'സാധാരണക്കാരനായ ഇന്ത്യൻ പൗരന് നാല്പത്തയ്യായിരം രൂപ കൈവശം വച്ചാൽ യു.എ.പി.എ കേസും ഇ.ഡി കേസും വരും എന്ന അവസ്ഥ'

'സാധാരണക്കാരനായ ഇന്ത്യൻ പൗരന് നാല്പത്തയ്യായിരം രൂപ കൈവശം വച്ചാൽ യു.എ.പി.എ കേസും ഇ.ഡി കേസും വരും എന്ന അവസ്ഥ'
Published on

ഒരു സാധാരണക്കാരനായ ഇന്ത്യന്‍ പൗരന് നാല്പത്തയ്യായിരം രൂപ കൈവശം വച്ചാല്‍ യു.എ.പി.എ കേസും ഇ.ഡി കേസും വരും എന്ന അവസ്ഥയാണ് രാജ്യത്തെന്ന് യുഎപിഎ കേസില്‍ ജാമ്യം ലഭിച്ച മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ഭാര്യ റെയ്ഹാന സിദ്ദിഖ് കാപ്പന്‍

റെയ്ഹാന ദ ക്യു'വിനോട് സംസാരിച്ചത്

എനിക്ക് സന്തോഷമുണ്ട് പക്ഷെ അത്രയധികം സന്തോഷിക്കാൻ തോന്നുന്നില്ല. കാരണം രണ്ടു വർഷമായി നിരപരാധിയായ ഒരു മനുഷ്യനെ ജയിലിലടച്ചു. അയാളുമായി ബന്ധപ്പെട്ട മനുഷ്യരെല്ലാം അനുഭവിച്ചത് വച്ച് നോക്കുമ്പോൾ സന്തോഷിക്കാൻ ഇതിൽ ഒന്നുമില്ല. ഇത് ഒരാളുടെ മാത്രം കാര്യമല്ല, ഇതുപോലെ നിരപരാധികളായി ജയിലിൽ കിടക്കുന്ന ഒരുപാട് മനുഷ്യരുടെ കൂടി കാര്യമാണ്. അവരെല്ലാം ഒന്നും ചെയ്യാൻ കഴിയാത്ത നിസ്സഹായരായ മനുഷ്യരാണ്. ഞങ്ങൾ അനുഭവിച്ചതിന്റെ തീവ്വ്രത സുപ്രീം കോടതിക്ക് ബോധ്യപ്പെട്ടു. ജാമ്യം കഴിയാവുന്നത്ര വൈകിക്കാൻ യു.പി സർക്കാരും പൊലീസും ശ്രമിച്ചു, അതുകൊണ്ട് രണ്ടു വര്ഷം കാത്തിരിക്കേണ്ടി വന്നു.

അറസ്റ്റിന്റെ സമയം മുതൽ ഞങ്ങളോടൊപ്പം കപിൽ സിബൽ സാർ ഉണ്ടായിരുന്നു. സിദ്ദിഖ് കാപ്പൻ ഒരു മാധ്യമപ്രവർത്തകനാണ് എന്നതുകൊണ്ടും, ഈ ആരോപണങ്ങളെല്ലാം അടിസ്ഥാനരഹിതമാണ്‌ എന്ന് ബോധ്യമുള്ളതുകൊണ്ടുമാണ് സിബൽ സാർ കൂടെ നിന്നത്. അഡ്വക്കേറ്റ് ഹാരിസ് ബീരാൻ സാർ, അതുപോലെ അഡ്വക്കേറ്റ് വിൻസ് മാത്യു, KUWJ യൂണിയൻ, ഒരുപാട് മാധ്യമ സുഹൃത്തുക്കളുടെ പിന്തുണ.

'സാധാരണക്കാരനായ ഇന്ത്യൻ പൗരന് നാല്പത്തയ്യായിരം രൂപ കൈവശം വച്ചാൽ യു.എ.പി.എ കേസും ഇ.ഡി കേസും വരും എന്ന അവസ്ഥ'
സിദ്ദിഖ് കാപ്പന് ജാമ്യം

കഴിഞ്ഞ ദിവസത്തെ യു.പി സർക്കാർ നൽകിയ സത്യവാങ്മൂലത്തിൽ പറയുന്ന സാക്ഷി പറഞ്ഞയാളെ ഭീഷണിപ്പെടുത്തി എന്ന കാര്യം അടിസ്ഥാനരഹിതമാണ്‌. സാക്ഷി പറഞ്ഞയാളെ കുറിച്ചുള്ള വിവരങ്ങൾ ചാർജ് ഷീറ്റിലുള്ളതാണ്. അല്ലാതെ റൈഹാന സിദ്ദിഖ് പറഞ്ഞതല്ല. ചാർജ് ഷീറ്റിലെ വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി പുറത്തുവന്ന വർത്തകളിലൂടെയാണ് അയാളാണ് സാക്ഷി പറഞ്ഞതെന്ന് മറ്റെല്ലാവരെയും പോലെ ഞങ്ങളും അറിഞ്ഞത്. ഞങ്ങളാരും അയാൾക്കെതിരെ ഒരു ഭീഷണിയും മുഴക്കിയിട്ടില്ല. വാർത്തകളായി ചാർജ് ഷീറ്റിലുള്ള കാര്യങ്ങൾ പുറത്തു വന്നു. അത്രയേ ഉള്ളു. അതിലപ്പുറം എനിക്ക് ഒന്നും അറിയില്ല. ഇവരെയൊക്കെ ഭീഷണിപ്പെടുത്താൻ ഞാൻ ആരാണ്. ഞാൻ ഭീഷണിപ്പെടുത്തിയതിന് നിങ്ങൾ തെളിവ് കാണിക്കൂ.

ഇ.ഡി കേസിൽ ജാമ്യത്തിന് അപേക്ഷ നൽകിയിട്ടുണ്ട്. കാപ്പന്റെ കയ്യിൽ ആകെയുണ്ടായിരുന്ന നാല്പത്തയ്യായിരം രൂപയാണ് അവരുടെ പ്രശ്നം. ഒരു സാധാരണക്കാരനായ ഇന്ത്യൻ പൗരന് നാല്പത്തയ്യായിരം രൂപ കൈവശം വച്ചാൽ യു.എ.പി.എ കേസും ഇ.ഡി കേസും വരും എന്ന അവസ്ഥയാണ്. അതെല്ലാം പൊള്ളത്തരങ്ങളാണ് എന്ന് സുപ്രീം കോടതിക്ക് ബോധ്യപ്പെട്ടതുകൊണ്ടാണ് ഇപ്പോൾ ജാമ്യം ലഭിച്ചിട്ടുള്ളത്. ഇ.ഡി കേസിലും കൂടി ജാമ്യം ലഭിച്ച് എത്രയും പെട്ടന്ന് നമ്മുടെ അടുത്ത് എത്തും എന്ന പ്രതീക്ഷയിലാണ് ഇപ്പോഴുള്ളത്.

(സിദ്ദിഖ് കാപ്പന്റെ ഭാര്യ റൈഹാന സിദ്ദിഖ് ദ ക്യു വിനോട് പറഞ്ഞത്)

Related Stories

No stories found.
logo
The Cue
www.thecue.in