കടപ്പാട് സുപ്രഭാതം 
കടപ്പാട് സുപ്രഭാതം 

ഏഴ് ആദിവാസികളുടെ മരണത്തിനിടയാക്കിയ ക്വാറിയുടെ അനുമതി റദ്ദാക്കാതെ സര്‍ക്കാര്‍;വനഭൂമിയില്‍ 20വര്‍ഷത്തിനിടെ പൊട്ടിച്ചെടുത്തത് 15ഏക്കര്‍   

Published on

മലപ്പുറം ഉര്‍ങ്ങാട്ടിരിമലയില്‍ ഓടക്കയം കോളനിയില്‍ ഏഴ് ആദിവാസികളുടെ ജീവനെടുത്ത ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായിട്ട് ഒരു വര്‍ഷം കഴിഞ്ഞു. ആദിവാസികള്‍ക്കായി പതിച്ച് നല്‍കിയ വനഭൂമി കൈയ്യേറി ഖനനം നടത്തുകയും എട്ട് പേരുടെ മരണത്തിന് ഇടയാക്കുകയും ചെയ്ത ക്വാറിയുടെ പാരിസ്ഥിതികാനുമതി ഇനിയും റദ്ദാക്കാതെ സര്‍ക്കാര്‍. വനഭൂമി കൈയ്യേറി നിര്‍മ്മിച്ച ക്വാറി ആദിവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് സ്റ്റോപ് മെമ്മോ നല്‍കിയെങ്കിലും പാരിസ്ഥിതികാനുമതി റദ്ദാക്കിയിട്ടില്ല. മലയുടെ വിവിധ ഭാഗങ്ങളിലായി പതിനഞ്ച് കോളനികളിലായി 400 ആദിവാസി കുടുംബങ്ങളാണ് ഭീതിയില്‍ കഴിയുന്നത്. മലയില്‍ വിള്ളലുണ്ടായി രണ്ടായി കിടക്കുകയാണെന്നും വീണ്ടും ഉരുള്‍പൊട്ടലുണ്ടായാല്‍ ഇവിടെയുള്ള മുഴുവന്‍ കുടുംബങ്ങളും ഇല്ലാതാകുമെന്നും സമരസമിതി പ്രവര്‍ത്തകന്‍ രാമകൃഷ്ണന്‍ ദക്യൂവിനോട് പറഞ്ഞു.

കടപ്പാട് സുപ്രഭാതം 
ഗാഡ്ഗിലില്‍ നിലപാട് മാറ്റി കോണ്‍ഗ്രസ്; ചര്‍ച്ച ചെയ്യണമെന്ന് ഉമ്മന്‍ ചാണ്ടി; പല ശുപാര്‍ശകളും നടപ്പാക്കേണ്ടതാണെന്ന് മുല്ലപ്പള്ളി

കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 16നുണ്ടായ ഉരുള്‍പൊട്ടലില്‍ കോളനിയിലെ 7 ആദിവാസികള്‍ ഉള്‍പ്പെടെ എട്ട് പേരാണ് മരിച്ചത്. ഓടക്കയത്തിന്റെ വിവിധ ഭാഗങ്ങളിലായി 33 ഇടങ്ങളില്‍ അന്ന് തന്നെ ഉരുള്‍പൊട്ടലുണ്ടായി. നിരവധി ആദിവാസികളുടെ വീടുകള്‍ തകര്‍ന്നു. ദിവസങ്ങള്‍ക്കുള്ളില്‍ വീണ്ടും ഉരുള്‍പൊട്ടിയതോടെ ഇവിടെയുള്ള 13 ആദിവാസി കുടുംബങ്ങള്‍ പ്രതിഷേധവുമായി രംഗത്തെത്തി. ആദിവാസി ഡവലപ്‌മെന്റ് ഫെഡറേഷനാണ് പരാതി നല്‍കിയിരുന്നത്. ആദിവാസി മേഖലയോട് ചേര്‍ന്ന് ഉര്‍ങ്ങാട്ടിരിമലയില്‍ പ്രവര്‍ത്തിക്കുന്ന ക്വാറിയാണ് ഉരുള്‍പൊട്ടലിന് കാരണമെന്ന് ഇവര്‍ ചൂണ്ടിക്കാട്ടി. 1971ല്‍ കേരളാ പ്രൈവറ്റ് ഫോറസ്റ്റ് റൂള്‍സ് പ്രകാരം ഭൂരഹിതരായ ആദിവാസികള്‍ക്ക് പതിച്ച് നല്‍കിയ ഭൂമിയിലാണ് ക്വാറി പ്രവര്‍ത്തിക്കുന്നതെന്നായിരുന്നു പരാതി. ഖനനം നടത്തുന്ന വെറ്റിലപ്പാറ ബ്രിക്‌സ് ആന്റ് മെറ്റല്‍സിനെതിരെ പഞ്ചായത്ത് അധികൃതര്‍ മുതല്‍ ജില്ലാ കളക്ടര്‍ വരെയുള്ളവര്‍ക്ക് ആദിവാസികള്‍ പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ഉരുള്‍പൊട്ടലുണ്ടായപ്പോള്‍ നിര്‍ത്തിവച്ച ഖനനത്തിന് മാസങ്ങള്‍ക്കുള്ളില്‍ ജിയോളജി വകുപ്പ് പ്രവര്‍ത്തനാനുമതി നല്‍കി. ഖനനം നടക്കുന്ന സ്ഥലം വനഭൂമിയാണെന്ന് കാണിച്ച് ആദിവാസികള്‍ വനംവകുപ്പിനെയും സമീപിച്ചിരുന്നു. കൊടുമ്പുഴ ഫോറസ്റ്റ് സ്‌റ്റേഷന്‍ പരിധിയില്‍ ഉള്‍പ്പെടുന്ന പ്രദേശമാണിത്.

