കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്‍ കൊയിലാണ്ടി മണ്ഡലത്തില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന് സൂചന. ആര്‍.എം.പിയുമായി അകന്നതും കെ.മുരളീധരനുമായുള്ള പ്രശ്‌നങ്ങളുമാണ് വടകരയില്‍ മത്സരിക്കുന്നതില്‍ നിന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പിന്മമാറാന്‍ കാരണം. ഐ ഗ്രൂപ്പ് മത്സരിക്കുന്ന സീറ്റാണ് കൊയിലാണ്ടി. കൊയിലാണ്ടിയില്‍ പരിഗണിക്കപ്പെടുമെന്ന് കരുതിയിരുന്ന എന്‍.സുബ്രഹ്മണ്യനും കെ.പി. അനില്‍ കുമാറിനും ജയസാധ്യതയില്ലെന്ന് നേതൃത്വം കണ്ടെത്തിയിട്ടുണ്ട്. കൊയിലാണ്ടി സീറ്റ് നല്‍കില്ലെന്ന് ഇരുവരെയും നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. ലോക്‌സഭ തെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രന് രണ്ട് തവണയും കൊയിലാണ്ടിയില്‍ ലീഡുണ്ടായിരുന്നതും നേതൃത്വം ചൂണ്ടിക്കാണിക്കുന്നു. മണ്ഡലം പിടിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് പ്രവര്‍ത്തകരും ആവശ്യപ്പെടുന്നത്.
കഴിഞ്ഞ മൂന്ന് നിയമസഭ തെരഞ്ഞെടുപ്പുകളിലും കോഴിക്കോട് ജില്ലയില്‍ കോണ്‍ഗ്രസിന് ഒറ്റ സീറ്റും നേടാനായിരുന്നില്ല. അതിന് ഇക്കുറി മാറ്റം വരണമെന്നാണ് കോണ്‍ഗ്രസ് നേതൃത്വം നിര്‍ദേശിച്ചിരിക്കുന്നത്. നേരത്തെ കേരള കോണ്‍ഗ്രസ് മത്സരിച്ചിരുന്ന പേരാമ്പ്രയില്‍ മുല്ലപ്പള്ളി മത്സരിക്കുമെന്ന് പ്രചരണമുണ്ടായിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ പേരാമ്പ്രയില്‍ കോണ്‍ഗ്രസിന് തിരിച്ചടിയേറ്റതാണ് പേരാമ്പ്രയില്‍ നിന്നും പിന്‍മാറാന്‍ കാരണം.
കൊയിലാണ്ടി മണ്ഡലം കോണ്‍ഗ്രസിന്റെ ഉറച്ച സീറ്റായാണ് നേരത്തെ കണക്കായിരുന്നത്. സി.പി.എമ്മിലെ കെ.ദാസന്‍ തുടര്‍ച്ചയായി വിജയിക്കുന്നുണ്ട്. പുറത്ത് നിന്നുള്ള സ്ഥാനാര്‍ത്ഥികളെ മത്സരിപ്പിക്കുന്നതാണ് മണ്ഡലം നഷ്ടപ്പെടാന്‍ കാരണമെന്നാണ് വിലയിരുത്തല്‍. ജനതാദള്‍ എല്‍.ഡി.എഫിനൊപ്പം പോയിട്ടും പയ്യോളി നഗരസഭ പിടിക്കാനായത് കോണ്‍ഗ്രസിന് ആത്മവിശ്വാസം നല്‍കുന്നുണ്ട്.
വടകര സീറ്റില്‍ ആര്‍.എം.പി സ്ഥാനാര്‍ത്ഥിയെ നിര്‍ത്തണമെന്ന് നേരത്തെ യു.ഡി.എഫില്‍ ആലോചനയുണ്ടായിരുന്നു. ഇതിന് തടയിടാനാണ് തദ്ദേശ തെരഞ്ഞെടുപ്പില്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആര്‍.എം.പിയുമായി ഏറ്റുമുട്ടിയതെന്നാണ് കോണ്‍ഗ്രസ് ക്യാമ്പിലെ തന്നെ സംസാരം. മുല്ലപ്പള്ളി രാമചന്ദ്രന്‍ വടകരയില്‍ ാനാര്‍ത്ഥിയായാല്‍ ആര്‍.എം.പിയുടെ പിന്തുണ ലഭിക്കില്ല.