റിലീസുകള്‍ പ്രതിസന്ധിയില്‍, സെക്കന്‍ഡ് ഷോ അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് ഫിലിം ചേംബര്‍

റിലീസുകള്‍ പ്രതിസന്ധിയില്‍, സെക്കന്‍ഡ് ഷോ അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് ഫിലിം ചേംബര്‍

Published on

സെക്കന്‍ഡ് ഷോയ്ക്ക് അനുമതി നല്‍കാത്തതിനെ തുടര്‍ന്ന് മലയാള സിനിമാ റിലീസുകള്‍ പ്രതിസന്ധിയില്‍. അമ്പത് ശതമാനം സീറ്റുകളില്‍ മാത്രം പ്രവേശനമെന്നതിനൊപ്പം സെക്കന്‍ഡ് ഷോ കൂടി ഇല്ലാതായതോടെ കനത്ത വരുമാന നഷ്ടമുണ്ടാകുന്നുവെന്നാണ് നിര്‍മ്മാതാക്കളുടെയും തിയറ്ററുടമകളുടെയും വാദം. ഫെബ്രുവരി നാലിന് റിലീസ് നിശ്ചയിച്ച മമ്മൂട്ടി ചിത്രം ദി പ്രീസ്റ്റ് ഇതേത്തുടര്‍ന്ന് റിലീസ് മാറ്റിവച്ചിരുന്നു. ഫെബ്രുവരി മുതല്‍ സെക്കന്‍ഡ് ഷോ അനുവദിക്കുമെന്നായിരുന്നു നിര്‍മ്മാതാക്കളുടെ സംഘടനയുടെ പ്രതീക്ഷ.

നിലവില്‍ രാവിലെ 9 മുതല്‍ രാത്രി 9 മണി വരെ പ്രദര്‍ശനം നടത്താനാണ് അനുമതി ഉള്ളത്. കൊവിഡ് നിയന്ത്രണങ്ങളോടെ സെക്കന്‍ഡ് ഷോ അനുവദിക്കണമെന്നാണ് ഫിലിം ചേംബറിന്റെ ആവശ്യം. ഇക്കാര്യം ആവശ്യപ്പെട്ട് ചേംബര്‍ മുഖ്യമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. മാര്‍ച്ച് 26ന് റിലീസ് നിശ്ചയിച്ചിരുന്ന മോഹന്‍ലാല്‍ ചിത്രം മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഓണം റിലീസായി നീട്ടിയിരുന്നു.

റിലീസുകള്‍ പ്രതിസന്ധിയില്‍, സെക്കന്‍ഡ് ഷോ അനുവദിക്കണമെന്ന് മുഖ്യമന്ത്രിയോട് ഫിലിം ചേംബര്‍
മമ്മൂട്ടിയുടെ ദി പ്രീസ്റ്റ് റിലീസ് മാറ്റി, കൂടുതല്‍ സിനിമകള്‍ നീട്ടിവെക്കാനൊരുങ്ങുന്നു

വിജയ് ചിത്രം മാസ്റ്റര്‍, ജയസൂര്യയുടെ വെള്ളം, കാവ്യ പ്രകാശിന്റെ വാങ്ക്, ഖാലിദ് റഹ്്മാന്‍ ചിത്രം ലവ് എന്നിവയാണ് ഈ മാസം ഇതുവരെ റിലീസ് ചെയ്തത്. ദി പ്രീസ്റ്റിന് പുറമേ ഇന്‍വെസ്റ്റിഗേറ്റിവ് ത്രില്ലര്‍ ഓപ്പറേഷന്‍ ജാവ, കുഞ്ചാക്കോ ബോബന്‍ ചിത്രം മോഹന്‍കുമാര്‍ ഫാന്‍സ്, അജു വര്‍ഗീസിന്റെ സാജന്‍ ബേക്കറി, യുവം, മരട് 357 എന്നീ സിനിമകളാണ് ഫെബ്രുവരി റിലീസ് പ്ലാന്‍ ചെയ്തിരിക്കുന്നത്.

ദ ക്യു പ്രോഗ്രാമുകള്‍ക്കും വീഡിയോകള്‍ക്കുമായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ ഈ ലിങ്കില്‍ സബ്‌സ്‌ക്രൈബ് ചെയ്യാം

logo
The Cue
www.thecue.in