കടപ്പാട് സുപ്രഭാതം 
‘ഇത്രയുമായിട്ടും നമ്മള്‍ എന്തുകൊണ്ട് പഠിക്കുന്നില്ല?’; അന്‍വറിന്റെ തടയണ പൊളിച്ച് വെള്ളം ഒഴുക്കിക്കളയണമെന്ന് ഹൈക്കോടതി

വനഭൂമിയിലാണ് ക്വാറി പ്രവര്‍ത്തിക്കുന്നതെന്നും വിശദമായ പരിശോധന വേണമെന്നും വ്യക്തമാക്കുന്ന പ്രാഥമിക റിപ്പോര്‍ട്ട് വനംവകുപ്പ് സമര്‍പ്പിച്ചു. 56 സെന്റില്‍ ക്വാറിക്കും ക്രഷറിനായി 45 സെന്റുമാണ് അനുമതി നല്‍കിയിരുന്നത്. വനംവകുപ്പ് പരിശോധന നടത്തുമ്പോള്‍ അത് ഇരുപത് വര്‍ഷം കൊണ്ട് പതിനഞ്ച് ഏക്കറിലേക്ക് വ്യാപിപ്പിച്ചിരുന്നു. സര്‍വേ രേഖകളില്‍ വനഭൂമിയാണെന്ന് രേഖപ്പെടുത്തിയിരുന്നെങ്കിലും പതിച്ച് കിട്ടിയ ഭൂമിയാണെന്ന രേഖ വച്ചായിരുന്നു ക്വാറി ഉടമകള്‍ ഖനനം നിയമാനുസൃതമാണെന്ന് വാദിച്ചത്. ഇത് റവന്യൂഅധികൃതരും ശരിവെച്ചു. സമര്‍പ്പിച്ച രേഖകള്‍ പരസ്പരം പൊരുത്തപ്പെടുന്നുണ്ടായിരുന്നില്ല. തുടര്‍ന്ന് അഡീഷണല്‍ ഫോറസ്റ്റ് കണ്‍സര്‍വേറ്ററുടെ നിര്‍ദേശ പ്രകാരം വിശദമായ സര്‍വ്വേ നടത്തി വനഭൂമിയാണെന്ന് വ്യക്തമായി. നേരത്തെ വനംവകുപ്പ് ക്വാറിക്കെതിരെ നടപടി സ്വീകരിച്ചിരുന്നു. 2014 നവംമ്പര്‍ 17ന് ഖനനം നിര്‍ത്താന്‍ നടപടി സ്വീകരിക്കണമെന്ന് എടവണ്ണ റെയിഞ്ച് ഓഫീസര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. 1.158 ഹെക്ടര്‍ ഭൂമി അതിര്‍ത്തി തിരിച്ച് ജണ്ട കെട്ടി സംരക്ഷിക്കണമെന്നും വനം-വന്യജീവി വകുപ്പ് അഡീഷണല്‍ ചീഫ് സെക്രട്ടറി അയച്ച കത്തില്‍ നിര്‍ദേശിച്ചിരുന്നു. ഇതും നടപ്പായില്ല.

