍ ഒന്നില്‍ പോലും 50 ശതമാനത്തിന് മുകളില്‍ വെള്ളമെത്തിയിട്ടില്ല. കഴിഞ്ഞ വര്‍ഷം 60 ശതമാനമായിരുന്നു ശരാശരി ജലനിരപ്പ്.

അണക്കെട്ടുകളില്‍ 20 ശതമാനം വെള്ളം മാത്രം; മഴ ശക്തമായില്ലെങ്കില്‍ കാത്തിരിക്കുന്നത് വരള്‍ച്ചയും വൈദ്യുതിക്ഷാമവും
വെല്‍കം കാര്‍ഡില്‍ ജിഷ്ണുവിന്റെ ചിത്രം; നെഹ്‌റു കോളേജില്‍ അഞ്ച്‌ വിദ്യാര്‍ത്ഥികള്‍ക്ക് സസ്‌പെന്‍ഷന്‍
logo
The Cue
www.thecue.in