കടപ്പാട് സുപ്രഭാതം 
പുത്തുമല ദുരന്തഭൂമിക്ക് മുകളില്‍ റിസോര്‍ട്ട് സമുച്ചയം; നിര്‍മ്മാണം പാറപൊട്ടിച്ചും പൈലിംഗ് നടത്തിയും 

ആദിവാസിയായ ചിരുതയുടെ ഭൂമിയിലാണ് ക്വാറി പ്രവര്‍ത്തിക്കുന്നതെന്ന് റവന്യു, വനം, സര്‍വ്വേ വകുപ്പുകള്‍ സംയുക്തമായി നടത്തിയ പരിശോധനയില്‍ കണ്ടെത്തി. ക്വാറി ആദിവാസികളുടെ ജീവനും സ്വത്തിനും ഭീഷണിയാണെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാണിക്കുന്നു. രേഖകളില്‍ കൃത്രിമത്വം കാണിച്ചാണ് അനുമതി നേടിയതെന്നും വനംവകുപ്പ് സ്ഥിരീകരിച്ചു. പഞ്ചായത്തില്‍ നല്‍കിയ രേഖയില്‍ വെറ്റിലപ്പാറ വില്ലേജിലും, പാരിസ്ഥിതികാനുമതിക്കായി സര്‍ക്കാറിനുള്ള അപേക്ഷയില്‍ കൊണ്ടോട്ടി വില്ലേജിലുമാണ് സ്ഥലം രേഖപ്പെടുത്തിയിരുന്നത്. ആദിവാസി ഭൂസംരക്ഷണ നിയമപ്രകാരം പതിച്ചു നല്‍കിയ ഈ ഭൂമി കൃഷിക്കും വീട് നിര്‍മ്മിക്കാനും മാത്രമേ വിനിയോഗിക്കാന്‍ പാടുള്ളുവെന്നാണ് നിയമം. ഇത് ലംഘിച്ചാണ് ബന്ധപ്പെട്ട എല്ലാ വകുപ്പുകളുടെയും ഒത്താശയോടെ പതിറ്റാണ്ടുകളായി ഖനനം നടത്തിയത്.

സര്‍വ്വേ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ വനംവകുപ്പ് ക്വാറിക്ക് സ്റ്റോപ് മെമ്മോ നല്‍കിയിരുന്നു. ഇതിനെതിരെ ക്വാറി ഉടമകള്‍ കോടതിയെ സമീപിച്ചു. പതിച്ച് നല്‍കിയ ഭൂമിയാണെന്ന് വനംവകുപ്പ് നേരത്തെ നല്‍കിയ റിപ്പോര്‍ട്ടുമായിട്ടായിരുന്നു ഉടമകളുടെ നിയമപോരാട്ടം. ജസ്റ്റിസ് മുസ്താഖ് വനംവകുപ്പിന്റെ തീരുമാനം ശരിവെച്ചു വിധിയെഴുതി. ഫെബ്രുവരി മാസം മുതല്‍ ക്വാറിയുടെ പ്രവര്‍ത്തനം ഉടമകള്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. പ്രവര്‍ത്തനം നിര്‍ത്തിയത് താല്‍ക്കാലികമായാണെന്നും ഉടമകള്‍ വീണ്ടും പാറ പൊട്ടിക്കുമെന്നുമാണ് പ്രദേശവാസികള്‍ പറയുന്നത്.

കടപ്പാട് സുപ്രഭാതം 
ഗാഡ്ഗില്‍ റിപ്പോര്‍ട്ടിനേക്കുറിച്ച് മലയോര ജനതയോട് പറയാത്തത്

വനഭൂമി കൈയ്യേറി, ജണ്ട തകര്‍ത്തു, പാറപൊട്ടിക്കുന്നതിനായി സ്‌ഫോടക വസ്തുക്കള്‍ ഉപയോഗിച്ചു തുടങ്ങിയ കേസുകളും വനംവകുപ്പ് ക്വാറി ഉടമകള്‍ക്കെതിരെ ചുമത്തിയിട്ടുണ്ട്. ഈ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്.

സര്‍ക്കാര്‍ ഇതുവരെയും പാരിസ്ഥിതികാനുമതി റദ്ദാക്കാന്‍ തയ്യാറാവാത്തതാണ് ആദിവാസികളെ ഇപ്പോഴും ആശങ്കയിലാക്കുന്നത്. വനംവകുപ്പിന്റെ സ്റ്റോപ് മെമ്മോ കൊണ്ട് മാത്രമാണ് ഇപ്പോള്‍ ക്വാറി പ്രവര്‍ത്തിക്കാത്തതെന്നും ദുരന്തമുണ്ടായി ഒരു വര്‍ഷം തികയുമ്പോഴെങ്കിലും ക്വാറിയുടെ പാരിസ്ഥിതികാനുമതി റദ്ദാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും സമരസമിതി ആവശ്യപ്പെടുന്നു. ജില്ലാ കളക്ടര്‍ അദ്ധ്യക്ഷനായ സമിതിയാണ് പാരിസ്ഥിതികാനുമതി നല്‍കുന്നത്.

logo
The Cue
www.thecue.in